Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടി ബി.പി. നോക്കണം

21 AUGUST 2014 04:31 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഉമ്മന്‍ചാണ്ടിക്ക്‌ എന്താണ്‌ പറ്റിയതെന്നോര്‍ത്ത്‌ കേരളം അത്ഭുതപ്പെടുന്നു. അനുകൂല വിധി വരുമ്പോള്‍ കോടതിയെ ശ്ലാലിക്കുകയും പ്രതികൂല വിധി വരുമ്പോള്‍ കോടതിയെ ശകാരിക്കുകയും ചെയ്യുന്ന ഒരാളല്ല താനെന്ന്‌ ഉമ്മന്‍ചാണ്ടി എത്രയോ തവണ പറഞ്ഞിരിക്കുന്നു. അതേ ഉമ്മന്‍ചാണ്ടിയാണ്‌ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ഹൈക്കോടതിയെയും ജഡ്‌ജിമാരെയും നിഷ്‌ക്കരുണം തെറി പറഞ്ഞത്‌. ഹയര്‍സെക്കന്‍ഡറി ഡയറക്‌ടറാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ മന്ത്രിസഭ എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. ചാനലുകളില്‍ മുഖ്യമന്ത്രി കോടതിയെ തെറിവിളിക്കുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ പോലും അദ്ദേഹം കോടതികളെ പൂവിട്ടുതൊഴുതു നടത്തിയ പത്ര സമ്മേളനങ്ങള്‍ പ്രേക്ഷകരുടെ ചെവികളില്‍ മുഴങ്ങുന്നു.
പ്ലസ്‌ ടു വിഷയമാണ്‌ മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയത്‌. പ്ലസ്‌ ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക്‌ കോടതി നോട്ടീസയയ്‌ക്കാന്‍ ഉത്തരവായിരുന്നു. മന്ത്രി സഭ ഉപസമിതിക്ക്‌ നോട്ടീസയയ്‌ക്കാന്‍ കോടതി ആരാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. ഉമ്മന്‍ചാണ്ടിയുടെ വായില്‍ നിന്നു തന്നെ ഇതു കേട്ടപ്പോള്‍ അത്ഭുതമായി. സാധാരണ ഇത്തരത്തില്‍ സംസാരിക്കുന്ന ഒരാളല്ല ഉമ്മന്‍ചാണ്ടി. കോടതിക്ക്‌ നോട്ടീസ്‌ അയയ്‌ക്കണമെങ്കില്‍ തനിക്ക്‌ അയയ്‌ക്കാമായിരുന്നു എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌.
ഹൈക്കോടതിയുടെ ഇടപെടല്‍ തീര്‍ത്തും സുതാര്യമാണ്‌. തന്റെ വകുപ്പില്‍ ഒഴിവുണ്ടെന്ന്‌ അറിയിക്കേണ്ടത്‌ വകുപ്പു മേധാവിയെയാണ്‌. ഹയര്‍സെക്കന്‍ഡറിയില്‍ ആവശ്യാനുസരണം സീറ്റുണ്ടെന്ന്‌ ഹയര്‍സെക്കന്‍ഡറി ഡയറക്‌ടര്‍ പറഞ്ഞപ്പോള്‍ അങ്ങനെ പറഞ്ഞാല്‍ പറ്റില്ലെന്നാണ്‌ സര്‍ക്കാര്‍. ആന്റണി സ്വാശ്രയ കോളേജ്‌ അനുവദിച്ചതു പോലെ ഉമ്മന്‍ചാണ്ടി ഉദാരനായി. ചില കാര്യങ്ങളില്‍ ഇത്തരം ഔദാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്‌. കോടതി ഫയലുകള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നിന്നു പരുങ്ങി. കോടതിക്ക്‌ സംശയമായി. കോടതിഭാഷ ഉഗ്രശാസനയായപ്പോള്‍ ഫയലുകള്‍ ഹാജരാക്കി. അപ്പോഴാണറിയുന്നത്‌ ഹയര്‍സെക്കന്‍ഡറി ഡയറക്‌ടര്‍ പറഞ്ഞതൊന്ന്‌, സര്‍ക്കാര്‍ ചെയ്‌തത്‌ മറ്റൊന്ന്‌. കോടതി ഹയര്‍സെക്കന്‍ഡറിക്കാരന്‍ പറഞ്ഞതു കേട്ടു. സര്‍ക്കാരിനെ വെട്ടി. ഇതിലെന്താണ്‌ തെറ്റെന്ന്‌ ആര്‍ക്കും മനസിലാവുന്നില്ല.
വി.എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്‌ കോടതിവിധികള്‍ പ്രതികൂലമാകുമ്പോള്‍ കോടതിയെ ശകാരിക്കുന്നത്‌ പതിവായിരുന്നു. പത്രസമ്മേളനം നടത്തിയാല്‍ കോടതികളെ അക്കാലത്ത്‌ മുഖ്യമന്ത്രി തെറി പറഞ്ഞിരുന്നത്‌, അന്ന്‌ കന്റോണ്‍മെന്റ്‌ഹൗസുലിരുന്ന്‌ കോടതിയെ മുഖ്യമന്ത്രി തെറി പറയരുതെന്ന്‌ ആവര്‍ത്തിച്ചിരുന്നയാളാണ്‌ ഉമ്മന്‍ചാണ്ടി. അപ്പോള്‍ വിഷയം എന്തെന്നല്ല, വിഷയം എങ്ങനെ പറയുന്നു എന്നതാണ്‌ കാര്യം.
ഉമ്മന്‍ചാണ്ടി രക്താദിസമ്മര്‍ദ്ദം പരിശോധിക്കുന്നത്‌ നന്നായിരിക്കും. അടുത്തിടെയായി അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ വല്ലാത്ത പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്‌. ഇല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ആരെയും തെറി പറയില്ല. അസുഖമുണ്ടെങ്കില്‍ നമ്മള്‍ വ്യക്തിയെ കുറ്റം പറയുന്നതില്‍ എന്താണ്‌ കാര്യം.
അറിയുന്നവര്‍ക്കറിയാം; ഉമ്മന്‍ചാണ്ടിയുടെ ബി.പി. കൂട്ടുന്നത്‌ ഇന്ദിരാഭവനും കേരളകോണ്‍ഗ്രസും മുസ്ലീം ലീഗും ചേര്‍ന്നാണെന്ന്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (6 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (13 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (24 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (26 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (42 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends