Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുളസി മാഹാത്മ്യം

05 AUGUST 2016 01:05 PM IST
മലയാളി വാര്‍ത്ത
  • ഹിന്ദുക്കള്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി ആരാധിച്ച് വരുന്ന ഒരു ചെടിയാണ് തുളസി.മനുഷ്യനാവശ്യമായ നിരവധി ഔഷധഗുണങ്ങള്‍ തുളസിക്കുണ്ട്. ലക്ഷ്മിദേവിതന്നെയാണ് തുളസിച്ചെടിയായി അവതരിക്കുന്നത് എന്നാണ് ഹൈന്ദവവിശ്വാസം.

    തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നാണ് പണ്ടുള്ള് പറയുന്നത്. നല്ലൊരു അണുനാശിനിയും ആന്റി ഓക്‌സിഡന്റുമാണ് തുളസി. തുളസിയുടെ ഇല, പൂവ്, കായ്, തൊലി, തടി, വേര് സകലഭാഗങ്ങളും പവിത്രമായിട്ടാണ് കാണുന്നത്. തുളസി ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ പരിചയപ്പെടാം.

    മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ തുളസിക്ക് കഴിയും. മുഖക്കുരുവിന് മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍  നല്ലതാണ്. 
  • തുളസിയിലകള്‍ കടിച്ചു ചവച്ചു തിന്നാല്‍ രക്തം ശുദ്ധീകരിക്കപ്പെടുകയും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും.
  • തുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഹൃദയരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും.
  • ജലദോഷം, പനി എന്നി രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്ക്ക്രയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.
  • തലേദിവസം അഞ്ച് തുളസിയില ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വച്ചശേഷം രാവിലെ കുടിച്ചാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകും.
  • കൃഷ്ണതുളസിയുടെ ഇല ചതച്ച് നീര് ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന കുറയും.
  • തുളസി ഇല നീരില്‍ ഏലയ്ക്കാ പൊടിച്ച് കഴിച്ചാല്‍ ഛര്‍ദി കുറയും.
  • തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാല്‍ പുഴുക്കടി മാറിക്കിട്ടും.
  • തുളസിനീരില്‍ മഞ്ഞള്‍ അരച്ച് ചേര്‍ത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.
  • തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.
  • ചുമ, കഫക്കെട്ട് എന്നിവയ്ക്ക് തുളസിയില നീര്, ചുവന്നുള്ളി നീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍ വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുക.
  • കൊതുക് ശല്യം കുറയ്ക്കാന്‍ വീടിനു ചുറ്റും തുളസി ചെടികള്‍ വളര്‍ത്തി യാല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (7 minutes ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (28 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (29 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (49 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (1 hour ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (2 hours ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (3 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends