സിസേറിയന് ശേഷം അമ്മ അനുഭവിക്കുന്നത്

പ്രസവം വേദനാജനകമാണ്. നോര്‍മല്‍ പ്രസവമാണെങ്കില്‍ പ്രസവ സമയത്തുണ്ടാകുന്ന വേദന അനുഭവിച്ചാല്‍ മതി. എന്നാല്‍ സിസേറിയന്‍ ആണെങ്കില്‍ പ്രസവസമയത്തെ വേദനയേക്കാള്‍ സിസേറിയന് ശേഷമുള്ള വേദനയാണ് ഭയാനകം.പലരും അവസാന ഘട്ടത്തിലാണ് സിസേറിയന്‍ എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. എന്നാല്‍ സിസേറിയനില്‍ വേദനയില്ലാതെ പ്രസവിക്കാമെങ്കിലും സിസേറിയന് ശേഷമാണ് ശരിക്കുള്ള വേദന അനുഭവപ്പെടുന്നത്. സ്റ്റിച്ചുകളും മറ്റും പലപ്പോഴും വേദനയുടെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ബാത്ത്‌റൂമില്‍ പോവുമ്പോഴും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരാറുണ്ട്. മാത്രമല്ല പലപ്പോഴും മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാവാറുണ്ട് എന്നതാണ് സത്യം. വജൈനല്‍ ഡെലിവറിയിലൂടെ മാത്രമല്ല രക്തസ്രാവം ഉണ്ടാവുന്നത്. സിസേറിയന്‍ ആണെങ്കിലും രക്തസ്രാവം ഉണ്ടാവുന്നു. ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്തെ പാളി പൊട്ടുന്നത് മൂലമാണ് രക്തസ്രാവം ഉണ്ടാവുന്നത്. നിങ്ങളുടെ ശരീരം ഒരിക്കലും നിങ്ങള്‍ പറയുന്നത് പോലെ അനുസരിക്കണം എന്നില്ല. വേഗത്തില്‍ നടക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചാലും ശരീരം അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നില്ല.
ഗര്‍ഭസമയത്ത് കാലില്‍ നീരുണ്ടാവും എന്നത് സ്വാഭാവികമാണ്. എന്നാല്‍സിസേറിയന്‍ കഴിഞ്ഞാലും ചിലരില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുറച്ച് കാലത്തേക്ക് സ്ഥിരമായി നിലനില്‍ക്കും. മുലയൂട്ടുന്നതിനോടുള്ള വെറുപ്പാണ് സിസേറിയന് ശേഷം നിങ്ങളിലുണ്ടാവുന്ന മറ്റൊരു പ്രശ്‌നം. സിസേറിയന് ശേഷം പലപ്പോഴും സ്ത്രീകള്‍ പല തരത്തിലാണ് സമ്മര്‍ദ്ദം അനുഭവിക്കുന്നത്.
ഇത് പലപ്പോഴും കുഞ്ഞിന് പാല്‍ കൊടുക്കുന്നതില്‍ നിന്ന് വരെ സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. എത്രയൊക്കെ വേദനയുണ്ടെങ്കിലും കുഞ്ഞിനോടുള്ള അടുപ്പം നിങ്ങള്‍ക്ക് വളരെ കൂടുതല്‍ തന്നെയായിരിക്കും. എങ്കിലും ഡിപ്രഷന്‍ സാധ്യത പ്രസവശേഷം വളരെ കൂടുതലായിരിക്കും. ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. ഉറക്കമില്ലാത്ത രാത്രിയായിരിക്കും നിങ്ങള്‍ക്ക് സിസേറിയന് ശേഷം ഉണ്ടാവുന്നത്. പല വിധത്തിലുള്ള അസ്വസ്ഥകളാല്‍ ഉറക്കം നഷ്ടപ്പെടുന്നു.
https://www.facebook.com/Malayalivartha