ഭര്‍ത്താവ് വിളിച്ചാല്‍ ഭാര്യ ഫോണെടുത്തില്ലെങ്കില്‍..... കാണാം കളി

ഭര്‍ത്താവ് വിളിച്ചാല്‍ ഫോണെടുക്കാത്ത ഭാര്യമാര്‍ കേള്‍ക്കു, ഭര്‍ത്താവ് ചിലപ്പോള്‍ നിങ്ങളുടെ മൂക്ക് കടിച്ചെടുത്തെന്നിരിക്കും. ചൈനയിലാണ് സംഭവം. ഭര്‍ത്താവ് നിരന്തരം ഭാര്യയെ വിളിച്ചു. മകനെ വില്‍ക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഭാര്യയുമായി അകന്നു കഴിയുന്ന ഭര്‍ത്താവ് ആണ് ഫോണില്‍ വിളിച്ചത്.
അകന്നു കഴിയുന്ന ഭര്‍ത്താവിന്റെ ഫോണ്‍ എന്തിനെടുക്കണം എന്ന് ചിന്തിച്ച ഭാര്യ ഫോണെടുത്തില്ല. അഞ്ചോ ആറോ വിളി കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉടലോടെ ഭാര്യയുടെ ഓഫീസിലെത്തി. ജീവനക്കാര്‍ നോക്കിയിരിക്കെ ഭാര്യയുടെ തല ചരിച്ചു പിടിച്ചു. പിണങ്ങാനും ഇണങ്ങാനും നിമിഷങ്ങള്‍ ധാരാളമാണ് ചൈനയില്‍. സഹപ്രവര്‍ത്തകര്‍ കരുതി ഭാര്യയും ഭര്‍ത്താവും തമ്മില്‍ പഴയതു പോലെ രമ്യതയിലെത്തിയെന്ന്.
ഭാര്യയുടെ നിലവിളി കേട്ടാണ് ജീവനക്കാര്‍ ഉണര്‍ന്നത്. അപ്പോള്‍ മുഖം നിറയെ ചോരയുമായി നില്‍ക്കുന്നു ഭാര്യ! സഹപ്രവര്‍ത്തകര്‍ അവരെ താങ്ങിയെടുക്കുമ്പോള്‍ ഭര്‍ത്താവ് കഴിക്കുന്നു, ഭാര്യയുടെ മൂക്ക്! ചൈനാക്കാരി യാങിനാണ് ഭര്‍ത്താവിന്റെ പീഡനം ഏറ്റു വാങ്ങേണ്ടി വന്നത്. മൂക്ക് വിഴുങ്ങിയ ഭര്‍ത്താവ് മുങ്ങുകയും ചെയ്തു. ആശുപത്രിയിലെത്തിയ യുവതിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. സുഖം പ്രാപിക്കാന്‍ ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഭര്‍ത്താവ് വിഴുങ്ങിയ മൂക്കിനു പകരം പുതിയ മൂക്ക് പിടിപ്പിക്കേണ്ടി വരും. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്ക് പിടിപ്പിക്കാനാണ് ഡോക്ടര്‍മാരുടെ ശ്രമം. ചൈനയില്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ കാലമാണ്. വന്‍ വികസനമാണ് ചൈനയിലെ മെഡിക്കല്‍ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ ഉപരിപഠനം നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha