ഇതും ഉഗ്രശക്തിയുള്ള മൂർത്തി!! സജി ചെറിയാനുള്ള ശിക്ഷ ഈ നടയിൽ..കേട്ട് അലറി വിളിച്ചു!! ഇവിടെ 'ഇന്ത്യൻ ഭരണഘടന' ക്ഷേത്രത്തിലെ പ്രതിഷ്ഠ..കുടപ്പനക്കുന്നിലെ ഭരണഘടനാ ക്ഷേത്രം അത്ഭുതങ്ങൾ സംഭവിക്കും!!

മുൻ മന്ത്രി സജിചെറിയാന്റെ പരാമർശത്തോടെ വീണ്ടും ഭരണഘടന ചർച്ചാവിഷയമായാണ്. എന്നാൽ ഭരണഘടനയുടെ പ്രാധാന്യം അറിയുന്ന മറ്റുള്ളവർക് അറിവ് പകരാനും തിരുവനന്തപുരത്തെ ഈ ക്ഷേത്രം പ്രസിദ്ധമാണ്.തിരുവനന്തപുരം കുടപ്പനക്കുന്നിൽ റിട്ടയർഡ് അധ്യാപകൻ ശിവദാസൻ പിള്ളയാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. കുടപ്പനക്കുന്നില്‍ റിട്ടയര്‍ഡ്.
ഭരണഘടനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്ഷേത്ര രൂപീകരണത്തിന്റെ ലക്ഷ്യം.ക്ഷേത്രമായി കാണുന്നതിലും വലുത് വളര്‍ന്നുവരുന്ന യുവതലമുറ ഭരണഘടനയുടെ പ്രാധാന്യവും മഹത്വവും മനസിലാക്കുന്നതിലാണെന്ന് ശിവദാസന്‍ പിള്ള പറയുന്നു.മൂന്ന് സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിൽ മഹാത്മഗാന്ധി, സ്വാമി വിവേകാനന്ദൻ, ബിആർ അംബേദ്കർ, നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ സ്ഥിരമായി എത്തുന്ന ഭക്തർ വിദ്യാർത്ഥികളാണ്. ദർശനം നടത്തുന്നവർക്ക് പ്രസാദ വിതരണവും അദ്ദേഹം നൽകുന്നുണ്ട്.ഭരണഘടന ദൈവവും ഈ വീടിന്റെ ഐശ്വര്യവുമാണ് എന്ന് എഴുതിയ ലേബൽ ഭക്തർക്ക് കൈമാറും.
തന്റെ ആരാധനമൂർത്തി ഭരണഘടനയാണെന്നും ആരാധിക്കുമെന്നും ശിവദാസൻ പിള്ള പറയുന്നു. രാജ്യത്തിന്റെ അടിസ്ഥാനശിലയാണ് ഭരണഘടന. സാഹോദര്യത്തിന്റെയും വൈവിധ്യത്തിന്റയും ഉറവിടവുമാണെന്ന് പിള്ള പറയുന്നു. ദിവ്യമായ ഭരണഘടനയോടുള്ള ആരാധനയും അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായാണ് ‘ഭരണഘടന ക്ഷേത്രം’നിർമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പുതു തലമുറയ്‌ക്ക് അറിവില്ല. കുട്ടികൾക്ക് സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവും അവധിയ്‌ക്ക് വേണ്ടിയുള്ള ദിനം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭരണഘടനയെ കുറിച്ച് വ്യക്തമാക്കാനും വരും തലമുറയ്‌ക്ക് പകർന്ന് നൽകാനുമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് സാമൂഹിക അധ്യാപകനായ അദ്ദേഹം വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ പഠിപ്പിച്ച് മികച്ച പൗരൻമാരാക്കി മാറ്റുകയാണ് വേണ്ടതെന്ന് പറഞ്ഞു. ഭരണഘടനയെ ബൈബിളിനോട് ഉപമിക്കുകയും ലോകത്തിലെ മികച്ച ഭരണഘടനകളിൽ ഒന്നാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha