Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ ദിവസവും മുടി കഴുകുന്നത് നല്ലതോ..? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് കേൾക്കൂ...

12 DECEMBER 2022 04:13 PM IST
മലയാളി വാര്‍ത്ത

എല്ലാ ദിവസവും കുളിക്കുന്നത് കൊണ്ട് ആരോഗ്യത്തിനു ദോഷം സംഭവിച്ചാലോ? സംഭവം സത്യമാണ്. കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ അഴുക്കും പൊടിയുമൊക്കെ പോയി ശരീരം വൃത്തിയാകുകയും ഒപ്പം മനസ്സിന് ഉന്മേഷം ലഭിക്കുകയും ചെയ്യും. പക്ഷെ ചില ദൂഷ്യവശങ്ങള്‍ നമ്മുടെ മുടിക്കും ചർമത്തിനും ഉണ്ടാകും. സ്വന്തം രക്തക്കുഴലുകളില്ലാത്തതിനാല്‍ ചര്‍മ്മ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവത്തിലൂടെയാണ് മുടിക്ക് വളരാനാവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നത്.

ചൂടുള്ള വായു, അള്‍ട്രാവയലറ്റ് വികിരണം, കാറ്റ്, മഴ തുടങ്ങിയവയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നു. മുടി ദിവസവും കഴുകുന്നതിലൂടെ ഈ പാളി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ മുടി വരണ്ടതും നിര്‍ജ്ജീവവുമാകും. മാത്രമല്ല മുടി പിളരുകയും മുടിയില്‍ പൊട്ട് വീഴുകയും ചെയ്യുന്നു. വരണ്ട തലയോട്ടിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ നിരന്തരം തല കഴുകുന്നതിലൂടെ അത് കൂടുതല്‍ വരണ്ടതാകാന്‍ സാധ്യതയുണ്ട്. ഇത് താരന്‍ വര്‍ധിപ്പിക്കാനിടയാക്കും. താരന്‍ വര്‍ധിക്കുന്നതോടെ മുടി കൊഴിച്ചിലും ഉണ്ടാകും.

ആരോഗ്യ വിദഗ്ദര്‍ പറഞ്ഞത് അനുസരിച്ച് നോക്കുകയാണെങ്കില്‍ ദിവസവും തലമുടി കഴുകുന്നത് അത്ര നല്ലതല്ല. ഇങ്ങനെ ദിവസവും കഴുകുന്നത് മുടി കൊഴിച്ചില്‍ കൂടാനും മുടി കൂടുതല്‍ പരുക്കനാകാനുമേ ഉപകരിക്കൂ. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മാത്രം മുടി കഴുകുന്നത് മുടിയുടെ പകുതി പ്രശ്‌നങ്ങളും മാറാന്‍ സഹായിക്കും.

കൂടാതെ മുടി മൃദുവാകുകയും ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ ഷാംപു ചെയ്യുന്ന് തലയോട്ടി വൃത്തിയാകാനും താരന്‍ കുറയാനും നല്ലതാണ്. എന്നാല്‍ ഷാംപു ചെയ്യുമ്പോള്‍ നേരിട്ട് മുടിയില്‍ പുരട്ടുന്നതിന് പകരം അല്‍പം വെള്ളത്തില്‍ ഒഴിച്ചു നേര്‍പ്പിച്ച് വേണം പുരട്ടാന്‍. ഒപ്പം നിര്‍ബന്ധമായും കണ്ടീഷ്ണറും ഉപയോഗിക്കണം. പല വിധത്തിലുള്ള ഷാംപുവും കണ്ടീഷ്ണറും ഇന്ന് വിപണിയില്‍ നിന്ന് വാങ്ങിക്കാന്‍ കിട്ടും.

 

ഏതാണ് നിങ്ങളുടെ മുടിക്ക് അനുയോജ്യം എന്ന് നോക്കി വേണം വാങ്ങിക്കാന്‍. എണ്ണമയമുള്ള മുടിയാണോ നിങ്ങളുടേത് അല്ലെങ്കില്‍ വരണ്ട മുടിയാണോ അതോ സാധാരണ മുടിയാണോ നിങ്ങള്‍ക്കുള്ളത് എന്ന് ആദ്യം തിരിച്ചറിയുക. ശേഷം നിങ്ങള്‍ക്ക് ആവശ്യമായ ഷാംപുവും കണ്ടീഷ്ണറും വാങ്ങിക്കുക. മുടികൊഴിച്ചില്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്ന ഒന്നാണ് ആഹാര രീതി മെച്ചപ്പെടുത്തുക എന്നത്. സാധാരണയുള്ള ആഹാര രീതിയും ജീവിത ശൈലിയും മാറ്റുന്നത് വഴി ഒരു പരിധി വരെയോ പൂര്‍ണ്ണമായോ മുടി കൊഴിച്ചില്‍ കുറയ്ക്കാമെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends