വിഷമില്ലാത്ത നോട്ടുമായി വിഷപച്ചക്കറിക്കാര്‍ തിരുവനന്തപുരത്ത്: എല്ലാത്തിനും കണ്ണടച്ച് അധികൃതര്‍

വിഷാംശമുള്ള പച്ചക്കറികള്‍ പരിശോധിക്കുമെന്ന ഭീഷണിയുടെ പേരില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് കോടികള്‍ കോഴയായി മറിയുന്നു. മാധ്യമ ഇടപെടലുകളെ തുടര്‍ന്നാണ് കുപ്പ് വിഷാംശമുളള പച്ചക്കറികള്‍ പരിശോധിക്കുമെന്ന് പ്രഖ്യപിച്ചത്. എന്നാല്‍ ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെയായി കാര്യങ്ങള്‍. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും കോടികള്‍ സമ്പാദിക്കാനുള്ള എളുപ്പ വഴിയായി വിഷാംശ പരിശോധന മാറി.
തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍കിട കച്ചവടലോബിയാണ് തലസ്ഥാനത്തെത്തി കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടത്. കേരളത്തിലേക്കുള്ള പച്ചക്കറി മുടങ്ങിയാല്‍ തമിഴ്‌നാട്ടിലെ വന്‍കിട മുതലാളിമാരുടെ കഞ്ഞി കുടി മുട്ടും.
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കയറ്റിയയ്ക്കുന്ന പച്ചക്കറികള്‍ വിഷമാണെന്ന റിപ്പോര്‍ട്ടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പച്ചക്കറികളിലെ വിഷമാണ് കേരളത്തില്‍ കാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതെല്ലാം എല്ലാവര്‍ക്കുമറിയാം. എന്നാലും സാമ്പത്തിക ലാഭത്തിന്റെ കാര്യം വരുമ്പോള്‍ ഇവരെയൊക്കെ തൊടാന്‍ എല്ലാവര്‍ക്കും ഭയമാണ്. തമിഴ്‌നാട്ടില്‍ വമ്പന്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് പച്ചക്കറി കൃഷിക്കാര്‍. ഏക്കറു കണക്കിന് സ്ഥലമാണ് ഇവര്‍ പാട്ടത്തിനെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരാന്‍ പച്ചക്കറി കൃഷി ചെയ്യുന്നത്.
കേരളത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. വിഷമുള്ള പച്ചക്കറികള്‍ പരിശോധിക്കാനെത്തുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലാണ് വരുന്നത്. നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും വന്‍ തോതില്‍ പച്ചക്കറികള്‍ വന്നു നിറയുന്ന കമ്പം മാര്‍ക്കറ്റില്‍ പരിശോധന നടത്താനെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് കിലോ പാവയ്ക്ക മാത്രമാണ് ശേഖരിച്ചത്. പേരിനു വേണ്ടിയാണ് ഇവിടങ്ങളില്‍ പരിശോധന നടത്തുന്നത്. അതേസമയം സംസ്ഥാനത്തെ മറ്റ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന പേരിനു പോലും നടത്താറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha