Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍ വിഷയം സങ്കീര്‍ണ്ണം; മാണിയുടെ നിലപാട്‌ നിര്‍ണായകം, നികുതി സെക്രട്ടറി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും

19 AUGUST 2014 03:03 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സംസ്ഥാനത്ത്‌ പൂട്ടി കിടക്കുന്ന 418 ബാറുകള്‍ തുറക്കാനുള്ള നടപടികളുടെ ആദ്യ പടിയായി ബാറുകളില്‍ നിലവാര പരിശോധന ആരംഭിച്ചു. എന്നാല്‍ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന മന്ത്രി കെ.എം മാണിയുടെ കര്‍ശന നിലപാട്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. കാരണം, നികുതി വകുപ്പിന്റെ മന്ത്രി കെ.എം മാണിയാണ്‌. എക്‌സൈസ്‌ കമ്മീഷണറും നികുതി വകുപ്പ്‌ സെക്രട്ടറിയും സംയുക്തമായി പരിശോധനാ റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്യണമെന്നാണ്‌ ഹൈക്കോടതി സര്‍ക്കാരിന്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നികുതി സെക്രട്ടറി അജിത്‌ കുമാര്‍ കെ.എം മാണിക്ക്‌ കീഴിലുള്ള ഉദ്യോഗസ്ഥനാണ്‌. ഒരു കാരണവശാലും മന്ത്രി മാണിയുമായി ആലോചിക്കാതെ അജിത്‌കുമാറിന്‌ പരിശോധനാ ഫലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാവില്ല. എക്‌സൈസ്‌ മന്ത്രിക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ കമ്മീഷണര്‍ അദ്ദേഹത്തിന്റെ മന്ത്രിയുടെ താത്‌പര്യപ്രകാരം വിശദീകരണം സമര്‍പ്പിക്കും. രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള പോരിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുമെന്നാണ്‌ സൂചന. വരുന്ന 26 ന്‌ വിശദീകരണം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്‌. സെക്രട്ടറിയും കമ്മീഷണറും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാകാതിരുന്നാല്‍ എങ്ങനെയാണ്‌ വിശദീകരണം ഫയല്‍ ചെയ്യുക? പ്രശ്‌നം സങ്കീര്‍ണമായാല്‍ മന്ത്രിസഭയ്‌ക്ക്‌ ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരും. അങ്ങനെ വരുമ്പോള്‍ വി.എം. സുധീരന്റെ ആശയങ്ങള്‍ വീണ്ടും തലപൊക്കും.
സംസ്ഥാനം ഗുരുതരമായ ഒരു പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നതിന്റെ സൂചനയാണ്‌ ഇത്‌. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയപ്പോള്‍ മുഖ്യമന്ത്രിക്കും എക്‌സൈസ്‌ മന്ത്രിക്കും ആശ്വാസമുണ്ടായി. എന്നാല്‍ നികുതി സെക്രട്ടറിയെ കൂട്ടി ഇതിന്‌ ചട്ടം കെട്ടിയതോടെ ആശ്വാസം പമ്പ കടന്നു. അതിനിടെയാണ്‌ ബാറുകള്‍ ഒരിക്കലും തുറക്കേണ്ടതില്ലെന്ന പ്രസ്‌താവനയുമായി മന്ത്രി മാണി രംഗത്തെത്തിയത്‌. മാണിയുടെ തീരുമാനത്തിന്‌ പിന്നില്‍ ക്രൈസ്‌തവ മത മേലധ്യക്ഷന്‍മാരാണെന്നും പറയപ്പെടുന്നു. ഇവര്‍ ബാറുകള്‍ തുറക്കുന്നതിന്‌ തീര്‍ത്തും എതിരാണ്‌.
ഉദ്യോഗസ്ഥതലത്തിലുണ്ടാകാന്‍ സാധ്യതയുള്ള അഭിപ്രായ വ്യത്യാസം സര്‍ക്കാര്‍ ഇതുവരെയും ഗൗരവമായെടുത്തിട്ടില്ല. എക്‌സൈസ്‌ മന്ത്രിക്കും നികുതി സെക്രട്ടറിയുടെ മേല്‍ ആധിപത്യം ഉണ്ടെന്നാണ്‌ എക്‌സൈസ്‌ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്‌. സെക്രട്ടറിമാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പറയാനാവില്ലെന്നും സര്‍ക്കാരിന്റെ അഭിപ്രായമാണ്‌ അവര്‍ പറയുന്നതെന്നും ബാറുകള്‍ക്ക്‌ അനുകൂല നിലപാടെടുക്കുന്ന മന്ത്രിമാര്‍ പറയുന്നു. എന്നാല്‍ നികുതി മന്ത്രിയുടെ തീരുമാനത്തെ എങ്ങനെയാണ്‌ മറികടക്കുക എന്നോര്‍ത്ത്‌ മുഖ്യമന്ത്രി ഖിന്നനാണ്‌.
നികുതി സെക്രട്ടറി ഫയലില്‍ വിരുദ്ധാഭിപ്രായം എഴുതിയാല്‍ ഹൈക്കോടതി അത്‌ അവഗണിക്കുകയില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറുടെ കുറിപ്പ്‌ മറികടന്ന്‌ സ്‌കൂള്‍ അനുവദിച്ചത്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥതലത്തിലെ തീരുമാനങ്ങള്‍ ഹൈക്കോടതി അവഗണിക്കുകയില്ല എന്നതിന്റെ സൂചനയാണ്‌ ഇത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (6 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (13 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (24 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (26 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (42 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends