സിപിഎം ആത്മഹത്യാമുനമ്പില്‍, എന്‍എസ്എസിനെ കൈയ്യിലെടുക്കാന്‍ രഹസ്യനീക്കം

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രാദേശിക നേതൃത്വങ്ങളെയും പ്രവര്‍ത്തകരെയും കൈയിലെടുക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദ്ദേശം. ഇത്തരത്തില്‍ എന്‍ എസ്എസിനെ സ്വന്തം വരുതിയിലാക്കിയില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കാര്യം സംശയമാണെന്നും സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നടന്ന ആശയ വിനിമയത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. അദ്ദേഹം നായര്‍(നമ്പ്യാര്‍) സമുദായാംദവുമാണ്. ഏറെ നാളിനു ശേഷമാണ് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഒരു നായര്‍ സമുദായംഗത്തില്‍ നിക്ഷിപ്തമാകുന്നത്. കോടിയേരി എന്‍ എസ് എസ് ആസ്ഥാനം ഉള്‍പ്പെടെയുള്ള സമുദായ നേതൃസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താറുള്ള വ്യക്തിയാണ്. നിരവധി ക്രൈസ്തവ നേതാക്കളുമായും അദ്ദേഹത്തിന് വ്യക്തിബന്ധമുണ്ട്. ചിരിക്കുന്ന നേതാവ് എന്ന പേരും കോടിയേരിക്ക് സ്വന്തമായുണ്ട്.
എന്‍എസ്എസ് ബാന്ധവത്തിന് മുന്നോടിയായി പന്തളത്ത് കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ എന്‍ എസ് എസിന്റേയും അതിന്റെ ജനറല്‍ സെക്രട്ടറിയുടെയും നിലപാടിനെ കോടിയേരി വാനോളം പുകഴ്ത്തി. ആര്‍എസ് എസുമായുള്ള എന്‍എസ്എസിന്റെ അകലത്തെയാണ് കോടിയേരി അഭിനന്ദിച്ചത്. വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും കോടിയേരി മറന്നില്ല. അതിനിടയില്‍ ശ്രീനാരായണ ഗുരുവിനെ കൊണ്ടുപോയി മോദിയുടെ കാല്‍ക്കല്‍ വച്ചു എന്ന വിമര്‍ശനം പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇത് ഈഴവ സമുദായവും സിപിഎമ്മും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു.
സുകുമാരന്‍നായരെ ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ജനാധിപത്യവാദി എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. എന്‍ എസ് എസിന്റെ പ്രാദേശിക ഘട്ടങ്ങളില്‍ ആര്‍ എസ് എസ് പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് വിലപ്പോവില്ലെന്നും കോടിയേരി പരസ്യമായി പറഞ്ഞു. എന്‍എസ്എസും എസ്എന്‍ഡിപിയുമായുള്ള ബന്ധം ഒരിക്കലും വിജയിക്കില്ലെന്നും അക്കാര്യം കേരളം കണ്ടെതാണെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ കോടിയേരിയുടേത് മലര്‍പൊടിക്കാരന്റെ സ്വപ്നമാകാനാണ് സാധ്യത. കാരണം എന്‍ എസ്എസിന്റെ കണ്ണ് യുഡിഎഫിലേക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha