മുക്തയെ റിങ്കുവിനു കണ്ടെത്തിയത് റിമിടോമി

തെന്നിന്ത്യന്‍ സിനിമാതാരം മുക്തയെ തന്റെ സഹോദരന്‍ റിങ്കുവിന് കണ്ടെത്തിയത് ഗായിക റിമിടോമി. സഹോദരന്‍ റിങ്കുടോമിക്കു മുക്ത അനുയോജ്യമാണെന്ന് ആദ്യം പറഞ്ഞതും റിമിടോമിയാണ്.
കൊച്ചിയിലെ തിരക്കിട്ട ഇവന്റെ മാനേജരാണ് റിങ്കുടോമി. നിരവധി സ്റ്റേജ് ഷോകള്‍ സംഘടിടപ്പിച്ചിട്ടുണ്ട്. കണ്ടാല്‍ ആരുമൊന്നു നോക്കി പോകുന്ന സൗന്ദര്യം. കുലീനമായ പെരുമാറ്റം. റിമിയുടെ സിനിമാ തിരക്കുകള്‍ക്കിടയിലാണ് റിങ്കു മുക്തയെ പരിചയപ്പെടുന്നത്. ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് മുക്ത ചലച്ചിത്രാഭിനയ രംഗത്തെത്തുന്നത്.
റിങ്കുവും മുക്തയും തമ്മിലുള്ളത് ലൗ അറ്റ് ഫസ്റ്റ് സൈറ്റാണ്. റിങ്കുവിനെ ആരു കണ്ടാലും ഇഷ്ടപ്പെ
ടും. അതേസമയം താനും മുക്തയും തമ്മിലുള്ളത് പ്രണയ വിവാഹമാണെന്ന കാര്യം റിങ്കു നിഷേധിച്ചു. എന്നാല്‍ മുക്ത തങ്ങളുടെ കുടുംബത്തിലേക്ക് വരുന്നത് ഐശ്വര്യമാണെന്ന് റിമിടോമി പ്രതികരിച്ചു
റിമിക്ക് മുക്തയെ അത്രയേറെ ഇഷ്ടമാണ്. തന്റെ സഹോദരന്റെ ഭാര്യ തന്നെ പോലെ തുറന്ന മനസുള്ളയാളാണെന്നാണ് റിമിയുടെ അഭിപ്രായം. കലാകാരിയായത് ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ്.
റിമിയുടെ ഷോകള്‍ സംഘടിപ്പിക്കുന്നത് റിങ്കുവാണ്. സിനിമാ രംഗങ്ങളുള്ള ഒട്ടുമുക്കാല്‍ പേരെയും റിങ്കുവിന് പരിചയമുണ്ട്.
എല്‍സ ജോര്‍ജ് എന്ന മുക്ത കോതമംഗലം സ്വദേശിനിയാണ്. റിങ്കു പാലാ സ്വദേശിയും. കൊച്ചിയിലാണ് ഇരുവരും താമസിക്കുന്നത്. തമിഴില്‍ ഭാനു എന്ന പേരിലാണ് മുക്ത അഭിനയിക്കുന്നത്. വിവാഹശേഷവും അഭിനയ രംഗത്ത് തുടരാനാണ് മുക്ത ആഗ്രഹിക്കുന്നത്. കല്യാണശേഷം അഭിനയിക്കാന്‍ പാടില്ലെന്നത് പഴയ സങ്കല്പമാണെന്നാണ് റിങ്കു പറയുന്നത്. സിനിമാഭിനയം ഒരു കരിയറാണ്. അത് ദൈവദത്തമായ നിയോഗമാണ്. അതിനെതിരെ നിലകൊള്ളുന്നത് ശരിയല്ല.
റിങ്കുവും മുക്തയും തമ്മില്‍ നേരിട്ട് കാണുന്നത് കുറവാണ്. ഫോണും വാട്ട്‌സ്ആപ്പുമാണ് പ്രണയകൈമാറ്റത്തിനുള്ള പ്രധാന മാധ്യമം.ആഗസ്റ്റ് 30 ന് ഇടപ്പള്ളി പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയം 23 ന് പാലാരിവട്ടത്തെ ഇടവക പള്ളിയില്‍ നടക്കും,. റിമിയുടെ കുടുംബത്തിന്റെ ഭാഗമാക്കാന്‍ പോകുന്ന ത്രില്ലിലാണ് മുക്ത. ഇത്രയും വലിയൊരു കുടുംബത്തില്‍ അംഗമാകുന്നത് ഭാഗ്യമല്ലാതെ പിന്നെന്താണെന്നാണ് മുക്തയുടെ ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha