Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസുഖങ്ങള്‍ ശമിക്കാന്‍ ഒറ്റമൂലി

05 AUGUST 2016 05:20 PM IST
മലയാളി വാര്‍ത്ത

കൊളസ്‌ട്രോള്‍ :പാല്‍ ഉറയൊഴിച്ചു വച്ച് രാവിലെ അതിനുമുകളില്‍ കാണുന്ന തെളി ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിക്കുക. അത്യാവശ്യം ഉപ്പ് ചേര്‍ക്കാം
ഉറക്കമില്ലായ്മ : കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് രാത്രിയില്‍ ആഹാരത്തിനുശേഷം കഴിക്കുക.
നീര് പൊട്ടാന്‍ : തൊട്ടാവാടിയുടെ ഇല അരച്ചു പുരട്ടുക.
വയറുവേദനയ്ക്ക് : ഇഞ്ചി ഇടിച്ചു പിഴിഞ്ഞ തെളിനീരെടുത്ത് ഉപ്പുചേര്‍ത്ത് കഴിക്കുക.
വയറ്റിളക്കം (വയറുകടി) : കട്ടന്‍ചായയില്‍ നാരങ്ങാനീരും അല്‍പ്പം ഉപ്പും ചേര്‍ത്ത് കഴിക്കുക
ചൂടുകുരുവിന് : കരിക്കിന്‍ വെള്ളം, പഴങ്ങള്‍ മുതലായവ കഴിക്കുക. ത്രിഫലപ്പൊടി പുരട്ടി കുളിക്കുക.
ഉളുക്കിന് : ചെറുനാരങ്ങാ നീരും അതിന്റെ ഇരട്ടി കടുകെണ്ണയും ചേര്‍ത്ത് ചൂടാക്കി ഉളുക്ക് ഉണ്ടായ ഭാഗത്ത് തിരുമ്മുക.
വിരല്‍ച്ചുറ്റിന് : ചെറുനാരങ്ങ തുളച്ച് അതിനുള്ളില്‍ വിരല്‍ കിടത്തി വെയ്ക്കുക. വിരല്‍ച്ചുറ്റ് മാറും.
മുഖകാന്തിയ്ക്ക് : ചെറുപയര്‍ പൊടിയും കസ്തൂരി മഞ്ഞളും കൂടി അരച്ചു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക.
മോണനീരിന് : ചെറുനാരങ്ങാതോടുകൊണ്ട് മോണ മൃദുവായി തിരുമ്മുക. മോണയിലെ നീരുവീക്കം ശമിക്കും.
ചൊറിച്ചിലിന് : ചെറുനാരങ്ങാ നീരില്‍ ഇന്തുപ്പുപൊടി ചാലിച്ച് ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക.
അലര്‍ജി തുമ്മല്‍, ചൊറിച്ചില്‍:
1.മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക
2. ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുക.
കഫശല്യം മാറാന്‍ : ചുക്കും കുരുമുളകും കല്‍ക്കണ്ടവും തിപ്പലിയും പൊടിച്ച് ദിവസേന കഴിക്കുക. കഫം മൂലമുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും മാറിക്കിട്ടും .
ചുമക്ക് : ഒരുടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേനും ചേര്‍ത്ത് കഴിക്കുക
വായിലെ അസുഖങ്ങള്‍ : വായിലും നാക്കിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഇരട്ടി മധുരം ഉപയോഗിച്ചാല്‍ മതി.
ടോണ്‍സിലൈറ്റിസിന് : മുയല്‍ ചെവിയന്റെ ഇലയും ഉള്ളിയും സമം ചേര്‍ത്ത് ഉപ്പും കൂട്ടി ചതച്ച് നീരെടുത്ത് തൊണ്ടയ്ക്കകത്തും നെറുകയിലും പുരട്ടുക.
കണ്‍കുരുവിന് : ശുദ്ധിചെയ്തആവണക്കെണ്ണ കണ്‍കുരുവില്‍ പുരട്ടുക.
തൊണ്ടവേദനയ്ക്ക് :
1. വെളുത്തുള്ളി വെള്ളം ചേര്‍ക്കാതെ അരച്ച് കുഴമ്പു പരുവത്തിലാക്കി തൊണ്ടയില്‍ പുരട്ടുക.
2. ചെറു ചൂടുള്ള കട്ടന്‍ ചായയില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക
ഇക്കിള്‍ (എക്കിട്ടം)
1. ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്ഛ്വസിക്കുക. ഇക്കിള്‍ മാറും.
2. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട് കൊണ്ട് കുറേശ്ശെയായി അലിയിച്ചിറക്കുക.
3. ചുക്ക് അരച്ച് തേനില്‍ ചാലിച്ച് കഴിക്കുക. ക്ഷണത്തില്‍ മാറും.
Acidtiy (പുളിച്ചുതികട്ടല്‍...)
1. വേപ്പില 10ഗ്രാം അരച്ച് മോരില്‍ കലക്കി കുടിക്കുക.
2. പച്ച നെല്ലിക്ക കുരു കളഞ്ഞ് (6 ഗ്രാം) നീരെടുത്ത് ഒരു ഗ്ലാസ്സ് പാലില്‍ കലക്കി ദിവസം 2 നേരം കുടിക്കുക.*

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (2 minutes ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (23 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (24 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (44 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (55 minutes ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (1 hour ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (3 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends