ബ്യൂട്ടി പാർലർ സ്ട്രോക്ക് അഥവാ ബാർബർ ചെയർ സ്ട്രോക്ക് : ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

പാർലറുകളിലും സലൂണുകളിലും ബ്യൂട്ടി ട്രീട്മെന്റിന്റെ ഭാഗമായി കഴുത്തും തലയും മസ്സാജ് ചെയ്യാറുണ്ട്. പൊതുവെ മസ്സാജ് വളരെ സുഖപ്രദമായി തോന്നുമെന്നതിനാൽ ആരും വേണ്ടെന്നു പറയാറുമില്ല. പക്ഷെ വൈദഗ്ധ്യമില്ലാത്തവർ ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും കഴുത്തു വേദനക്കും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം.
കഴുത്തിലെ ഞരമ്പുകൾ വഴിയാണ് ബ്രെയിൻ ശരീരത്തിലെ മൊത്തം നാഡികളിലേക്കുമുള്ള സംവേദനം നൽകുന്നത്. ബ്രേയ്‌നിലേക്കുള്ള രക്തപ്രവാഹം കഴുത്തിന്റെ പുറകിൽ നിന്നും മുന്നിൽ നിന്നും വരുന്ന രണ്ടുവീതം രക്തക്കുഴലുകളിലൂടെയാണ് .ഈ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിച്ചാൽ രക്തയോട്ടം തടസ്സപ്പെടുകയോ നിലക്കുകയോ ചെയ്യും. ഇത് പക്ഷാഘാതത്തിനോ ബ്രെയിൻ അറ്റാക്കിനോ വഴിവെക്കും.
ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും മസ്സാജ് സെന്ററുകളിലുമൊക്കെ ഉള്ള അവിദഗ്ദരായ ആളുകൾ കഴുത്ത് മസ്സാജ് ചെയ്യുമ്പോൾ രക്തക്കുഴലുകൾക്ക് ഇത്തരം ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ട്. ബ്യൂട്ടി പാർലർ സ്ട്രോക്ക് അഥവാ ബാർബർ ചെയർ സ്ട്രോക്ക് എന്നറിയപ്പെടുന്ന ഈ അപകടം എല്ലായ്പ്പോഴും സംഭവിക്കാറില്ലെങ്കിലും അതിനുള്ള ചാൻസ് കൂടുതലാണ്.
അടുത്ത പ്രാവശ്യം പാർലറുകളിലും മസ്സാജ് സെന്ററുകളും പോകുമ്പോൾ കഴുത്ത് മസ്സാജിങ് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ?
https://www.facebook.com/Malayalivartha