18 വയസ്സുള്ള പെണ്‍കുട്ടികളെ വെല്ലുന്ന ഒരു മദ്ധ്യവയസ്‌ക, അതേ കാഴ്ചയ്ക്ക് പതിനെട്ടുകാരി; ഈ സ്വപ്നസുന്ദരിയുടെ സൗന്ദര്യരഹസ്യം എന്താണെന്നറിയണ്ടേ

ഇന്‍സ്റ്റാഗ്രാമിലെ സൂപ്പര്‍താരമാണ് ലൂര്‍ സു എന്ന 42 വയസ്സുകാരി. തായ്‌വാന്‍ സ്വദേശിനിയും ഇന്റീരിയര്‍ ഡിസൈനറുമാണ് ഈ സുന്ദരി. വെറുമൊരു സാധാരണ സുന്ദരിയല്ല ലൂര്‍, കാണുന്നവര്‍ക്കൊക്കെ അദ്ഭുതമാണ്. എല്ലാത്തിനും കാരണം അവരുടെ പ്രായം തന്നെയാണ്. വയസ്സ് 42 ആയെങ്കിലും കാഴ്ചയ്ക്ക് 18 ആണെന്നെ പറയൂ. അതുതന്നെയാണ് ലൂറിനെ ഇന്‍സ്റ്റാഗ്രാമില്‍ താരമാക്കിയതും.
ലൂറിനോട് സൗന്ദര്യ രഹസ്യം അന്വേഷിക്കുന്നവരോടെല്ലാവരോടും ലൂര്‍ നിര്‍ദേശിക്കുന്നത് ഈ കാര്യങ്ങളാണ്. പ്രധാനമായും ഒരു ദിവസം ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു. അതുപോലെ മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ഉപയോഗിക്കും. എണ്ണ കൂടുതലുളള ഭക്ഷണം, വഴുവഴുപ്പുളള ഭക്ഷണം, പഞ്ചസാര അധികമുളള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കാനും ലൂര്‍ നിര്‍ദേശിക്കുന്നുണ്ട്. കട്ടന്‍ ചായയും, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും ലൂര്‍ പറയുന്നു.
https://www.facebook.com/Malayalivartha