സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമാകും; പി.ജയരാജനെ സെക്രട്ടറിയാക്കാന്‍ നീക്കം

കണ്ണൂര്‍ ലോബി പാര്‍ട്ടി കയ്യാളുന്നതിന്റെ ഭാഗമായി പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ അണിയറയില്‍ നീക്കം. ഇതോടെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുമെന്ന് ഉറപ്പായി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനം ഒഴിയുമ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ ജയരാജനെ ആ സ്ഥാനത്ത് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. എന്നാല്‍ തോമസ് ഐസക്കും എം.എ ബേബിയും അടങ്ങുന്ന ഗ്രൂപ്പും മധ്യകേരളത്തിലെ ചില നേതാക്കന്‍മാരും ഇതിനെതിരെ ചരട് വലി ആരംഭിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ പാര്‍ലമെന്ററി രംഗത്ത് വരുന്നതോടെ പാര്‍ട്ടിയിലെ പിടി അയയാതിരിക്കാനാണ് കണ്ണൂരിലെയും ഉത്തരകേരളത്തിലെയും മറ്റ് സഖാക്കളുടെയും നീക്കം. വരുന്ന സംസ്ഥാന സമ്മേളനത്തോടെ ഇത് പാര്‍ട്ടിയില്‍ വലിയ ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കും. പൊതുജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ധാരാളം സംഭവങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. നോക്കുകൂലി അടക്കം. അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍ നടക്കുന്നത്.
പാര്‍ട്ടി പദവികളില്‍ മൂന്ന് ടേമില്‍ കൂടുതല്‍ ഒരാള്‍ ഇരിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ സമ്മേളനത്തില്‍ ഭരണഘടന ഭേദഗതി ചെയ്തിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി പദം പിണറായി വിജയന് ഒഴിയേണ്ടി വരുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒഴിയേണ്ടി വരുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























