കോണ്‍ഗ്രസിലെ റ്റി.പി ചന്ദ്രശേഖരനായി ഹനീഫ മാറുന്നു; പിണറായിയെ ഒരുക്കിയ കളി മാതൃകയാക്കി ചെന്നിത്തലയെ ഒതുക്കും

ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് യുവനേതാവ് ഹനീഫയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. ഹനീഫയുടെ വീട്ടുകാര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ തൃശൂര്‍ രാമനിലയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഹനീഫയുടെ മാതാവിന്റെ മൊഴിയെടുത്തിട്ടില്ലെന്നും പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ഗോപ്രതാപന്റേതാണെന്നും വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പരാതിയില്‍ പറയുന്നു. സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.
അതേസമയം ഹനീഫയുടെ വധവുമായി ബന്ധപ്പെട്ട് സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഹനീഫയുടെ വധം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മന്ത്രി സിഎന്‍ ബാലലകൃഷ്ണനറിയാമെന്നാണ് മുഖ്യമന്ത്രിയുടെ ധാരണ. കഴിഞ്ഞ മാസം സിഎന്‍ പ്രതിനിധാനം ചെയ്യുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളുമായി എത്തിയെങ്കിലും ചടങ്ങില്‍ അധ്യക്ഷനാകേണ്ടിയിരുന്ന സിഎന്‍ ബാലകൃഷ്ണന്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. ഹനീഫ വധക്കേസ് ചുരുളഴിഞ്ഞാല്‍ സിഎന്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിനു നേരെയുള്ള ആയുധമായി ഹനീഫ വധക്കേസ് ഉമ്മന്‍ചാണ്ടി തിരിച്ചിരിക്കുകയാണ്. സിഎന്‍ ബാലകൃഷ്ണന് കൂടി പങ്കാളിത്തമുള്ളതു കൊണ്ട് കേസ് അന്വേഷിക്കുന്നതില്‍ വേണ്ടത്ര ഈര്‍ജസ്വലത രമേശ് ചെന്നിത്തല കാണിക്കുന്നില്ല. അന്വേഷണകാര്യത്തില്‍ ആവേശം വേണ്ടെന്നാണ് ചെന്നിത്തല പോലീസിനു നല്‍കിയിരിക്കുന്ന സൂചന. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ നടുകടലിനും ചെകുത്താനും ഇടയിലായിരിക്കുകയാണ് ആഭ്യന്തരമന്ത്രി .അന്വേഷണം മുഖ്യമന്ത്രി പറയുന്ന വഴിയിലൂടെ തിരിച്ചു വിട്ടില്ലെങ്കില്‍ രമേശ് ചെന്നിത്തലയുടെ ഇമേജിന് ദോഷം സംഭവിക്കും,
ഹനീഫ വധം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്. ഹനീഫ വധക്കേസിന്റെ അന്വേഷണം സുതാര്യമാകണമെന്ന കാര്യത്തില്‍ വിഎം സുധീരന്‍ മുഖ്യമന്ത്രിക്കൊപ്പമാണ്. ഭാവിയില്‍ സിബിഐയെ കൊണ്ടു വേണമെങ്കിലും മുഖ്യമന്ത്രി കേസ് അന്വേഷിച്ചെന്നിരിക്കും. ചെന്നിത്തലയെ മന്ത്രിസഭയില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാന്‍ വരെ അദ്ദേഹം ശ്രമിച്ചെന്നിരിക്കും. മറ്റൊരു റ്റിപി ചന്ദ്രശേഖരനാക്കി ഹനീഫയെ ഉയര്‍ത്താനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. റ്റിപിയെ ഉപയോഗിച്ച് വിഎസ് , പിണറായിയെ ഒതുക്കിയ മട്ടില്‍ ഹനീഫയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ ഒതുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha