Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

ഔഷധപ്രീയങ്കരിയായ പാവയ്‌ക്കയുടെ ഗുണമേന്മയെന്തെന്നറിയാമോ

11 JUNE 2014 01:04 AM IST
മലയാളി വാര്‍ത്ത.

രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ്‌ പാവയ്‌ക്കകൊണ്ട്‌ ഉണ്ടാക്കുന്നത്‌. പാവയ്‌ക്ക ഉപ്പേരി, അവിയല്‍, തീയല്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌. കയ്‌പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്‍ അതു രുചികരമാകുന്നു. പാവയ്‌ക്ക അച്ചാര്‍ മലയാളിക്ക്‌ എന്നും പ്രിയങ്കരമാണ്‌. പാവയ്‌ക്ക, നാളികേരം, ഉള്ളി, വെളുത്തുള്ളി, മുളക്‌, പുളി, ഉപ്പ്‌ ഇവപാകത്തിനു ചേര്‍ത്ത്‌ തയാറാക്കുന്ന ചമ്മന്തി ദഹനത്തെ സഹായിക്കുന്നു. രുചിയിലും ബഹുകേമം തന്നെ.

രോഗശമനത്തിന്‌

പാവയ്‌ക്ക രോഗശമനത്തിന്‌ മുന്നിലാണ്‌. പാവയ്‌ക്കയുടെ കയ്‌പുരുചിതന്നെ മരുന്നാണ്‌. പാവല്‍ ഇല, പാവയ്‌ക്കാ കുരു ഇവ ഔഷധമായി ഉപയോഗിക്കുന്നു. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്‌ക്കയുടെ ഉപയോഗം ഫലപ്രദമാണ്‌. പാവലിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ വിതം 2 നേരം സേവിച്ചാല്‍ ദുര്‍മേദസ്‌ കുറയുന്നു. പ്രമേഹമുള്ളവര്‍ 2 ഔണ്‍സ്‌ പാവയ്‌ക്കാ നീര്‌ തേന്‍ ചേര്‍ത്ത്‌ കവിള്‍കൊള്ളുന്നത്‌ തൊണ്ടയിലെ അണുബാധയ്‌ക്കും വായ്‌പ്പുണ്ണിനും നല്ലതാണ്‌. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ ഇവ നിയന്ത്രിക്കുന്നതിനും ആയുര്‍വേദ ഔഷധങ്ങളിലും ഇത്‌ വ്യാപകമായി ഉപയോഗിക്കുന്നു.

അമിത വണ്ണവും അര്‍ശസും

പാവയ്‌ക്കയും അരയാലിലയും ചതച്ച്‌ മോരില്‍ കലക്കി ദിവസവും കഴിച്ചാല്‍ അര്‍ശസിന്‌ ശമനം ലഭിക്കും. പാവയ്‌ക്കയുടെ നീരും ഞാവല്‍ പഴവും ചേര്‍ത്ത്‌ (60 മില്ലി വീതം 2 നേരം) സേവിച്ചാല്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സാധിക്കും. ഞാവല്‍ക്കുരുവും പാവയ്‌ക്കാക്കുരുവും പൊടിച്ചുചേര്‍ത്ത്‌ ഒരു ടീസ്‌പൂണ്‍ വീതം ചൂടുവെള്ളത്തില്‍ രണ്ടുനേരം സേവിച്ചാല്‍ അമിത വണ്ണം നിയന്ത്രിക്കാം.

പാവയ്‌ക്കയുടെ നീര്‌ വിപണിയില്‍ ഇന്ന്‌ ലഭ്യമാണ്‌. കരേല ജൂസ്‌ എന്ന പേരിലും കരേല ജാമുള്‍ എന്ന പേരിലും വിവിധ കമ്പനികള്‍ വില്‍പനയ്‌ക്ക് എത്തിച്ചിട്ടുണ്ട്‌. ആര്‍ത്തവ സംബന്ധമായ വയറുവേദനയുള്ളവര്‍ ഒരു ഔണ്‍സ്‌ പാവയ്‌ക്കാ നീര്‌ അര ഔണ്‍സ്‌ തേനും അല്‍പം തിളപ്പിച്ചാറ്റിയ വെള്ളവും ചേര്‍ത്ത്‌ രണ്ടും നേരം സേവിച്ചാല്‍ വേദന മാറിക്കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (11 minutes ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (23 minutes ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (39 minutes ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (48 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (57 minutes ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (1 hour ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (1 hour ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (1 hour ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (2 hours ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (2 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (2 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (2 hours ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (3 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (3 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (3 hours ago)

Malayali Vartha Recommends