Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവങ്ങളുടെ കീശയില്‍ കൈയിട്ട ബോര്‍ഡിന്റെ ശമ്പളം റഗുലേറ്ററി കമ്മീഷന്‍ വെട്ടിയൊതുക്കി; എങ്ങനെ സഹിക്കും തമ്പ്രാക്കള്‍

18 AUGUST 2014 04:24 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പാവപ്പെട്ടവരുടെ കറന്റ്‌ചാര്‍ജ്‌ കുത്തനെ കൂട്ടി കരണത്തടിച്ച സംസ്ഥാന വൈദ്യുതിബോര്‍ഡ്‌ തങ്ങളുടെ ശമ്പളചെലവ്‌ വെട്ടിക്കുറച്ച റഗുലേറ്ററി കമ്മീഷനെതിരെ നിയമനടപടയിലേക്കു നീങ്ങുന്നു. 2014-15 സാമ്പത്തിക വര്‍ഷം വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്ക്‌ 2042 കോടി രൂപയാണ്‌ ശമ്പളത്തിനായി രേഖപ്പെടുത്തിയത്‌. ഇതിനുളള അനുമതിക്കായി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചപ്പോള്‍ 771 കോടി വെട്ടിക്കുറച്ച്‌ ചുരിക്കി 1271 കോടി രൂപ മാത്രം ശമ്പള ചിലവിലേയ്‌ക്ക്‌ അനുവദിച്ചു. ഇത്‌ അനുവദിക്കാനാവില്ലെന്നാണ്‌ ബോര്‍ഡിന്റെ നിലപാട്‌. 771 കോടി വെട്ടികുറച്ചാല്‍ ജീവനകാര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച ഡി.എ പോലും നല്‍കാനാവില്ലെന്ന്‌ ബോര്‍ഡ്‌ പറയുന്നു. തൊഴിലാളി സംഘടനകളൊക്കെ കമ്മീഷന്റെ സടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്‌.
കേരളിയരുടെ കറന്റ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചതില്‍ വൈദ്യുതി ബോര്‍ഡിന്‌ യാതൊരു പരാതിയും ഇല്ല. വര്‍ധനവ്‌ വെട്ടിക്കുറച്ചതില്‍ മാത്രമാണ്‌ ബോര്‍ഡിന്‌ പരാതി. ബോര്‍ഡിന്റെ ചുമതലയുളള മന്ത്രിക്കും ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. എന്നാല്‍ ശമ്പളം വെട്ടിക്കുറച്ചതിനെതിരെ ജീവനക്കാര്‍ക്കൊപ്പം മന്ത്രിയും രംഗത്തെത്തിക്കഴിഞ്ഞു. ശമ്പളം കമ്മീഷന്‍ വെട്ടിക്കുറച്ചാല്‍ കടം വാങ്ങിച്ചെങ്കിലും ശമ്പളവും ഡി എയും നല്‍കുമെന്നാണ്‌ ബോര്‍ഡിന്റെ നിലപാട്‌. സംസ്ഥാനത്ത്‌ ഏറ്റവുമധികം വരുമാനമുളള പൊതുമേഖലാ സ്ഥാപനമാണ്‌ വൈദ്യുതബോര്‍ഡ്‌. ആദ്യം റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ പുനപരിശേധന ഹര്‍ജി നല്‍കാനാണ്‌ ബോര്‍ഡിന്റെ തീരുമാനം.
വൈദ്യുതി വാങ്ങല്‍, അറ്റകുറ്റപണി എന്നിവയില്‍ ബോര്‍ഡ്‌ കമ്മീഷന്‍ മുമ്പാകെ നല്‍കിയ കണക്കുകളിലും കമ്മീഷന്‍ കുറവു വരുത്തിയിട്ടുണ്ട്‌. വൈദ്യുതി വാങ്ങലിലും അറ്റകുറ്റ പണിയിലുമെല്ലാം ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ മികച്ച തോതില്‍ കിമ്പളം കിട്ടുന്നതാണ്‌. അറ്റകുറ്റപണിയിലാണ്‌ കോടികള്‍ എഴിതിതളളുന്നത്‌. നടത്തിയ അറ്റകുറ്റപണിയുടെ ഫോട്ടോയെടുത്ത്‌ സൂക്ഷിക്കാത്തത്‌ കാരണം ഇതിനൊന്നും തെളിവുമില്ല.
ക്ഷമാമബത്ത നല്‍കാതിരുന്നാല്‍ ബോര്‍ഡിന്റെ കടം വര്‍ധിക്കുമെന്നാണ്‌ ബോര്‍ഡ്‌ അധികൃതര്‍ കണക്കുകൂട്ടുന്നത്‌. ശമ്പളം കൃത്യമായി നല്‍കാതിരുന്നാല്‍ ജീവനക്കാര്‍ നിസഹരിക്കും. അങ്ങനെ വരുമ്പോള്‍ വൈദ്യുതി വിതരണം പ്രതിസന്ധിയിലാകും. ഇത്തരത്തില്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കണോ എന്നാണ്‌ ബോര്‍ഡ്‌ അധികൃതര്‍ ചോദിക്കുന്നത്‌. യൂണിയനുകള്‍ സംയുക്തമായി നില്‍ക്കുമെന്നതിനാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും പുനപരിശോധന ഹര്‍ജിയില്‍ വൈദ്യുതി ബോര്‍ഡ്‌ ആവശ്യപ്പെട്ടു.
ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലുളള ചിലവ്‌ നിയന്ത്രിക്കണമെന്നാണ്‌ റഗുലേറ്ററി കമ്മീഷന്റെ നിലപാട്‌. ചിലവ്‌ നിയന്ത്രിക്കാതിരുന്നാല്‍ അത്‌ പാവപ്പെട്ട ഉപഭോക്താവിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടിവരുമെന്നും റഗുലേറ്ററി കമ്മീഷന്‍ അധികൃതര്‍ ബോര്‍ഡിന്‌ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (5 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (12 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (23 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (25 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (41 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends