മൊയ്തീന്റെ സാറ്റലൈറ്റിനായി ചാനലുകളുടെ വടംവലി

സൂപ്പര്‍ഹിറ്റായി ഓടുന്ന എന്ന് നിന്റെ മൊയതീന്റെ സാറ്റലൈറ്റ് അവകാശത്തിനായി ചാനലുകളുടെ വടംവലി. സൂര്യയും ഏഷ്യാനെറ്റും മഴവില്‍മനോരമയുമാണ് മല്‍സരിക്കുന്നത്. ഇതിനകം പതിനഞ്ച് കോടിയോളം കളക്ട് ചെയ്ത ചിത്രത്തിന് എട്ട് കോടി സാറ്റലൈറ്റ് അവകാശം വേണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ആറ് കോടി വരെ നല്‍കാന്‍ ഏഷ്യാനെറ്റ് തയ്യാറായി. എന്നാല്‍ 13 കോടി മുതല്‍മുടക്കുള്ളതിനാല്‍ നിര്‍മാതാക്കള്‍ വഴങ്ങിയിട്ടില്ല.
മഴവില്‍മനോരമയും സൂര്യയും നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. തിയറ്ററുകളില്‍ പ്രേക്ഷകര്‍ വീണ്ടും വീണ്ടും മൊയ്തീന്‍ കാണാന്‍ എത്തുകയാണ്. അതിനാല്‍ ചാനലുകളില്‍ കാണിച്ചാല്‍ റേറ്റിംഗ് കൂടുമെന്ന് ഉറപ്പാണ്. അതിനനുസരിച്ച് പരസ്യവും ലഭിക്കും. ഓരോ പ്രാവശ്യം പ്രദര്‍ശിപ്പിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ പരസ്യ വരുമാനം ലഭിക്കും. മാത്രമല്ല ഈ ചിത്രം മറ്റ് ചാനലുകള്‍ക്ക് താല്‍ക്കാലിക പ്രദര്‍ശനാനുമതി നല്‍കി മറ്റ് ചിത്രങ്ങള്‍ വാങ്ങുകയും ചെയ്യാം. ഇതെല്ലാം മുന്‍ കൂട്ടി കണ്ടാണ് നിര്‍മാതാക്കള്‍ എട്ട് കോടി വേണമെന്ന വാശിയില്‍ നില്‍ക്കുന്നത്.
കളക്ഷന്‍ കൂടുന്നതിന് അനുസരിച്ച് ഡിമാന്റും കൂടും എന്ന് നിര്‍മാതാക്കള്‍ക്ക് അറിയാം. ഫ്രീ ഡിസ്ട്രിബ്യൂഷനായതിനാല്‍ സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സിന് വലിയ പങ്കില്ല. ഇല്ലെങ്കില്‍ സാറ്റലൈറ്റ് അവകാശം അവര്‍ വാങ്ങിയേനെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha