അത്രക്കൊന്നും വേണ്ട... ചെന്നിത്തലയുടെ സസ്‌പെന്‍ഷന്‍ ഉമ്മന്‍ചാണ്ടി പിന്‍വലിക്കും

വകുപ്പു മന്ത്രിമാര്‍ അറിയാതെ ജലവിഭവ പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്ത നടപടി ആഭ്യന്തര വകുപ്പ് പിന്‍വലിച്ചേക്കും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ചീഫ് എന്‍ഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്തത്. ഇതിന് ആഭ്യന്തരമന്ത്രിയുടെ അംഗീകാരമുണ്ട്.
ഘടകകക്ഷികള്‍ക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയത് ഘടകകക്ഷി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ നടപടി അമര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടില്ല. അതേസമയം മന്ത്രിമാരായ പി.ജെ. ജോസഫിന്റേയും പി.കെ ഇബ്രാഹിം കുഞ്ഞിന്റേയും പരാതി കണക്കിലെടുത്ത് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന.
അഴിമതിക്കാര്‍ക്കെതിരെ താന്‍ അതിശ്കതമായ നിലപാട് സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രിയുടെ വാദം. അത്തരം നടപടികള്‍ സ്വാഗതം ചെയ്യുമ്പോഴും സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട.് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്യണമെങ്കില്‍ അക്കാര്യം വകുപ്പുമന്ത്രിമാരോട് നിര്‍ദ്ദേശിക്കാമായിരുന്നു. ചീഫ് എഞ്ചിനീയര്‍ എന്നാല്‍ ഒരു വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ പോലൊരാളെ സസ്‌പെന്റ് ചെയ്യുമ്പോള്‍ അത് വകുപ്പുമന്ത്രി അറിഞ്ഞില്ലെങ്കില്‍ മന്ത്രിക്ക് തന്നെ നാണക്കേടാണ്.
നടപടിയില്‍ ഇപ്പോള്‍ ആഭ്യന്തരവകുപ്പ് ഉറച്ചു നില്‍ക്കുകയാണ്. വിവാദത്തിന്റെ നേട്ടം തനിക്കെത്തിക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രി പിന്‍വലിച്ചാല്‍ തന്നെ അഴിമതിക്കെതിരായ തന്റെ നിലപാടുകള്‍ അട്ടിമറിക്കപ്പെട്ടെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി ആനന്ദിക്കും. എന്തു പറഞ്ഞാലും നേട്ടം തനിക്കാണെന്ന് ആഭ്യന്തര മന്ത്രി അടുപ്പക്കാരോട് പറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha