Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണി വെറുതേ ഇരന്നു വാങ്ങേണ്ട, മുഖത്ത് സോപ്പ് തേച്ചാൽ സംഭവിക്കുന്നത്, പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

23 JULY 2022 06:03 PM IST
മലയാളി വാര്‍ത്ത

ദിവസവും സോപ്പുതേച്ച് കുളിക്കുക എന്ന ശീലമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേർക്കും. മുഖം ക്ലിനാക്കാൻ പലതരം ഫെയ്സ് വാഷുകൾ ഇന്ന് ലഭ്യമാണെങ്കിലും സോപ്പ് ഉപയോഗിച്ച് മുഖം കഴുകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. എന്നാൽ സോപ്പുപയോഗിക്കുന്ന പലരും ചെയ്യുന്ന ഒരു തെറ്റായ പ്രവൃത്തിയുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് പോലെ മുഖത്തും സോപ്പ് ഉപയോഗിക്കും. മുഖത്ത് സോപ്പ് ഉപയോഗിച്ചാലുണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് നിർമ്മിച്ചിരിക്കുന്നവയാണ് സോപ്പുകൾ. അതുകൊണ്ട് തന്നെ മിക്ക സോപ്പുകളിലും പിഎച്ച് മൂല്യം വളരെ ഉയർന്നതാണ്. അതിനാൽ ഇവ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. സോപ്പ് ബാർ നേരിട്ട് മുഖത്ത് തേയ്‌ക്കുന്നത് മൂലം മുഖത്തെ ചർമ്മം പരുക്കമുള്ളതായി മാറുന്നു. ചർമ്മത്തിൽ പ്രകൃതിദത്തമായി ഉള്ള മോയ്‌സ്ച്ചുറൈസറിനെ സോപ്പ് ഇല്ലാതാക്കുന്നു.

സോപ്പുകളിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ അവ മുഖത്തെ ചർമ്മത്തിലെ എല്ലാ ഈർപ്പവും നീക്കം ചെയ്യുന്നു. ഇതോടെ ചർമ്മം വരണ്ടതാകുന്നു.സുഗന്ധങ്ങളും കൃത്രിമ ചായങ്ങളും ഉപയോഗിച്ചാണ് സോപ്പ് ബാറുകൾ തയ്യാറാക്കുന്നത്. അതിനാൽ നിങ്ങളുടെ മുഖത്തിന്റെ സെൻസിറ്റീവ് ചർമ്മത്തിന് അത് കേടുപാടുകൾ വരുത്തുന്നു.

കൂടുതൽ കാലം മുഖത്ത് സോപ്പ് ഉപയോഗിച്ചാൽ മുഖക്കുരു, ചുളിവുകൾ എന്നിവ വർധിക്കുന്നതിന് കാരണമാകും. മുഖം വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കുന്നതിന് പകരം കടലമാവ്, പയറുപൊടി തുടങ്ങിയ, രാസവസ്തുക്കൾ ഇല്ലാത്ത പൊടികൾ ഉപയോഗിക്കുന്ന് നല്ലതാണ്. അതുമല്ലെങ്കിൽ ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. ഇത് സോപ്പുപയോഗിക്കുന്നതിനേക്കാൾ ഭേദപ്പെട്ട മാർഗമാണെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.

മുഖത്തെ ചർമ്മം മറ്റ് ശരീരഭാഗങ്ങളേക്കാൾ സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കരുതെന്ന് ചിലർക്കെങ്കിലുമറിയാം. ഈ അവസരം പ്രയോജനപ്പെടുത്തി മുഖത്തെ ചർമ്മത്തിന് ഹാനീകരമാകാത്ത വിധമുള്ള സോപ്പുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുഖത്ത് സോപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവരാണെങ്കിൽ ഹൈപ്പോ അലർജെനിക്ക് ആയ, മണമില്ലാത്ത, ചർമ്മത്തിന് ഈർപ്പം നൽകുന്ന തരത്തിലുള്ള സോപ്പുകളാണ് തിരഞ്ഞെടുക്കേണ്ടത്.

കൂടാതെ ഗ്ലിസറിൻ, ഹൈലൂറോണിക് ആസിഡ് എന്നീ ഘടകങ്ങളും സോപ്പിൽ ഉണ്ടായിരിക്കണം. സാധാരണ ലഭ്യമായിട്ടുള്ള സോപ്പുകൾ മുഖം വൃത്തിയാക്കാൻ ഉപയോഗിക്കുകയാണെങ്കിൽ അവ നമ്മുടെ ചർമ്മത്തിൽ കാര്യമായ കേടുപാടുകൾക്ക് കാരണമാകും. സാധാരണയായി വിപണിയിൽ ലഭ്യമാകുന്ന മിക്ക സോപ്പുകളിലും കൃത്രിമ ചായങ്ങൾ, സുഗന്ധം, ലാനോലിൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ അടങ്ങിയിരിക്കും. ഇതെല്ലാം ചർമ്മത്തിന് ഹാനീകരമാണ്. അതിനാൽ മുഖം വൃത്തിയാക്കാൻ ഇത്തരം സോപ്പുകൾ ഉപയോഗിക്കാതിരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (32 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (39 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends