സെന്‍കുമാര്‍ തീരുമാനം ചെന്നിത്തല തിരുത്തി; എല്ലാം അണിയറ നീക്കം

സത്യത്തില്‍ ആരാണ് പോലീസിനെ ഭരിക്കുന്നത് ഡിജിപിയോ അതോ വകുപ്പുമന്ത്രിയോ. ചെറിയ ചില സംശയങ്ങള്‍. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി ഗോപാല്‍കൃഷ്ണന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. അദ്ദേഹം ഒരു ഒന്നൊന്നര ഉദ്യോഗസ്ഥനാണ്. ആരുമായും ഉടക്കാന്‍ ഒരു മടിയുമില്ലാത്തയാള്‍. ഡിജിപി സെന്‍കുമാര്‍ അദ്ദേഹത്തിന്റെ പ്രഖ്യാപിത ശത്രുവുമാണ്. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗോപാല്‍കൃഷ്ണന് ഐപിഎസ് കിട്ടാതിരിക്കാന്‍ ഒരു വിധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരൊക്കെ കിണഞ്ഞു പരിശ്രമിച്ചതാണ്. എന്നിട്ടും കിട്ടി. കാരണം ഗോപാല്‍കൃഷ്ണന്റെ കൈയ്യില്‍ അഴിമതിയുടെ തഴമ്പില്ല.
ഐപിഎസ് നേടിയെങ്കിലും പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ എന്ന ചെറിയ സ്ഥാനത്ത് തുടരാനാണ് ഗോപാല്‍കൃഷ്ണന്‍ ആഗ്രഹിച്ചത്. പ്രിന്‍സിപ്പലിനാവുമ്പോള്‍ കൈയിലൊരു വടി മതിയല്ലോ. ഇതിനിടയിലാണ് ദേവസ്വം ബോര്‍ഡില്‍ വിജിലന്‍സ് ഓഫീസറുടെ ഒഴിവു വന്നത്. ഗോപാല്‍കൃ
ഷ്ണന് ദേവസ്വം വിജിലന്‍സ് നല്‍കാന്‍ തീരുമാനിച്ചത് രമേശ് ചെന്നിത്തലയാണ്. ദേവസ്വം മന്ത്രി ചെന്നിത്തലയുടെ ഗ്രൂപ്പുകാരനായതിനാല്‍ തസ്തിക ഉടന്‍ അനുവദിച്ചു. ദേവസ്വം ബോര്‍ഡില്‍ നിയമനം നടത്തണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം. ഗോപാല്‍കൃഷ്ണന് ഇതും കിട്ടി. അപ്പോഴാണ് പോലീസ് അസോസിയേഷന്‍ നേതാവിനെ ഇറക്കി ചിലര്‍ കളിച്ചത്. അതോടെ ദേവസ്വം വിജിലന്‍സ് തെറിക്കുമെന്ന് ഉറപ്പായി. എന്നാല്‍ ദൈവം ഗോപാല്‍കൃഷ്ണന്റെ കൂടെയായിരുന്നു. അദ്ദേഹം പറഞ്ഞുറപ്പിച്ച സ്ഥലത്ത് തന്നെ ചുമതലയേറ്റു.
ഇനിയായിരിക്കും കളി മൂക്കുക. പോലീസ് അസോസിയേഷന്‍ നേതാവിനെ തല്ലിയ കേസ് ചിലപ്പോള്‍ ബലക്കും. അതില്‍ പിടിച്ച് അദ്ദേഹത്തെ ഒതുക്കാനാണ് ഉന്നതരുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha