കുളിക്കുന്നതിനിടെ ചെവിയില്‍ വെള്ളം കയറുമ്പോള്‍ തല കുലുക്കുകയാണോ നിങ്ങള്‍ ചെയ്യുന്നത്...!? എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

കുളിക്കുന്നതിനിടെ ചെവിയില്‍ വെള്ളം കയറുന്നത് സ്വാഭാവികമാണ്. ഇങ്ങനെ വെള്ളം കയറിയാല്‍ തല കുലുക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍, അങ്ങനെ തല കുലുക്കുന്നത് നല്ലതല്ലെന്നാണ് കോര്‍ണല്‍ സര്‍വകലാശാല, യു എസിലെ വിര്‍ജിനിയ ടെക് എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നത്.
ഇയര്‍ കനാലിലെത്തുന്ന വെള്ളം അണുബാധയ്ക്കും തലച്ചോറിന്റെ കേടുപാടുകള്‍ക്കും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. ചെവിയില്‍ കയറിയ വെള്ളം പുറത്തേക്ക് കളയാന്‍ തല കുലുക്കുന്നത് ചെറിയ കുട്ടികളില്‍ തലച്ചോര്‍ തകരാറിന് കാരണമായേക്കാം.
എന്നാല്‍, തല കുലുക്കാതെ തന്നെ ഇതിന് പരിഹാരമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. വെള്ളത്തേക്കാള്‍ താഴ്ന്ന പ്രതലബലമുള്ള ദ്രാവകത്തിന്റെ ഏതാനും തുള്ളികള്‍ ചെവിയില്‍ ഒഴിക്കുന്നത് വെള്ളം പുറത്തേക്ക് ഒഴുകുന്നതിന് സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha