ഉദ്യോഗസ്ഥന്‍മാര്‍ രാഷ്ട്രീയക്കാരെ സുഖിപ്പിക്കുന്നതെന്തിന്: സുഖിപ്പിക്കലിന്റെ രസതന്ത്രം

സിബി മാത്യൂസ് വിരമിക്കുന്നതോടെ മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോളിനെ നിയമിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പുതിയ പദവിക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണ് ചിലപ്പോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മേധാവിയാക്കും. ഇല്ലെങ്കില്‍ റ്റി. ബാലകൃഷ്ണനെ പറഞ്ഞുവിട്ട് ഇന്‍കലിന്റെ ചെയര്‍മാനാക്കും. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി വിരമിച്ച എസ് രാധാകൃഷ്ണനെ കെഎഎംഎല്ലിന്റെ തലപ്പത്ത് ഇതാണു മോനേ ദിനേശാ സുഖിപ്പിക്കലിന്റെ രസതന്ത്രം
സിബി മാത്യൂസ് വിരമിക്കുന്നതോടെ മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോളിനെ നിയമിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പുതിയ പദവിക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണ് ചിലപ്പോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മേധാവിയാക്കും. ഇല്ലെങ്കില്‍ റ്റി. ബാലകൃഷ്ണനെ പറഞ്ഞുവിട്ട് ഇന്‍കലിന്റെ ചെയര്‍മാനാക്കും. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി വിരമിച്ച എസ് രാധാകൃഷ്ണനെ കെഎഎംഎല്ലിന്റെ തലപ്പത്ത് നിയോഗിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മൈക്കിള്‍ ശിരോമണിക്കും പകരം സ്ഥാനം നല്‍കി കഴിഞ്ഞു.
ജഡ്ജിമാരുടെ കാര്യം പറഞ്ഞതു പോലെയായി തീര്‍ന്നിരിക്കുന്നു ഉദ്യോഗസ്ഥരുടെ പദ്ധതിക്കാര്യം. ഉദ്യോഗത്തിലിരിക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പുതിയ ലാവണം തീര്‍ച്ചയായും ഉറപ്പിക്കാം. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ ലഭിക്കുന്നത് അങ്ങനെയാണ്. സര്‍വീസ് കാലഘട്ടത്തില്‍ സര്‍ക്കാരിനോടൊത്ത് നില്‍ക്കുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.
മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷനെ അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണല്‍അംഗമാക്കും. ഡിജിപിയായിരുന്ന കെഎസ് ബാലസുബ്രഹ്മണ്യത്തെ പോലീസ് കംപ്ലയന്റ്‌സ് അതോറിറ്റി അംഗമാക്കി. ജേക്കബ് പുന്നൂസിനു പകരം നിയമനം നല്‍കി കഴിഞ്ഞു. മുന്‍ ഡിജിപി, പി ചന്ദ്രശേഖരനെ ദേവസ്വം റിക്രൂട്ട്‌മെന്റ് തലവനായി നിയമിച്ചു. വിവാദ നായകനായ മുന്‍ ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തിയെ പോലീസ് സര്‍വകലാശാല സ്‌പെഷ്യല്‍ ഓഫീസറായും നിയമിച്ചു. കെ ബി വത്സലകുമാരിയെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.
ഐഎഎസുകാര്‍ക്ക് നിയമനം നല്‍കുന്നത് അവര്‍ ഒടുവില്‍ വാങ്ങിയ ശമ്പളത്തിലാണ്. സ്ഥാനത്തിരിക്കുന്ന കാലമത്രയും അതേ ശമ്പളം നല്‍കണം. അതായത് ഒരുമാസം ഒന്നരലക്ഷം രൂപ തട്ടുകടയ്ക്ക് എന്തിനാണ് ഒന്നരലക്ഷം ഇതാണ് മോനേ ദിനേശാ സുഖിപ്പിക്കലിന്റെ പ്രതിഫലം..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha