ബിജെപിയില്‍ തട്ടി സുരേഷ്‌ഗോപിയുടെ കാലിടറുന്നു സിനിമയില്‍ ഇനി എങ്ങനെയാണോ?

സുരേഷ് ഗോപിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നു. ഷിബുഗംഗാധരന്‍ സംവിധാനം ചെയ്ത രുദ്ര സിംഹാസനം വേണ്ടത്ര വിജയിക്കാതെ പോയ പശ്ചാത്തലത്തിലാണ് സുരേഷ്‌ഗോപിയുടെ രാഷ്ടീയം സിനിമയെ ബാധിക്കുന്നതായി ചലച്ചിത്ര പ്രവര്‍ത്തകര്‍ സംശയിക്കുന്നത്.
സുരേഷ്‌ഗോപിയുടെ രാഷ്ട്രീയത്തിനെതിരെ രുദ്രസിംഹാസനത്തിന്റെ സംവിധായകന്‍ തന്നെ രംഗത്തെത്തി. സിനിമയും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കുകയാണെന്നാണ് സംവിധായകന്റെ ആരോപണം. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ സോഷ്യല്‍ മീഡിയയില്‍ സിനിമയ്‌ക്കെതിരെ പ്രചരണം തുടങ്ങി കഴിഞ്ഞിരുന്നു. നായകന്റെ രാഷ്ട്രീയം നോക്കി സിനിമയെടുക്കേണ്ട ഗതികേടിലാണ് താനെന്നും ഷിബു പറഞ്ഞു.
താരത്തിന്റെ രാഷ്ട്രീയത്തോട് താത്പര്യമില്ലാത്തവര്‍ സിനിമയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഷിബു ആലോചിക്കുന്നു. അനന്തഭദ്രത്തിന് ശേഷമാണ് രുദ്രസിംഹാസനം പുറത്തിറങ്ങിയത്. ഹൈന്ദവ ചിത്രമാണ് രുദ്രസിംഹാസനം. താന്ത്രിക വിദ്യയാണ് ചിത്രത്തിന്റെ പശ്ചാത്തലം സുരേഷ്‌ഗോപിയെ രാഷ്ട്രീയത്തില്‍ വളര്‍ത്താനല്ല താന്‍ രുദ്രസിംഹാസനം സംവിധാനം ചെയ്തതെന്നു വരെ ഷിബു ഗംഗാധരന്‍ പറഞ്ഞു.
ഹിന്ദുവല്ലാത്ത ആരും രുദ്ര സിംഹാസനം കാണാനെത്തുന്നില്ല എന്നതാണ് അണിയറ പ്രവര്‍ത്തകരുടെ ദുഖം. സുരേഷ്‌ഗോപിയല്ല മമ്മൂട്ടിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥയെന്നും സംവിധായകന്‍ പറയുന്നു. സുരേഷ്‌ഗോപിയേയും സിനിമയെയും ഒരേ തട്ടിലാണ് ഇപ്പോള്‍ നോക്കികാണുന്നത്.
അതിനിടെ സുരേഷ് ഗോപിയെ തേടി പുതിയ അവസരങ്ങളൊന്നും വരുന്നില്ല. കലാകാരന്‍ എന്ന നിലയിലുള്ള സുരേഷിന്റെ മാറ്റ് കുറയുന്നത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ സുരേഷിന് എത്ര കണ്ട് ശോഭിക്കാനാവുമെന്ന കാര്യവും സംശയമാണ്. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ തന്നെ സുരേഷ്‌ഗോപിയുടെ വളര്‍ച്ചയില്‍ താത്പര്യമില്ലാത്ത നിരവധി നേതാക്കളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha