Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്‌ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..


ഒടുവിൽ ട്രംപ് മുട്ടുമടക്കുന്നു..ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍..

രണ്ടായിരത്തില്‍ ഒരുവനാവാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കാം; ഇനി പട്ടി കടിച്ചെങ്കിലോ... പേ വിഷ ബാധയുടേയും പട്ടി കടിയുടേയും ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

27 SEPTEMBER 2015 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും; അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം... എന്ന കവി ഭാവന ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രമാണ്. പകരം ഇങ്ങനെ പാടാം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും; അവിടെല്ലാം പൂത്ത പട്ടികള്‍ മാത്രം....
കടിക്കാന്‍ വരുന്ന പട്ടിയെ ഒന്ന് കല്ലെടുത്തെറിയുക എന്നത് ശരാശരി മലയാളിയുടെ ഒരു ശീലം മാത്രമാണ്. എന്നാല്‍ ആ ശീലം മാറ്റിയില്ലേല്‍ ജയിലിലാകും. അതും കൊലക്കുറ്റത്തിന്... നമ്മളെറിയുന്ന കല്ല് അബദ്ധവശാല്‍ പട്ടിയുടെ പുറത്ത് കൊണ്ട് അത് ചത്താല്‍ ഉറപ്പായും കേസെടുക്കണമെന്ന് ഡിജിപിയുടെ ഓര്‍ഡറുമുണ്ട്. നായ്ക്കളെ കൊല്ലുന്നതിനെതിരെ രഞ്ജിനി ഹരിദാസിനപ്പോലുള്ളവര്‍ മുമ്പേതന്നെ രംഗത്തുണ്ട്. അതോടെ നായ്ക്കളെ കൊല്ലാനും വയ്യ വളര്‍ത്താനും വയ്യ എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. പൊതുജനമാകട്ടെ ഏത് സമയവും ഒരു പട്ടികടി പ്രതീക്ഷിച്ച് ഭയാനകമായ അവസ്ഥയിലുമാണ്. കേരളത്തില്‍ ദിവസം തോറും രണ്ടായിരത്തോളം പേരെ പട്ടികടിക്കുന്നു എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍.\"\"ഇങ്ങനെ കേരളത്തിലെ തെരുവോരങ്ങള്‍ നായ്ക്കളെ കൊണ്ട് നിറയുന്ന ഈ അവസരത്തിലാണ് (28-09-2015) ലോക റാബിസ് ദിനം എത്തുന്നത്. ഈ റാബിസ് ദിനത്തില്‍ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ നമ്മള്‍ മനസിലാക്കണം. ലോകത്തില്‍ ഒരോ വര്‍ഷവും ശരാശരി 59,000 പേര്‍ പേ വിഷബാധ ഏറ്റ് മരിക്കുന്നു എന്നാണ് കണക്ക്. അതായത് പത്ത് മിനിറ്റില്‍ ഒരാള്‍ മരിക്കുന്നു എന്ന് സാരം. 
ഈ 59,000ല്‍ 25,000 പേരും മരിക്കുന്നത് ഇന്ത്യയിലാണ്. അതായത് പേവിഷ ബാധയേറ്റ് ലോകത്തില്‍ മരിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെയുള്ളവരും ഇന്ത്യക്കാരാണ്. എന്നാല്‍ ആശ്വാസത്തിന് വക നല്‍കിക്കൊണ്ട് വെറും അന്‍പതിന് താഴെ ആള്‍ക്കാര്‍ മാത്രമേ കേരളത്തില്‍ പ്രതിവര്‍ഷം പേവിഷ ബാധയേറ്റ് മരിക്കുന്നുള്ളു. ഇതിന് പ്രധാന കാരണം പേ വിഷ ബാധയെ പറ്റിയുള്ള സാധാരണ ജനത്തിന്റെ കാഴ്ചപ്പാടാണ്.
ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുള്ള കേരളത്തില്‍ പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. ഒരു വര്‍ഷത്തില്‍ 12 കോടി രൂപയുടെ റാബിസ് മരുന്നുകളാണ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നും വാങ്ങുന്നത്. എല്ലാ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൂടി 350 കോടി മാത്രം ബജറ്റ് ഉള്ളപ്പോഴാണ് ഈ 12 കോടി അതായത് 3 ശതമാനം പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്നുകള്‍ക്ക് ചെലവാക്കുന്നത്. എന്നാല്‍ പട്ടികടിക്കുന്നവരെ എല്ലാവരേയും കൂടി ചികിത്സിച്ചാല്‍ അത് 50 കോടിയില്‍ അധികം വരും.\"\"
പട്ടി കടിച്ചാല്‍ എന്ത് ചെയ്യണം?
നമ്മള്‍ എങ്ങനെയൊക്കെ ശ്രദ്ധിച്ചാലും പട്ടി കടിച്ചാല്‍, അത് ശ്രദ്ധിക്കണം. പ്രത്യേകിച്ചും കടിച്ച പട്ടിക്ക് പേ വിഷമുണ്ടോ എന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത ഈ കാലത്ത്. അതിനാല്‍ എത്ര വിശ്വസ്തനായ പട്ടി കടിച്ചാലും, മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്. ആദ്യമായി കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകുക. പേ വിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു.
ഇനി വേണ്ടത് ഒട്ടും വൈകാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുക. അവിടെ മാത്രമേ പേ വിഷത്തിനുള്ള മരുന്നുള്ളൂ. സാധാരണ ആഴത്തില്‍ മുറിവുണ്ടെങ്കില്‍ അത് പേപ്പട്ടിയുടെ കടിയാകുമെന്നാണ് നിഗമനം. എങ്കിലും ഏത് തരം പട്ടി കടിച്ചാലും പേ വിഷ ബാധയ്ക്കുള്ള ഇന്‍ജക്ഷനാണ് എടുക്കുക. \"\"
ലൂയി പാസ്റ്റര്‍ കണ്ടുപിടിച്ച പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോള്‍ എടുക്കുന്നത്. അതിനാല്‍ തന്നെ പേടിയും വേണ്ട. ആധുനിക രീതിയില്‍ വികസിപ്പിച്ചെടുത്ത ആന്റി റാബിസ് വാക്‌സിന്‍, ആന്റി റാബിസ് സിറിന്‍ എന്നീ കുത്തിവയ്പ്പുകളാണ് ഇപ്പോള്‍ എടുക്കുന്നത്. സാധാരണ പട്ടിയുടെ കടിയെന്ന് സംശയിച്ചാല്‍ ആന്റി റാബിസ് വാക്‌സിന്‍ കയ്യില്‍ കുത്തിവയ്ക്കുന്നു. എന്നാല്‍ മുറിവ് ആഴത്തിലായാല്‍ ആന്റി റാബിസ് സിറിന്‍ പട്ടി കടിച്ച മുറിവില്‍ കുത്തി വയ്ക്കുന്നു. ഈ വാക്‌സിനുകളെല്ലാം പേപ്പട്ടിയുടെ വൈറസിനെ കൊന്നാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഒരു മാസത്തിനിടെ 4 ഡോസ് കുത്തിവയ്പ്പുകളാണ് എടുക്കുന്നത്. ആഹാര ക്രമത്തില്‍ ഒരു പഥ്യവും നോക്കേണ്ട കാര്യവുമില്ല. \"\"

പട്ടികടിയേറ്റാല്‍ 90 ദിവത്തിനുള്ളില്‍ പേ വിഷം ഏല്‍ക്കുമെന്നത് ഇപ്പോള്‍ പഴങ്കഥയാണ്. പട്ടി കടിച്ച് 4 വര്‍ഷത്തിന് ശേഷവും പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഏത് പട്ടി കടിച്ചാലും അല്‍പം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഭീകരമാകും അവസ്ഥ.

ലോക റാബിസ് ദിനം കേരളത്തില്‍
പേവിഷബാധയെ പറ്റി സാധാരണക്കാരില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലോക റാബിസ് ദിനമായ നാളെ (28-09-2015) വിപുലമായ പരിപാടികളാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിന്‍, ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം ആണ് ഈ പരിപാടിയുടെ സംഘാടകര്‍.
രാവിലെ 7.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു തുടങ്ങുന്ന നടത്തം (Walk-a-thon) ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 9 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ പേവിഷ ബാധയെപറ്റിയുള്ള സെമിനാര്‍ നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഡോ. സാറ വര്‍ഗീസ്, ഡോ. അനീഷ് ടി.എസ്, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍ കുമാര്‍, ദേശീയ ഹെല്‍ത്ത് മിഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സന്തോഷ് കുമാര്‍ ജി. ആര്‍, ശുചിത്വ മിഷനിലെ എല്‍പി ചിദര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. രാമ കുമാര്‍ വി, തുടങ്ങിയവര്‍ പങ്കെടുക്കും. 
പട്ടിയെ കൊല്ലണോ വേണ്ടേ, എങ്ങനെ പട്ടികളെ ഒഴിവാക്കാം, എങ്ങനെ പേവിഷ ബാധയേല്‍ക്കാതെ നോക്കാം തുടങ്ങിയ നിരവധി വിഷയങ്ങള്‍ സംവാദത്തെ ചൂടു പിടിപ്പിക്കും. തലസ്ഥാന വാസികള്‍ ഈ സംവാദം ഏറ്റെടുക്കാന്‍ ഇപ്പോഴേ തയ്യാറായി കഴിഞ്ഞു. കാരണം 2,000 പേരില്‍ ഒരാളാവാന്‍ വയ്യ. അല്‍പം ശ്രദ്ധിക്കാം മാരകമായ പേ വിഷ ബാധയില്‍ നിന്നും....

പ്രസന്നകുമാര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് സ്വീഡന്റെ പുതിയ വനിതാ മന്ത്രി  (2 hours ago)

രാഹുലിനെതിരെ മൊഴി നല്‍കിയ യുവനടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോ എന്നു നിയമോപദേശം തേടി ക്രൈംബ്രാഞ്ച്  (2 hours ago)

നേപ്പാളിലെ പ്രക്ഷോഭത്തില്‍ 800 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹില്‍ട്ടണ്‍ കഠ്മണ്ഡു ചാരമായി  (3 hours ago)

ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ മോതിരം കുടുങ്ങി രാഖിക്ക് നഷ്ടമായത് വിരല്‍  (3 hours ago)

കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ല: 15 ദിവസം പ്രായമായ കുഞ്ഞിനെ ഫ്രിഡ്ജില്‍വച്ച് യുവതി  (3 hours ago)

ജാമ്യത്തില്‍ ഇറങ്ങി വിവാഹ വാഗ്ദാനം നല്‍കി വീണ്ടും പീഡിപ്പിച്ച കേസില്‍ 23 വര്‍ഷം കഠിന തടവ്  (3 hours ago)

കൊല്ലത്ത് അധ്യാപകനും പ്ലസ് ടു വിദ്യാര്‍ഥിയും തമ്മില്‍ സംഘര്‍ഷം  (4 hours ago)

വി. ഡി. സതീശനും ചെന്നിത്തലയ്ക്കും എതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്  (4 hours ago)

കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ മാവോയിസ്റ്റ് ഭീഷണി  (4 hours ago)

ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി  (5 hours ago)

വിജയ്‌യുടെ പ്രചാരണത്തിന് പോലീസ് മനപ്പൂര്‍വ്വം തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്  (5 hours ago)

നേപ്പാളിന് പിന്നാലെ ഫ്രാന്‍സിലും സര്‍ക്കാരിനെതിരെ പ്രതിഷേധം  (5 hours ago)

നേപ്പാളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  (6 hours ago)

റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends