Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

നിരതെറ്റിയ പല്ലുകള്‍ സുന്ദരമാക്കാം

27 AUGUST 2017 12:22 PM IST
മലയാളി വാര്‍ത്ത

നിരതെറ്റിയ പല്ലുകള്‍ കേരളീയരില്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. അഴകാര്‍ന്ന പല്ലുകള്‍ സൌന്ദര്യത്തിന്റെ ഒരു പ്രധാന അളവുകോല്‍ തന്നെയാണ് എന്നതിൽ തർക്കമില്ല .

പല്ലിന്റെ സൌന്ദര്യത്തെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് പല്ല് പൊങ്ങി വരുന്നത് .പല്ല് പൊങ്ങുന്നതിനുള്ള കാരണങ്ങള്‍ പലതാണ് .വിരല്‍ കടിക്കുക ,ചുണ്ട് കടിക്കുക ,നാക്ക്‌ കടിക്കുക, എന്നിവയ്ക്ക് പുറമേ ഉറക്കത്തില്‍ വായ തുറന്ന് ഉറങ്ങുന്നതും പല്ല് പൊങ്ങുന്നതിനുള്ള സാധ്യത കൂട്ടും.

ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റിയതായും തള്ളിവരുന്നതായും കാണുന്നത് സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് പത്ത് വയസാകുമ്പോള്‍ മുതല്‍ നല്ലൊരുപങ്ക് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്

പല്ല് പൊങ്ങിയാല്‍ പരിഹാരമായി നമ്മള്‍ സാധാരണയായി ചെയുന്ന ചികിത്സയാണ് പല്ലില്‍ കമ്പി ഇടുക എന്നത് .. അതോടെ ഏത് പ്രായത്തിലാണ് പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കാന്‍ പറ്റുക എന്നതിനെക്കുറിച്ച് അച്ഛനമ്മമാര്‍ അന്വേഷിക്കാന്‍ തുടങ്ങുകയായി .എന്നാല്‍ പല്ലില്‍ കമ്പി ഇടുമ്പോള്‍ യഥാര്‍ത്ഥ ഗുണം കിട്ടാനായി നമ്മള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം .

പ​ല്ലി​ൽ കമ്പിയി​ടു​ന്ന ചി​കി​ൽ​സ ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. പ​ല്ലി​ന്‍റെ കമ്പിയി​ട​ൽ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്.

1. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള കമ്പി​യി​ട​ൽ

2. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ

ഈ ​ചി​കി​ൽ​സാ​രീ​തി​ക​ൾ പ​ല ത​ര​ത്തി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ല്ലി​ൽ കമ്പിയി​ടു​വാ​ൻ തീ​രു​മാ​നി​ക്കു​മ്പോ​ൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്ക​ണം കമ്പിയി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ പ​ല്ലി​ന് കമ്പി ഇ​ടേ​ണ്ട​താ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ –

1. പ​ല്ലു പൊ​ങ്ങു​മ്പോൾ,2. പ​ല്ലു​ക​ൾ​ക്ക് ഇ​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കു​മ്പോൾ ,3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കുമ്പോൾ ,4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​ക്കു​മ്പോൾ ,5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങിഞെ​രു​ങ്ങി നി​ൽ​ക്കു​മ്പോൾ
ഈ ​കാ​ര​ണ​ത്താ​ൽ പ​ല്ലി​ൽ കമ്പിയി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ആ​ൾ​ക്ക് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​വാ​നും താ​ക്കു​വാ​നും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​ന്പു​ള്ള ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ൾ എ​ടു​ത്ത് ക​ള​ഞ്ഞ് താ​ഴു​വാ​നു​ള്ള സ്ഥ​ലം ഉ​ണ്ടാ​ക്കു​വാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

എ​ക്സ​റേ പ​രി​ശോ​ധ​ന,മോ​ഡ​ൽ പ​ഠ​നം, ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന,ഇ​വ പ​രി​ഗ​ണി​ച്ചാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​കി​ത്സ ക​ഴി​യുമ്പോൾ പ​ല്ലെ​ടു​ത്തു ക​ള​ഞ്ഞ സ്ഥ​ലം പൂ​ർ​ണ്ണ​മാ​യും അ​ട​ഞ്ഞി​രി​ക്കും.
പ​ല്ലി​ന്‍റെ കമ്പി​യി​ടു​ന്ന​തി​നും മു​മ്പ് വാ​യ്ക്കു​ള്ളി​ൽ പൂ​ർ​ണ്ണ​മാ​യ ഒ​രു പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.

പ​ല്ലു​ക​ൾ ക്ലീ​ൻ ചെയ്ത് പോ​ടു​ക​ൾ അ​ടക്കുന്നത് മോ​ണ​രോ​ഗം ഉ​ണ്ടാ​കു​വാ​ൻ ഉ​ള്ള സാ​ധ്യ​ത ഇ​ല്ലാ​തെ ആ​കു​ന്നു.എ​ല്ലി​നു​ള്ളി​ൽ കു​ടു​ങ്ങി പു​റ​ത്തു​വ​രു​വാ​തി​രി​ക്കു​ന്ന പ​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ എ​ടു​ത്തു​മാ​റ്റ​ണം.നി​ല​വി​ൽ അ​ണ​പ്പ​ല്ലു​ക​ൾ ഏ​തെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ഈ ​സ്ഥ​ലം സം​ര​ക്ഷി​ക്കു​വാ​ൻ പ്ര​ത്യേ​ക രൂ​പ​ക​ൽ​പ​ന ചെ​യ്ത രീ​തി​യി​ലു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്.
പ​ല്ലു​ക​ൾ പു​റ​ത്തു​വ​രുമ്പോൾ മു​ത​ൽ ഉ​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​ക​ളും പ​ല്ലി​ൽ കമ്പിയി​ടു​ന്ന​തി​ന്‍റെ സ​ങ്കീ​ർ​ണ്ണ​ത കു​റ​യ്ക്കു​ന്നു.

സാധാരണയായി 14 വയസിന് ശേഷം കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്‍ക്കുന്നതായോ പൊങ്ങിനില്‍ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികിത്സ നടത്തേണ്ടതുള്ളൂ.

എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 12-13 പ്രായത്തില്‍ പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിര ദന്തങ്ങളിലും ചില വൈകല്യങ്ങളുണ്ടാകാറുണ്ട്. ഇവ യഥാസമയം കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. അതായത് അത്തരം പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ 13-14 വയസുവരെ കാത്തിരിക്കരുത് എന്നര്‍ത്ഥം.

ഏത് പ്രശ്‌നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും ലളിതമായ ചികിത്സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയസമ്പന്നരായ ദന്ത വിദഗ്ധരുടെ ഉപദേശം തേടണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 minutes ago)

5 ദിവസത്തിനുള്ളിൽ രാഹുലിന്റെ അറസ്റ്റ്..?! പ്ലാനിംഗ് AKG സെന്ററിൽ നിന്ന് ക്രൈം ബ്രാഞ്ച് തൂങ്ങും..?!  (2 hours ago)

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (3 hours ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (6 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (8 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (8 hours ago)

പുരോഗമിക്കുന്നു.  (8 hours ago)

കോൺഗ്രസിൽ കലഹം;  (9 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (9 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (9 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (9 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (10 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (10 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (10 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (11 hours ago)

Malayali Vartha Recommends