ചുരുങ്ങിയ സമയം കൊണ്ട് കാലിലെ വിളളലിന് പരിഹാരം കാണം

കാല് വിണ്ട് കീറുന്നത് പലര്‍ക്കും ഒരു പ്രശ്‌നം തന്നെയാണ്. ഇത് മൂലം കാലില്‍ അസഹ്യമായ വേദനയും അനൂഭവപ്പെടാറുണ്ട്. വിപണിയില്‍ ലഭ്യമാകുന്ന പലതരത്തിലുളള ഓയില്‍മെന്റുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ചിലവ ഇതിന് ഒരു പരിഹാരമാവുമെങ്കിലും അതിനു പിന്നാലെ തന്നെ പാര്‍ശ്വഫലങ്ങളുമുണ്ടാകും എന്നതാണ് സത്യം. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ വളരെ ചുരുങ്ങിയ സമയം കൊണ്ട് വീട്ടില്‍തന്നെ പരിഹാരം കാണാം.
വെളിച്ചെണ്ണയും പഞ്ചസാരയും മിക്‌സ് ചെയ്ത് അഞ്ച് മിനിട്ടോളം കാലില്‍ മസ്സാജ് ചെയ്തശേഷം കാല്‍ തുടച്ചെടുക്കുക. ഇത് സ്ഥിരമായി ചെയ്യുന്നത് കാലിലെ വിള്ളലിനെയും മൃതകോശങ്ങളെയും ഇല്ലാതാക്കുന്നു. ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ, അല്‍പം ഉപ്പ് എന്നിവയിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇതില്‍ 15 മിനിട്ട് കാല്‍ മുക്കി വെക്കുക. ശേഷം പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് ഉപ്പൂറ്റിയില്‍ മസ്സാജ് ചെയ്യുക. ഇതിന് ശേഷം കാലില്‍ മോയ്ചറൈസ് പുരട്ടുക.
https://www.facebook.com/Malayalivartha