Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഷണ്ടിക്കും മരുന്നുണ്ട്

01 AUGUST 2016 11:50 AM IST
മലയാളി വാര്‍ത്ത

കഷണ്ടിയും മുടി കൊഴിച്ചിലും ഇന്നത്തെ ചെറുപ്പക്കാരുടെ വലിയ പ്രശ്‌നമാണ്.ജീവിതരീതി തന്നെയാണ് ഒരുപരിധി വരെ കഷണ്ടിക്ക് കാരണം. മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇവിടേയും വില്ലന്‍. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നതും ചെറുപ്പക്കാരാണ്. അതിന്റെ ഫലം തന്നെയാണ് അവരിലുണ്ടാകുന്ന കഷണ്ടിയും. ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരവും പുതിയ ട്രെന്‍ഡ് അനുസരിച്ച് മുടി സ്‌ട്രെയ്റ്റനിംഗ്, ഹീറ്റിംഗ് എന്നിവയെല്ലാം കഷണ്ടിക്ക് കാരണമാകും.പുകവലി ശീലമാക്കിയവരിലും കഷണ്ടിയുള്ളത് ശ്രദ്ധേയമാണ്. പുകവലി കാരണം ശരീരത്തിലെ രക്തത്തിലുള്ള ഓക്‌സിജന്‍ കുറയുന്നു. മരുന്നുകളുടെ അമിത ഉപയോഗവും കഷണ്ടിക്ക് കാരണമാകും.
പാരമ്പര്യമായ കഷണ്ടിക്ക് ഫലപ്രദമായ മരുന്നില്ലെങ്കിലും അകാലത്തില്‍ വരുന്ന കഷണ്ടിയെ പ്രതിരോധിക്കാനുള്ള ചില വഴികള്‍ പറയാം.
ദിവസങ്ങള്‍ക്കുള്ളില്‍ കഷണ്ടിയെ പ്രതിരോധിയ്ക്കാനും മുടി വളര്‍ച്ച വേഗത്തിലാക്കാനും ആട്ടിന്‍ പാലിന് കഴിയും
തേങ്ങാപ്പാലും ആട്ടിന്‍പാലും തുല്യ അളവില്‍ എടുത്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ടു നേരം ഇത്തരത്തില്‍ ചെയ്യുക. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ തന്നെ കാര്യമായ മാറ്റം കണ്ടു തുടങ്ങും. തേങ്ങാപ്പാലില്‍ നാരങ്ങാ നീരൊഴിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
ആട്ടിന്‍പാലില്‍ മുട്ടയുടെ വെള്ളയും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.വെളിച്ചെണ്ണയും മൈലാഞ്ചിയിലയും ചേര്‍ന്ന മിശ്രിതം തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് അകാലനരയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്ക പൊടിയും മൈലാഞ്ചിയില അരച്ചതും ആട്ടിന്‍ പാലില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് കഷണ്ടിയെ പ്രതിരോധിയ്ക്കുകയും മുടി മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കറ്റാര്‍വാഴയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. കറ്റാര്‍വാഴ വെളിച്ചെണ്ണയില്‍ കാച്ചി തേച്ചു പിടിപ്പിക്കുക. ഇത് മുടി വളര്‍ച്ചയും മുടിയുടെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്‍പം ആട്ടിന്‍ പാല്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.
അപ്പോള്‍ ഇനി കഷണ്ടിയെ പേടിക്കണ്ട.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ, എന്നാല്‍ ആരോഗ്യമുള്ള മനസ്് മാത്രമല്ല ആരോഗ്യമുള്ള മുടി വേണമെങ്കിലും ശാരീരികാരോഗ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ശ്രമിയ്ക്കുക.

 

 

 

https://www.facebook.com/Malayalivartha-Health-Wellness-1553634838279659/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (5 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends