താരന്‍ പമ്പ കടക്കാന്‍ വീട്ടിലുണ്ട് മൂന്ന് വഴികള്‍...! മുടികൊഴിച്ചിലും താരനും മാറാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ

സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. തലയിലെ താരന്‍ പലപ്പോഴും അസ്വസ്ഥതകള്‍ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചര്‍മം അടര്‍ന്നുപോകുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. വരണ്ട ചര്‍മവും തലയില്‍ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കണ്‍പോളകളെയുമൊക്കെ താരന്‍ ബാധിക്കാം.
മുട്ടയുടെ വെള്ള ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയില്‍ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
ഉലുവയില്‍ ഉയര്‍ന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍, താരന്‍ എന്നിവ തടയാന്‍ സഹായിക്കുന്നു, കൂടാതെ മുടിയുടെ വരള്‍ച്ച, കഷണ്ടി, മുടി കൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഇതില്‍ വലിയ അളവില്‍ ലെസിത്തിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ജലാംശം നല്‍കുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കുതിര്‍ത്ത ഉലുവ തലയില്‍ തേച്ചിട്ട ശേഷം ഉണങ്ങി കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
കറ്റാര്‍ വാഴയുടെ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ തടയുന്നു. മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പും പ്രോട്ടീനും അടങ്ങിയതിനാല്‍ മുടി കണ്ടീഷനിംഗ് ചെയ്യാന്‍ ഇത് ഉത്തമമാണ്. ഇതിലേക്ക് കറ്റാര്‍വാഴ ജെല്ലും ഒലിവ് ഓയിലും ചേര്‍ത്ത് തലയിലിടുന്നത് താരന്‍ അകറ്റുക മാത്രമല്ല മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. ഈ പാക്ക് മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും കൊണ്ട് മുടിയെയും തലയോട്ടിയെയും സമ്ബുഷ്ടമാക്കുന്നു.
https://www.facebook.com/Malayalivartha