Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇങ്ങനയൊക്കെ ചെയ്യാമോ... വെള്ളാപ്പള്ളിക്കെതിരെ വരുന്നു ചെന്നിത്തല തലപ്പാര

06 OCTOBER 2015 07:28 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി നടേശന്‍ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുന്നു, വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തലയാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ നടക്കാന്‍ സാധ്യതയുള്ള അന്വേഷണത്തിനു പിന്നില്‍ എന്‍എസ്എസിന്റെ കരങ്ങളുണ്ടെന്ന് സൂചനയുണ്ട്. എന്‍എസ് എസ് നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ചെന്നിത്തല.
വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ വിരുദ്ധ പക്ഷമാണ്. അന്വേഷണത്തെ സിപിഎമ്മും കോണ്‍ഗ്രസും സര്‍വാത്മനാ സ്വാഗതം ചെയ്യും. സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച തനിക്ക് വെള്ളാപ്പള്ളിയെ എങ്ങനെ ഒഴിക്കാനാവുമെന്നായിരിക്കും ചെന്നിത്തല ചോദിക്കുക.
ആദ്യം നടക്കുന്നത് ക്വിക്ക് വെരിഫിക്കേഷനാണ്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ് എന്‍ഡിപി യോഗം അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ വാങ്ങുന്നുണ്ട്. ഇത് കോഴയായല്ല വാങ്ങുന്നത് പകരം സംഭാവനയാണ്. എന്നാല്‍ സംഭാവനയ്ക്ക് രസീത് നല്‍കാറില്ല. സംഭാവനയായാല്‍ രസീത് വേണമെന്നാണ് ചട്ടം. ഇത്തരത്തില്‍ പിരിഞ്ഞു കിട്ടുന്ന പണമാണ് സ്‌കൂളുകളുടെയും കോളേജുകളുടെയും വികസനത്തിന് ഉപയോഗിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയും എം ഇ എസുമൊക്കെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ട്. ക്രൈസ്തവ മാനേജ്‌മെന്റുകളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.
വെള്ളാപ്പള്ളിയെ ഒതുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഒതുങ്ങാന്‍ ഒരിക്കലും വെള്ളാപ്പള്ളി തയ്യാറാവുകയില്ല. പണം വാങ്ങുന്നത് രഹസ്യമല്ലെന്ന നിലപാട് സ്വീകരിക്കും, ട്രസ്റ്റിന്റെ സ്‌കൂളില്‍ പഠിപ്പിക്കുന്നവരും ജോലി ചെയ്യുന്നവരും തങ്ങള്‍ കോഴ നല്‍കിയതായി പറയാത്തിടത്തോളം കാലം ചെന്നിത്തലയ്ക്ക് നടേശന്‍ മുതലാളിയെ ഒരു ചുക്കും ചെയ്യാനാവില്ല. ചെന്നിത്തലയെ മന്ത്രിയാക്കാതിരിക്കാന്‍ വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങള്‍ ചെന്നിത്തലയ്ക്ക് അറിയുകയും ചെയ്യാം.
വെള്ളാപ്പള്ളിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നാല്‍ മാനേജ്‌മെന്റുകള്‍ ഒന്നാകെ പ്രകോപിക്കപ്പെടും എന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും ധാരാളമുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (3 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (14 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (16 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (32 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (10 hours ago)

Malayali Vartha Recommends