ഉറക്കം കുറഞ്ഞാല്‍ അമിതവണ്ണം ഉറപ്പ്

എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. ഇന്നത്തെ ജീവിതസാഹചര്യമാണ് അതിന് കാരണം. കിടപ്പുമുറി അടുക്കും ചിട്ടയുമായി സൂക്ഷിക്കണം. മനോഹരമായ അന്തരീക്ഷം നിലനിര്‍ത്തണം. എങ്കില്‍ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ഉറക്കം നഷ്ടപ്പെട്ടാല്‍ ശരീരഭാരം വര്‍ധിക്കും. പ്രഭാതഭക്ഷണം വളരെ കുറച്ചുമാത്രം കഴിക്കുന്നവരാണോ? ഇതും ഭാവിയില്‍ അമിതവണ്ണത്തിനു കാരണമാകും. പ്രഭാതഭക്ഷണം കുറഞ്ഞാല്‍ ഇടഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടും. അത്താഴം കൂടുതല്‍ വലിച്ചുവാരി കഴിക്കും. അതുകൊണ്ട് പ്രഭാതഭക്ഷണം ഇനി വയറുനിറയെ കഴിക്കുന്നതു ശീലമാക്കൂ. ഉറക്കം കൂടിയാലും പ്രശ്‌നമാണ്. ഉച്ചയുറക്കം അമിത വണ്ണം കൂട്ടും.
ആരോഗ്യമുള്ളൊരാള്‍ ആറു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങേണ്ട കാര്യമില്ല. അലസമായ ജീവിതം അനാരോഗ്യം ക്ഷണിച്ചുവരുത്തും. എത്ര മാസം കൂടുമ്പോഴാണ് നിങ്ങള്‍ ശരീരഭാരം നോക്കാറുള്ളത്. നീണ്ട ഇടവേളകള്‍ നല്ലതല്ല. ഓരോ മാസവും ശരീരഭാരം നോക്കി ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കൂ. നേരിയ വ്യതിയാനങ്ങള്‍ പോലും ശ്രദ്ധയോടെ ഓര്‍ത്തുവയ്ക്കണം. ഇതും അമിതവണ്ണം വയ്ക്കാതിരിക്കാന്‍ ഒരു പ്രചോദനമാണ്. സൂര്യപ്രകാശം തീരെ കടന്നുവരാത്ത ഇരുട്ടുമുറിയിലാണോ നിങ്ങളുടെ ഉറക്കം? തുറസ്സായ പകല്‍വെളിച്ചത്തിലേക്കു തുറക്കുന്ന ജനാലകള്‍ മുറിയില്‍ അത്യാവശ്യമാണ്. രാവിലെ സൂര്യപ്രകാശം നിങ്ങളുടെ മുറിയിലേക്കു കടന്നുവരട്ടെ. വിറ്റാമിന്‍ ഡി ലഭിക്കും എന്നതുമാത്രമല്ല, പുലര്‍കാല സൂര്യപ്രകാശം പകല്‍ മുഴുവന്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും.
https://www.facebook.com/Malayalivartha