ഏഴു ദിവസം കരിക്കിന്‍ വെള്ളം കുടിക്കൂ.., മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും

പ്രകൃതിദത്തമായ പാനീയമാണ് കരിക്കിന്‍ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിര്‍മയും നല്‍കും. ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്.
ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും.
തൊലിയുടെ തിളക്കം വര്‍ധിക്കുന്നതു മുതല്‍ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം വരെ ഏഴു ദിവസത്തെ കരിക്കിന്‍ വെള്ളത്തിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും.
40, 50 മില്ലി വരെ കരിക്കിന്‍ വെള്ളം കഴിക്കുന്നത് ദഹനത്തിനും മറ്റ് കാര്യങ്ങള്‍ക്കും സഹായിക്കുമ്‌ബോള്‍ ഒരു കപ്പ് വരെ കുടിക്കുന്നത് മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്കൊപ്പം ചര്‍മകാന്തി വര്‍ധിക്കുന്നതിനും സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണങ്ങള്‍ വേഗത്തില്‍ ലഭിക്കാനും ഗര്‍ഭിണികള്‍ക്ക് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കരിക്കിന്‍ വെള്ളം ഉത്തമമാണ്.
https://www.facebook.com/Malayalivartha