കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത... രണ്ട് മാസത്തിനകം എല്ലാ ബാറും തുറക്കും; ബാര്‍ പൂട്ടിയതുകൊണ്ട് മദ്യപാനം കുറഞ്ഞില്ലെന്ന കമ്മിറ്റിയുടെ കണ്ടെത്തല്‍ മറയാക്കി

സംസ്ഥാനത്ത് അടച്ചു പൂട്ടിയബോറുകളെല്ലാം രണ്ട് മാസത്തിനുള്ളില്‍ തുറക്കുമെന്ന് സൂചന. ബാറുകള്‍ പൂട്ടിയതു കൊണ്ട് മലയാളികള്‍ക്കിടയിലെ മദ്യപാനശീനത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കേരള സര്‍ക്കാര്‍ കാത്തിരിക്കുന്നത് സുപ്രീം കോടതിയില്‍ ബാര്‍ ഉടമകള്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ വിധിയാണ്. സുപ്രീംകോടതി ഒന്നു പറഞ്ഞാലുടന്‍ പൂട്ടിയ എല്ലാ ബാറുകളും തുറക്കും.
ബാറുകള്‍ പൂട്ടിയതിനുശേഷമുളള സാമൂഹ്യ പശ്ചാത്തലത്തെ കുറിച്ച് പഠിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം തലവന്‍ ഡോ. കെ വിജയകുമാര്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. 3131 വീട്ടുകാരെ സന്ദര്‍ശിച്ചാണ് കമ്മിറ്റി സര്‍വേ നടത്തിയത്. ഏറ്റവും പ്രധാന കണ്ടെത്തല്‍, ബാര്‍ പൂട്ടിയതുകൊണ്ട് മദ്യപാനം കുറഞ്ഞില്ല എന്നതാണ് കാരണം. 57.2 ശതമാനം പേര്‍ മദ്യപിക്കുന്നത് വീട്ടിലാണ്. 27.5 ശതമാനം മാത്രമാണ് ബാറുകളില്‍ നിന്നും മദ്യപിക്കുന്നത്. കേരളത്തിലെ ഓരോ വീട്ടില്‍ നിന്നും 1.76 കിലോ മീറ്റര്‍ നടന്നാല്‍ മദ്യശാലയുണ്ട്. ഇതൊരുപക്ഷേ ബിവറേജ് ഔട്ട്‌ലെറ്റാവാം. ഇല്ലെങ്കില്‍ മദ്യം വില്‍ക്കുന്ന മറ്റേതെങ്കിലും സ്ഥലമായിരിക്കാം
ബാറുകള്‍ പൂട്ടിയത് സംസ്ഥാനത്തിന് ഒരു പ്രയോജനവും ചെയ്തില്ലെന്ന സര്‍ക്കാര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന് സുപ്രീംകോടതിയില്‍ വലിയ വില ലഭിക്കും. പ്രത്യേകിച്ച് സര്‍ക്കാര്‍ തന്നെ ബാര്‍ തുറക്കണമെന്ന അഭിപ്രായം പുലര്‍ത്തുമ്പോള്‍. കോടതി പറഞ്ഞാല്‍ മദ്യനയം തിരുത്താമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഏതായാലും ബാര്‍ തുറക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
വെറുതെ ബാര്‍ തുറക്കുന്നതിനേക്കാള്‍ സുരക്ഷിതം ഒരു കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ബാര്‍ തുറക്കുന്നതാണ്. അതിനുവേണ്ടി കൂടിയാണ്. ഇത്തരമൊരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചതും ബാര്‍ ഉടമകളുടെ അസോസിയേഷന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha