Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടി പെരുന്നയില്‍ പോയതെന്തിന്‌ ?

21 JULY 2014 02:39 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ കണ്ട്‌ ഉമ്മന്‍ചാണ്ടി പറഞ്ഞതെന്ത്‌ ? പെരുന്നയില്‍ ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌ ഹയര്‍ സെക്കന്‍ഡറി വിഷയം മാത്രമോ? അല്ല. കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത്‌ തിരിച്ചു കൊണ്ടു വരണമെന്ന എന്‍ എസ്‌ എസിന്റെ ആവശ്യം തല്‍കാലം അംഗീകരിക്കാനാകില്ലെന്നാണ്‌ സുകുമാരന്‍നായരെ കണ്ട്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഗണേഷ്‌കുമാറന്‌ എതിരാണെന്നാണ്‌ സുകുമാരന്‍നായരെ ഉമ്മന്‍ചാണ്ടി അറിയിച്ചത്‌.
ഗണേഷിന്റെ മന്ത്രിസ്ഥാനം ജി കാര്‍ത്തികേയന്റെ രാജിപ്രഖ്യാപനത്തോടെയാണ്‌ വീണ്ടും സജീവമായത്‌. ജി കാര്‍ത്തികേയന്‍ മന്ത്രിയാകാതിരിക്കാന്‍ നടക്കുന്ന ഉന്നതതല ഗൂഢാലോചനയില്‍ ഗണേഷും അകപ്പെടുകയായിരുന്നു. ഗണേഷിന്റെ രാജിയുണ്ടാക്കിയ ഒഴിവില്‍ അധികാരത്തിലെത്തിയ രമേശ്‌ ചെന്നിത്തലയുടെ ഗ്രൂപ്പില്‍ നിന്നും ഒരാളെ ഒഴിവാക്കണമെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഗണേശിനെ മന്ത്രിയാക്കാന്‍ അത്‌ അനിവാര്യവുമാണ്‌. എന്നാല്‍ തന്റെ ഗ്രൂപ്പില്‍ നിന്നും ആരെയും ഒഴിവാക്കാനാകില്ലെന്നാണ്‌ രമേശിന്റെ നിലപാട്‌. ഇതിനുവേണ്ടി അദ്ദേഹം ഡല്‍ഹിയിലും പോകുന്നുണ്ട്‌. ഗണേശിനെ മന്ത്രിയാക്കണമെന്ന നിലപാട്‌ എന്‍ എസ്‌ എസ്‌ കര്‍ശനമാക്കിയാല്‍ രമേശിന്റെ ഗ്രൂപ്പില്‍ നിന്നും ഒരാള്‍ രാജിവയ്‌ക്കേണ്ടി വരും. അതിനുള്ള സാഹചര്യം ഒഴിവാക്കുകയാണ്‌ രമേശ്‌ ചെന്നിത്തലയുടെ ലക്ഷ്യം. തനിക്ക്‌ വേണ്ടി ഒരാള്‍ ബലി കൊടുക്കേണ്ടി വരുന്നതിനോട്‌ രമേശിന്‌ യോജിപ്പില്ല. മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച്‌ ചര്‍ച്ച പോലും പാടില്ലെന്നാണ്‌ രമേശിന്റെ പിടിവാശി.
വി എം സുധീരനും പുന:സംഘടനയോട്‌ യോജിപ്പില്ല. കാര്‍ത്തികേയനെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി തന്റെ സ്വാധീനവലയം വികസിപ്പികാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം തടയുകയാണ്‌ സുധീരന്റെ ലക്ഷ്യം. അതേസമയം രമേശിന്റെ ഗ്രൂപ്പിനെ വളര്‍ത്തി വലുതാക്കുന്നതിനോടും സുധീരന്‌ താല്‌പര്യമില്ല. അതിനാല്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത ഒരു തീരുമാനം മാത്രമാകും സുധീരന്‍ സ്വീകരിക്കുക.
ഗണേശിനെ മന്ത്രിയാക്കണമെന്നു തന്നെ സുകുമാരന്‍നായര്‍ ഉമ്മന്‍ചാണ്ടിയോട്‌ ആവശ്യപ്പെട്ടു. കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ഒരു നല്ല മന്ത്രിയെ ഒഴിവാക്കിയതിനോട്‌ യോജിക്കാനാകില്ലെന്ന സുകുമാരന്‍നായരുടെ നിലപാട്‌ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്‌തെങ്കിലും രമേശിനെ അനുനയിപ്പിക്കണമെന്ന്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ്‌ സൂചന. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ആഭ്യന്തര വകുപ്പ്‌ നല്‍കിയത്‌ സുകുമാരന്‍നായരുടെ ശക്തമായ നിലപാടിനെത്തുടര്‍ന്നാണ്‌. രമേശിനെ മന്ത്രിയാക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ നിലപാട്‌. അതില്‍ നിന്നും ഹൈക്കമാന്‍ഡ്‌ പിന്നാക്കം പോകേണ്ടി വന്നതിനു പിന്നില്‍ ജി സുകുമാരന്‍നായരുടെ ശക്തമായ കരങ്ങളാണ്‌ പ്രവര്‍ത്തിച്ചത്‌. നായരായ രമേശ്‌ അധികാരത്തിലെത്തിയപ്പോള്‍ നായരായ കാര്‍ത്തികേയനെ പാരവയ്‌ക്കാന്‍ ശ്രമിക്കുന്നതായാണ്‌ എ ഗ്രൂപ്പിന്റെ ആരോപണം. രമേശിന്റെ നീക്കങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക്‌ വല്ലാത്ത അതൃപ്‌തിയുണ്ട്‌.
ഏതായാലും രമേശിന്റെ വാക്കു കേള്‍ക്കാന്‍ ഹൈക്കമാന്‍ഡ്‌ തയ്യാറാകുകയില്ല. സുധീരന്റേയും ഉമ്മന്‍ചാണ്ടിയുടേയും നിലപാടുകള്‍ക്ക്‌ മാത്രമായിരിക്കും സോണിയയും രാഹുലും വില കല്‍പിക്കുക. അതുകൊണ്ടു തന്നെ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമായിരിക്കും ഒടുവില്‍ വിജയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (5 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (12 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (23 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (25 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (41 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends