പ്രവാസികള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു ഇത് ജെറ്റ് എയര്‍വേസിന്റെ തെറ്റാ... ദൈവം ആ പൈലറ്റിന്റെ രൂപത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍...

വലിയൊരു ഞെട്ടലോടെയാണ് ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികള്‍ ആ വാര്‍ത്ത കേട്ടത്. ഇന്ധനം തീര്‍ന്ന വിമാനത്തെ സുരക്ഷിതമായി പൈലറ്റ് ഇറക്കിയ വാര്‍ത്ത മലയാളി വാര്‍ത്തയില്‍ നിന്നുമാത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ ആള്‍ക്കാരാണ് ന്യൂസ് ഷെയര്‍ ചെയ്തത്. മലയാളിയായ മനോജ് രാമവാര്യരുടെ ആത്മാര്‍ത്ഥത ലോകമെമ്പാടും ആദരവോടെയാണ് സ്വീകരിച്ചത്.
അതേസമയം ലോകത്തെമ്പാടുമുള്ള വിമാന യാത്രക്കാരായ പ്രവാസികള്‍ ഞെട്ടലോടെ ഉന്നയിക്കുന്ന ഒരു കാര്യമുണ്ട്. മരണത്തെ മുന്നില്‍ കണ്ട 155 യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തില്‍ ജെറ്റ് എയര്‍വേസിന്റെ അനാസ്ഥയാണെന്ന് ആരോപണം. മതിയായ ഇന്ധനമില്ലാതെയാണ് ദോഹകൊച്ചി വിമാനം പുറപ്പെട്ടതെന്ന് സൂചന. വിമാനങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഇന്ധനം നിറച്ചിരിക്കണമെന്നാണ് ചട്ടം. സാധാരണ നമ്മള്‍ ബൈക്കിലൊക്കെ അടിക്കുന്നതുപോലെ ഒരു പറക്കലിന് ആവശ്യമായ ശരാശരി എണ്ണ മാത്രം പോരല്ലോ. എന്തെങ്കിലും അടിയന്തിര ഘട്ടം വന്നാല്‍ വിമാനം തൊട്ടടുത്തുള്ള എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനാണ് പറയുക. അവിടേയും പറ്റിയില്ലെങ്കില്‍ വീണ്ടും അടുത്ത എയര്‍പോര്‍ട്ടിലേക്ക് പോകണം. ഇത്രയൊക്കെ പറക്കാന്‍ എണ്ണ വേണ്ടേ?
ഇവിടെയാണ് ജെറ്റ് എയര്‍വേസിന് വീഴ്ച പറ്റിയത്. അവര്‍ പതിവുപോലെ കൊച്ചിയില്‍ എത്താനുള്ള ഇന്ധനം മാത്രമാണ് വിമാനത്തില്‍ നിറച്ചത്. എന്നാല്‍ മഞ്ഞ് കാരണം റണ്‍വേ കാണാതെ വന്നപ്പോഴാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം വരെ കഷ്ടിച്ച് പറക്കാനുള്ള എണ്ണ മാത്രമേ ഉള്ളെന്ന് മനോജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അതാരും സീരിയസായി എടുത്തില്ല. ഇതിന്റെ ഫലമാണ് 155 യാത്രക്കാരുടെ ജീവന് ഭീഷണിയായത്.
പലകമ്പനികളും ആവശ്യത്തില്‍ കൂടുതല്‍ ഇന്ധനം നിറക്കാറില്ലെന്നാണ് വാസ്തവം. പല സ്വകാര്യ കമ്പനികളും ഇക്കൂട്ടത്തിലുണ്ടെന്ന് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്.
ഇതിന്റെ ഫലമാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. പൈലറ്റ് മനോജിന്റെ അടിയന്തിര സന്ദേശത്തെ തുടര്‍ന്ന് തിരുവനന്തപും ജാഗ്രതയിലായി. തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികളേയും സജ്ജമാക്കി. അമ്പുലന്‍സും ഫയര്‍ഫോഴ്‌സും എല്ലാം റെഡിയായി നിന്നു. ജനവാസപ്രദേശത്ത് തകര്‍ന്ന് വീഴുമ്പോള്‍ സംഭവിക്കാനിടയുള്ള വന്‍ദുരന്തം കണക്കിലെടുത്ത് കടലിനോട് ചേര്‍ന്ന് പറന്നാണ് തിരുവനന്തപുരത്ത് ലാന്റ് ചെയ്തത്.
ദോഹയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെ 155 യാത്രക്കാരുമായി ജെറ്റ് വിമാനം പുറപ്പെട്ടത്. വെളുപ്പിന് 5.40നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം എത്തേണ്ട സമയം. സമയകൃത്യത പാലിച്ച് വിമാനം നെടുമ്പാശേരിയില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാനായില്ല. മൂന്നു തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടത്. തുടര്‍ന്ന് മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്താണ് വിമാനം ലാന്റ് ചെയ്യുന്നതെന്ന് എയര്‍ ഹോസ്റ്റസുമാര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ രണ്ടു തവണ വലം വച്ച ശേഷമാണ് അടിയന്തിര സന്ദേശം നല്‍കിയതും വിമാനം അടിയന്തിരമായി ഇറക്കിയതും. പിന്നെ മൂടല്‍മഞ്ഞ് മാറിയ ശേഷം കൊച്ചിയില്‍ ഇറക്കുകയും ചെയ്തു.
കഥയൊന്നുമറിയാതെ പൈലറ്റിനേയും വിമാന കമ്പനികളേയും പലരും കുറ്റം പറഞ്ഞു. ഈ 155 യാത്രക്കാരുടേയും ബന്ധുക്കര്‍ നെടുമ്പാശേരിയില്‍ കാത്തുകെട്ടി കിടപ്പാണ്. അവരെയോര്‍ത്തായിരുന്നു ആധി. എന്നാല്‍ പിന്നീടാണറിഞ്ഞത്. അല്‍പം വൈകിയെന്നേയുള്ളൂ. ജീവന്‍ തിരിച്ചു കിട്ടിയല്ലോ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha