Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യസംരക്ഷണത്തിന് ഉത്തമം ചെറുപയര്‍

30 AUGUST 2017 12:05 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമമാണ് ചെറുപയര്‍ പൊടി. എന്തൊക്കെയാണ് ചെറുപയര്‍ പൊടിയുടെ ഗുണങ്ങള്‍ എന്ന് നോക്കാം.

* മുഖത്തെ രോമം കളയുന്നതിനായി ചെറുപയര്‍ പൊടി ഉപയോഗിക്കാം. മുഖത്തെ മാത്രമല്ല ശരീരത്തിലെ അമിത രോമവളര്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് ചെറുപയര്‍ പൊടി.

* നൂറ് ഗ്രാം ചെറുപയര്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രണ്ട് ടീസ്പൂണ്‍ ചന്ദനപ്പൊടിയുമായി മിക്‌സ് ചെയ്ത് അമിത രോമവളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കുക. പ്രത്യേകിച്ച് ചുണ്ടിലും താടിയിലും എല്ലാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

* സണ്‍ടാന്‍ മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനുണ്ടാവുന്ന കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെറുപയര്‍ പൊടിയിലുള്ള കുളി.

* കാല്‍കപ്പ് ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അത് രാവിലെ നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് ടീസ്പൂണ്‍ തൈരില്‍ ഇത് മിക്‌സ് ചെയ്ത് ദേഹത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യമുള്ള ചര്‍മ്മവും നല്‍കുന്നു.

* കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ക്ക് ചെറുപയര്‍ പൊടി ഇട്ട് കുളിച്ച് നോക്കൂ. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ദിവസവും ചെറുപയര്‍ പൊടിയിട്ട് കുളിച്ച് നോക്കൂ. എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും എന്ന് നോക്കാം.

* ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മൃതകോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയര്‍ പൊടി എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.

* 50 ഗ്രാം ചെറുപയര്‍ ചെറിയ ഒരു പാത്രത്തിലിട്ട് വെള്ളത്തിലിട്ട് കുതിര്‍ത്ത് വെക്കുക. രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം ബദാം എണ്ണ മിക്‌സ് ചെയ്യുക. ഇത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം കുളിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

* വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെറുപയര്‍ പൊടി. ഇത് ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു.

* രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ പാലില്‍ കുതിര്‍ത്ത് വെക്കാം. ഇത് അടുത്ത ദിവസം രാവിലെ നല്ലതു പോലെ അരച്ച് കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് കഴുത്തിലും മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കുളിക്കാം. ഇത് ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നു.

 

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends