Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാര്‍ വിധിക്കെതിരെ അപ്പീല്‍ പോകാനിടയില്ല; അച്യുതാനന്ദന്റെ ഭ്രാന്തോര്‍ത്ത്‌ സി പി എമ്മുകാര്‍ തലതല്ലി ചിരിക്കുന്നു

26 JULY 2014 11:43 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മൂന്നാറില്‍ വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ പൊളിച്ച ക്ലഡ്‌റയന്‍ റിസോര്‍ട്ടിന്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയില്ല. അപ്പീല്‍ പോയിട്ട്‌ കാര്യമില്ലെന്ന നിയമോപദേശമാണ്‌ മുഖ്യമന്ത്രിക്ക്‌ ലഭിച്ചിരിക്കുന്നത്‌.
നഷ്‌ടപരിഹാരം നല്‍കിയ ശേഷം അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കാനായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുക. അതിനിടെ സര്‍ക്കാര്‍ ഒത്തുകളിച്ചതു കാരണമാണ്‌ കോടതിയില്‍ കേസ്‌ തോറ്റതെന്ന ആരോപണവും ശക്തമാണ്‌. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കണമെന്ന ഉത്തരവും സര്‍ക്കാര്‍ ചോദ്യം ചെയ്യാനിടയില്ല. മൂന്നാര്‍ അബാദ്‌, മൂന്നാര്‍ വുഡ്‌സ്‌ തുടങ്ങിയ റിസോട്ടുകളുടെ ഭൂമിയാണ്‌ തിരിച്ചു കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
മൂന്നാര്‍ ഭൂമിയില്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആവശ്യമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നാണ്‌ ഹൈക്കോടതിയുടെ ആക്ഷേപം. സര്‍ക്കാര്‍, ഭൂമി പിടിച്ചെടുക്കാന്‍ അനാവശ്യ ധൃതി കാണിച്ചതായും ഹൈക്കോടതി കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അച്യുതാനന്ദന്‍ തന്റെ ഇമേജ്‌ വര്‍ധിപ്പിക്കുന്നതിന്‌ വേണ്ടി നടത്തിയ നാടകമായിരുന്നു മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍. വി എസിന്റെ നടപടിക്കെതിരെ പാര്‍ട്ടി തലത്തില്‍ തന്നെ അപസ്വരങ്ങള്‍ ഉണ്ടായെങ്കിലും വി എസ്‌ അതൊന്നും ഗൗനിച്ചില്ലെന്ന്‌ മാത്രമല്ല, ഒഴിപ്പിക്കല്‍ നടപടി നിര്‍ബാധം തുടരുകയും ചെയ്‌തു. രാജുനാരയണസ്വാമി, കെ സുരേഷ്‌കുമാര്‍, ഋഷിരാജ്‌സിംഗ്‌ എന്നീ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ്‌ അച്യുതാനന്ദന്‍ മൂന്നാര്‍ ഓപ്പറേഷന്‍ നടത്തിയത്‌.
മൂന്നാര്‍ ഒഴിപ്പിക്കലിന്‌ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്ന്‌ അക്കാലത്ത്‌ തന്നെ മുഖ്യമന്ത്രിക്ക്‌ നിയമോപദേശം ലഭിച്ചിരുന്നെങ്കിലും പിഞ്ചുകുഞ്ഞുങ്ങള്‍ പിടിവാശി കാണിക്കുന്നതു പോലെയാണ്‌ വി എസ്‌ പ്രവര്‍ത്തിച്ചത്‌. വി എസിന്റെ പിടിവാശിക്കു മുന്നില്‍ സഹമന്ത്രിമാര്‍ക്ക്‌ പോലും മറുപടി ഉണ്ടായിരുന്നില്ല. അന്നത്തെ സഹമന്ത്രിയും മറ്റും കര്‍ക്കശ നിലപാടുകളില്‍ അയവു വരുത്തണമെന്ന്‌ വി എസിനെ ഉപദേശിച്ചിരുന്നു.
മൂന്നാര്‍ ദൗത്യം ബലൂണ്‍ പോലെ പൊട്ടിത്തകരുന്നതു കണ്ട്‌ കൈയ്യടിക്കുന്നവരില്‍ പ്രധാനി പിണറായി വിജയനാണ്‌. അച്യുതാനന്ദന്റെ പിടിവാശിക്കു മുമ്പില്‍ അന്ന്‌ പിണറായിക്കു പോലും കീഴടങ്ങേണ്ടി വന്നിരുന്നു. സി പി എം സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചക്ക്‌ വന്നെങ്കിലും അച്യുതാനന്ദന്റെ പിടിവാശിക്കു മുമ്പില്‍ സംസ്ഥാന കമ്മിറ്റി നിഷ്‌പ്രഭമായി.
മൂന്നാറില്‍ പൊളിച്ച റിസോട്ടുകളില്‍ ചിലത്‌ സി പി എമ്മിന്റെ സംസ്ഥാന നേതാക്കള്‍ക്ക്‌ വേണ്ടപ്പെട്ടവരുടേതായിരുന്നു. അവരില്‍ പലരും പാര്‍ട്ടിക്ക്‌ വന്‍തോതില്‍ ഫണ്ട്‌ നല്‍കുന്ന വന്‍ തോക്കുകളായിരുന്നു. എന്നാല്‍ അവരെയൊന്നും രക്ഷിക്കാന്‍ അന്ന്‌ സി പി എമ്മിന്‌ കഴിഞ്ഞില്ല. ഇന്ന്‌ ദൗത്യം തകരുമ്പോള്‍ അച്യുതാനന്ദന്റെ ഭ്രാന്തിനെക്കുറിച്ചോര്‍ത്ത്‌ അവര്‍ തലതല്ലി ചിരിക്കും. ഉമ്മന്‍ചാണ്ടിയാകട്ടെ മൂന്നാര്‍ ദൗത്യം വഴി സര്‍ക്കാരിനുണ്ടാകുന്ന എല്ലാ നാശനഷ്‌ടങ്ങളും വി എസിന്റെ തലയില്‍ ചാരും. കൂടുതല്‍ നഷ്‌ട പരിഹാര വിധികള്‍ വരാനിരിക്കുന്നതേയുള്ളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (7 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (14 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (25 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (27 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (43 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends