Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാര്‍ പൂട്ടി, ഇനി ? നാടെങ്ങും ബാറാകുമോ?

22 AUGUST 2014 02:20 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ജാതിമതഭേദമന്യേ കേരളം കൈയടിച്ച മദ്യരഹിത കേരള പ്രഖ്യാപനം വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ സംസ്ഥാന ധനവകുപ്പിന്റെ നെഞ്ചിടിക്കുന്നു. മദ്യം ഇല്ലാതാകുന്നതോടെ നികുതിയിനത്തില്‍ സര്‍ക്കാരിന്‌ ലഭിച്ചിരിക്കുന്ന കോടികളാണ്‌ ഇല്ലാതാവുന്നത്‌. മദ്യപാനികളില്‍ നിന്നും നികുതിയിനത്തില്‍ ഈടാക്കുന്ന കോടി കണക്കിന്‌ രൂപയാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നത്‌. ഓരോ വര്‍ഷവും നികുതി വര്‍ധിക്കുമ്പോള്‍ മദ്യപര്‍ക്ക്‌ ഒരു പരാതിയും ഉണ്ടായിരുന്നില്ല. എത്രതന്നെ നികുതി ഈടാക്കിയാലും കുടിക്ക്‌ കേരളത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ല. മദ്യം നില്‍ക്കുന്നതോടെ കുടിയന്‍മാര്‍ എന്തു ചെയ്യണമെന്ന ചോദ്യം ഒരു വശത്ത്‌ സജീവമാണ്‌. കുടിച്ചു ശീലിച്ചവര്‍ കുടി നിര്‍ത്താനാവാത്ത അവസ്ഥയിലാണുള്ളത്‌.
സംസ്ഥാന നികുതിവകുപ്പ്‌ സര്‍ക്കാര്‍ട്രഷറിയിലേക്ക്‌ നല്‍കുന്ന സംഭാവന നാള്‍ക്കുനാള്‍ ചെല്ലുന്തോറും കുറഞ്ഞു വരികയാണ്‌. എന്നാല്‍ മദ്യവില്‌പനയില്‍ നിന്നും ലഭിക്കുന്ന നികുതി കൃത്യമായി ട്രഷറിയിലെത്തിയിരുന്നു. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളാണ്‌ കൃത്യതക്കുള്ള പ്രധാന കാരണം. സ്വകാര്യ ബാറുകളിലും വെട്ടിപ്പ്‌ നടന്നിരുന്നില്ല. കാരണം വെട്ടിപ്പ്‌ നടത്തിയവരൊക്കെ നിരന്തരം പിടിക്കപ്പെട്ടിരുന്നു.
മദ്യം ഇല്ലാതാകുന്നതോടെ എക്‌സൈസ്‌ മന്ത്രിക്ക്‌ ജോലിയില്ലാതാകും. എക്‌സൈസിലെ ആയിരക്കണക്കിന്‌ ഉദ്യോഗസ്ഥര്‍ക്കും ജോലിയില്ലാതാവും. വ്യാജമദ്യം വരുമെന്ന്‌ സമാധാനിക്കാമെങ്കിലും വ്യാജമദ്യം പിടിക്കാന്‍ ഇത്രയധികം ഉദ്യോഗസ്ഥരുടെയും ഒരു ഫുള്‍ടൈം മന്ത്രിയുടെയും ആവശ്യമില്ല. 10 വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യ നിരോധനം കൊണ്ടു വരുമെന്നാണ്‌ സര്‍ക്കാര്‍ പ്രഖ്യാപനം.
ചാരായം നിരോധിച്ചപ്പോള്‍ ഇത്രയധികം പ്രതിസന്ധിയുണ്ടായിരുന്നില്ല. കാരണം ചാരായത്തില്‍ നിന്നുളള നികുതി കാര്യമാത്ര പ്രസക്തമായിരുന്നു. വിദേശ മദ്യത്തിന്റെ വില കൂടുതല്‍ തന്നെയാണ്‌ നികുതിയെ ആകര്‍ഷണീയമാക്കുന്നത്‌.
52 ദിവസം മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഇതും വരുമാനത്തെ കാര്യമായി ബാധിക്കും. ചാരായം നിരോധിച്ചതിനുശേഷം ജോലിയില്ലാതായ തൊഴിലാളികളെ ഇപ്പോഴും പൂര്‍ണമായി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദേശമദ്യം നിരോധിക്കുന്നതോടെ ജോലിയില്ലാതാവുന്ന ആയിരകണക്കിന്‌ തൊഴിലാളികളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന്‌ സര്‍ക്കാരിന്‌ ഒരു രൂപവുമില്ല.
മദ്യനിരോധനം ഒരു സമുദായത്തെ മുഴുവന്‍ സര്‍ക്കാരിന്റെ ശത്രുക്കളാക്കി. പൂട്ടി കിടക്കുന്ന ബാറുകളില്‍ നല്ലൊരു ശതമാനം ഈഴവ സമുദായംഗങ്ങളുടേതാണ്‌. വെള്ളാപ്പള്ളി നടേശന്‍ ഇതിനകം കലാപകൊടി ഉയര്‍ത്തികഴിഞ്ഞിട്ടുണ്ട്‌. ഫലത്തില്‍ ജയിച്ചത്‌ വിഎം സുധീരനാണ്‌. പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കരുതെന്ന അദ്ദേഹത്തിന്റെ വാശിക്കു പിന്നില്‍ വെള്ളാപ്പള്ളി നടേശനോടുളള ശത്രുതയാണുണ്ടായിരുന്നത്‌.
മദ്യനിരോധനം എന്ന ആവശ്യം മുന്നോട്ടു വയ്‌ക്കുക വഴി ധനമന്ത്രി കെ എം മാണി അദ്ദേഹത്തിന്റെ സമുദായത്തിന്റെ താത്‌പര്യമാണ്‌ സംരക്ഷിച്ചത്‌. എന്നാല്‍ ഇതുവഴി ധനവകുപ്പിന്‌ സംഭവിക്കാന്‍ പോകുന്ന കോടികളുടെ ധനനഷ്‌ടം അദ്ദേഹം കണക്കുകൂട്ടിയോ എന്നു വ്യക്തമല്ല.
നാടെങ്ങും ബാറാകും എന്നതാണ്‌ മറ്റൊരു അവസ്ഥ. മദ്യ നിരോധനം വരുന്നതോടെ പെട്ടി കടകളില്‍ വരെ മദ്യം സുലഭമായി ലഭിക്കും. വ്യാജമദ്യം പിടിക്കുമെന്ന്‌ പോലീസും എക്‌സൈസും വീമ്പിളക്കുമെങ്കിലും ഇത്തരം നടപടികള്‍ അവരുടെ കീശ വീര്‍പ്പിക്കും എന്നുറപ്പ്‌. സംസ്ഥാന അതിര്‍ത്തികളിലുള്ള ചെക്ക്‌ പോസ്റ്റിലേക്ക്‌ സ്ഥലംമാറ്റം കിട്ടാന്‍ ഇനി ഉദ്യോഗസ്ഥരുടെ ഇടിയായിരിക്കും. കാരണം കര്‍ണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക്‌ ചാരായം ഒഴുകും. ഇതൊന്നും സര്‍ക്കാര്‍ വേണ്ട വിധം ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല. അതു പോലെ മദ്യ വ്യാപാരികള്‍ ഒരു മദ്യ ദുരന്തം ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (7 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (14 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (25 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (27 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (43 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

Malayali Vartha Recommends