മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; രഞ്ജിത്തും രണ്‍ജി പണിക്കരും തിരക്കഥ എഴുതുന്നു; സംവിധാനം ഷാജി കൈലാസ്

ട്വന്റി ട്വന്റിക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും മുഴുനീള വേഷത്തിലഭിനയിക്കുന്ന ചിത്രം അണിയറയില്‍. സംവിധായകരും തിരക്കഥാകൃത്തുക്കളുമായ രഞ്ജിത്തും രണ്‍ജിപണിക്കരുമാണ് തിരക്കഥ ഒരുക്കുന്നത്. ഷാജികൈലാസ് ചിത്രം സംവിധാനം ചെയ്യും. മലയാള വിനോദസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡചിത്രമായിരിക്കും ഇത്. ഒന്നരമാസമായി കൊച്ചിയില്‍ തിരക്കഥാ ചര്‍ച്ച നടന്നുവരുന്നു. സിനിമകളെല്ലാം പൊട്ടി വീട്ടിലിരുന്ന ഷാജികൈലാസിന്റെ തിരിച്ച് വരവിന് വേണ്ടിയാണ് സുഹൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കരും ഒരുമിച്ച് തൂലിക ചലിപ്പിക്കുന്നത്.
ആശീര്‍വാദ് സിനിമാസോ, പ്‌ളേഹൗസോ ആയിരിക്കും ചിത്രം നിര്‍മിക്കുക. ചിലപ്പോള്‍ സംയുക്ത സംരംഭമാകാനും സാധ്യതയുണ്ട്. പത്ത് കോടിയോളം രൂപ സാറ്റലൈറ്റ് ഇനത്തില്‍ ചിത്രത്തിന് ലഭിച്ചേക്കും. ട്വന്റി ട്വന്റിക്ക് ശേഷം ഹലോ മായാവി എന്ന പ്രോജക്ട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് പ്ലാന്‍ ചെയ്‌തെങ്കിലും നടന്നില്ല. താരങ്ങളാകുന്നതിന് മുമ്പ് ഇരുവരും ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താരങ്ങളായ ശേഷം ആദ്യം അഭിനയിച്ചത് നമ്പര്‍ ട്വന്റി മദ്രാസ് മെയിലിലായിരുന്നു. അതില്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെയാണ് അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നിര്‍മിച്ച ഹരികൃഷ്ണന്‍സില്‍ ഇരുവരും അഭിനയിച്ചു.
മോഹന്‍ലാലിന്റെ സരസിംഹത്തില്‍ ചെറുതെങ്കിലും പ്രധാനമായ വേഷം മമ്മൂട്ടി അഭിനയിച്ചിരുന്നു. ഷാജികൈലാസ് സംവിധാനം ചെയ്ത നരസിംഹത്തിന് തൂലിക ചലിപ്പിച്ചത് രഞ്ജിത്തായിരുന്നു. പ്രജയ്ക്ക് ശേഷം മോഹന്‍ലാലും രണ്‍ജിപണിക്കരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























