Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസവശേഷം തടി വര്‍ദ്ധിച്ചാല്‍...

12 SEPTEMBER 2017 02:42 PM IST
മലയാളി വാര്‍ത്ത

സിസേറിയന്‍ ആണെങ്കിലും സാധാരണ പ്രസവമാണെങ്കിലും തടി കൂടാറുണ്ട്. പ്രസവശേഷം വ്യായാമങ്ങളിലൂടെയും ഭക്ഷണ ക്രമീകരണങ്ങളിലൂടെയും തടി കുറയ്ക്കാന്‍ ശ്രമിക്കറുണ്ട്. എന്നാല്‍ സിസേറിയന്‍ ശേഷം തടി വര്‍ദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് അല്‍പം പ്രാധാന്യം നല്‍കി മാത്രമേ കുറക്കാന്‍ ശ്രമിക്കാവൂ. അല്ലാത്ത പക്ഷം ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം തടി കുറക്കാന്‍ അമ്മമാര്‍ ചെയ്യേണ്ട ചില സാധാരണ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സിസേറിയന് ശേഷവും കുട്ടികള്‍ക്ക് നല്ലതു പോലെ മുലപ്പാല്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കലോറി കത്തിച്ചു കളയുകയും ചെയ്യുന്നു. ഇതിലൂടെ തടി കുറയ്ക്കാന്‍ കഴിയുന്നു. ചുരുങ്ങിയത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി മുലയൂട്ടാന്‍ ശ്രദ്ധിക്കണം. ഇത് സിസേറിയന് ശേഷമുള്ള തടി കുറക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

സിസേറിയന് ശേഷം വെള്ളം കുടിക്കുന്നത് തടിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണം കഴിക്കേണ്ടതും തടി കുറയാന്‍ തന്നെ സഹായിക്കുന്ന ഒന്നാണ്. കാരണം കൃത്യമായ അളവില്‍ പ്രോട്ടീനും മറ്റും ലഭിച്ചാല്‍ തന്നെ ആരോഗ്യം ശരിയാവും. അതോടൊപ്പം തന്നെ ആരോഗ്യകരമായ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും എല്ലാം ആവശ്യത്തിന് കഴിക്കണം.

സിസേറിയന് ശേഷം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അത് ഡോക്ടറോട് ചോദിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം. നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് തടി കുറക്കാന്‍ സഹായിക്കുന്നു. സിസേറിയന് ശേഷം നീന്തുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം. കാരണം നീന്തുന്നത് തടി കുറക്കുമെങ്കിലും സ്റ്റിച്ച് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഈ വ്യായാമം ചെയ്യാന്‍ പാടുകയുള്ളൂ. ചില സ്ത്രീകള്‍ക്ക് പ്രസവശേഷം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. സിസേറിയന് ശേഷം ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദവും തടി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.




 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (15 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (15 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends