നിങ്ങളുടെ ഭര്‍ത്താവിന് കാമുകിയുണ്ടോ? ഉണ്ടെങ്കില്‍ എന്ത് ചെയ്യണം?

ഭര്‍ത്താവ് കാമുകിയുമൊത്ത് ചുറ്റി കറങ്ങിയാല്‍ സാമാന്യ ബോധമുള്ള ഭാര്യ എന്തു ചെയ്യണം. പരസ്ത്രീഗമനം സര്‍വസാധാരണമായ നമ്മുടെ നാട്ടില്‍ വഞ്ചിക്കപ്പെടുന്ന ഭാര്യമാര്‍ക്കായി ഒരനുഭവം പറയട്ടെ . ഇംഗ്ലണ്ടിലാണ് സംഭവം. ഇംഗ്ലണ്ടിലെ ഒരു ഓയില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് ലീ ഹാന്‍ലണ്‍. വിവാഹം കഴിഞ്ഞ് രണ്ട് കൊല്ലം മാത്രമാണ് തികഞ്ഞത്. എട്ടു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുമുണ്ട്. ലീ ഹാന്‍ലണ്‍ ആളൊരു ചുള്ളനാണ്. ചുള്ളന്റെ കമ്പനിയില്‍ ആമി എന്നു പേരുള്ള ഒരു ചുള്ളത്തി ജോലിക്ക് ചേര്‍ന്നു. ചുള്ളനും ചുള്ളത്തിയും കമ്പനിയായി.
ഇംഗ്ലണ്ടല്ലേ സ്ഥലം. ലീയും ആമിയും മനസും ശരീരവും പങ്കുവയ്ക്കാന്‍ തുടങ്ങി. സംഗതി അഭംഗുരം മുന്നേറവേ ഒരു ദുര്‍ബല നിമിഷത്തില്‍ ചുള്ളത്തിയുമായുള്ള സ്വകാര്യ മൂഹൂര്‍ത്തങ്ങള്‍ ചുള്ളന്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഡിലീറ്റ് ചെയ്യാന്‍ മറന്നു പോയി. സ്‌നേഹസംഗമം കഴിഞ്ഞതിന്റെ പിറ്റേരാത്രി സ്വന്തം ഭാര്യയുമായി രമിക്കവേ ഭര്‍ത്താവ് ഉറങ്ങിയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കാനാരംഭിച്ച ഭാര്യ ആ രംഗങ്ങള്‍ കണ്ട് ഞെട്ടി. സ്വന്തം ഭര്‍ത്താവ് കാമുകിയുമൊത്ത് ആടി തിമിര്‍ക്കുന്നു.
ലീയുടെ ഭാര്യയെ പോലെ വിവേകമതിയായ ഒരു ഭാര്യ ഭൂമൂഖത്തുണ്ടോ എന്നു സംശയമാണ്. അവര്‍ വഴക്കുണ്ടാക്കാനും ഭര്‍ത്താവിനോട് തര്‍ക്കിക്കാനും നിന്നില്ല. പകരം സ്വകാര്യ നിമിഷങ്ങള്‍ കാമുകിയായ ആമിയുടെ ഭര്‍ത്താവിന് അയച്ചു കൊടുത്തു. ഒപ്പം ഓയില്‍ കമ്പനിയുടെ മേധാവിയ്ക്കും അയച്ചു. തന്റെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റേയും ഭാവി തകര്‍ത്ത ലീയുടെ സുഹൃത്തുക്കള്‍ക്കും സോഷ്യല്‍ മീഡിയയിലും രംഗങ്ങള്‍ അപ്‌ലോഡ് ചെയ്തു. അതുകൊണ്ടരിശം തീരാതെ ഭര്‍ത്താവിന്റെ കാറില്‍ ചില മുഴുത്ത തെറികള്‍ എഴുതിയും വച്ചു.
ഇരുവരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഇപ്പോള്‍ പോലീസ് ഇടപെട്ടിരിക്കുകയാണ്. ഏതായാലും കാമുകീകാമുകാരുടെ ജോലി തെറിച്ചു. കാമുകിയുമൊത്ത് കാമകേളികള്‍ ആടിയ പഴയ ഭര്‍ത്താവിനെ വേണ്ടെന്നു തന്നെയാണ് ഭാര്യയുടെ തീരുമാനം. പരസ്ത്രീഗമനം നടത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇതൊരു പാഠമായി മാറട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha