ഡപ്യൂട്ടിസ്പീക്കര്‍ സ്ഥാനം ആര്‍ എസ് പിക്ക് നല്‍കിയേക്കും

ഡപ്യൂട്ടിസ്പീക്കര്‍ സ്ഥാനം ആര്‍ എസ്പിക്ക് നല്‍കിയേക്കും. ആര്‍ എസ് പിയെ പിണക്കരുതെന്ന ഉമ്മന്‍ചാണ്ടിയുടെ വാശിയാണ് വിജയത്തിലേക്ക് നീങ്ങുന്നത്. കെ മുരളീധരന്‍ തനിക്ക് ഡപ്യൂട്ടി സ്പീക്കറാകേണ്ട എന്ന തീരുമാനം അറിയിച്ചതിനെ തുടര്‍ന്നാണ് ആര്‍എസ് പിക്ക് നല്‍കാന്‍ ധാരണയാകുന്നത്. അതിനിടെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിയെ കണ്ട് താന്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചു. അരുവിക്കര സീറ്റ് ആര്‍ എസ് പിക്ക് അവകാശപ്പെട്ടതാണെന്ന് ഷീബു ബേബി ജോണ്‍ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അരുവിക്കരയിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ കാരണം സീറ്റ് വിട്ടു കൊടുക്കുകയായിരുന്നു.
ആഗസ്റ്റ് 6ന് കൊല്ലത്ത് ആര്‍ എസ് പിയുടെ സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കുകയാണ്. അതിനുമുമ്പ് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്നാണ് ഷിബുവിന്റെ ആവശ്യം. ഷിബു ശക്തമായി ഇടപെടുകയാണെങ്കില്‍ സ്ഥാനം ലഭിക്കുമെന്നാണ് ആര്‍എസ് പി നേതാക്കള്‍ പറയുന്നത്. ലയനത്തിനു മുമ്പ് ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നേടിയെടുക്കാത്തതില്‍ എ.എ അസീസിനേയും റ്റി.ജെ ചന്ദ്രചൂഢനെയും വിമര്‍ശിക്കുന്നവരുണ്ട്.
ആര്‍എസ് പിയെ പിണക്കാനാണ് കെ മുരളീധരന്റെ പേര് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വലിച്ചിഴച്ചതെന്ന് എ ഗ്രൂപ്പ് കരുതുന്നു. കെ മുരളീധരനെ പോലൊരാള്‍ ഒരിക്കലും ഡപ്യൂട്ടി സ്പീക്കറാകാന്‍ തയ്യാറാവുകയില്ലെന്ന് രമേശിന് അറിയാമായിരുന്നിട്ടും കുളം കലക്കിയെന്നാണ് ആരോപണം. എകെ ആന്റണിയെ ഇടപെടുവിച്ചാണ് മുരളീധരന്റെ അവകാശ വാദത്തെ ഉമ്മന്‍ചാണ്ടി തകര്‍ത്തത്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് ആളെ നിയമിക്കാതിരുന്നതിനു കാരണം ആര്‍എസ്പിയാണ്. ഉമ്മന്‍ചാണ്ടിയുടെ മനസില്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ് പിക്ക് നല്‍കാനായിരുന്നു പദ്ധതി. അരുവിക്കരയില്‍ ആര്‍എസ് പിയുടെ നിര്‍ലോഭമായ സഹായം ലഭിച്ചതായും ഉമ്മന്‍ചാണ്ടി കരുതുന്നു.
ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ് പിക്ക് നല്‍കാന്‍ ഹൈക്കമാന്റില്‍ ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് രമേശ് ചെന്നിത്തല മുരളിയെ ഇറക്കിയത്. മുരളി രംഗം വിട്ടതോടെ പന്ത് ഉമ്മന്‍ചാണ്ടിയുടെ കളത്തിലെത്തിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha