Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കറ്റാർവാഴയിൽ ഒളിഞ്ഞിരിക്കും സൗന്ദര്യ ഗുണങ്ങൾ

21 SEPTEMBER 2017 02:55 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കാലത്ത് സൗന്ദര്യ സംരക്ഷണം ബ്യുട്ടിപാർലറുകളിലും റെഡിമേഡ് ക്രീമുകളിലും ഒതുങ്ങി പോകുന്നു. എന്നാൽ വളരെയധികം പണം മുടക്കി ചെയ്യുന്ന ഈ സൗന്ദര്യ സംരക്ഷണങ്ങൾക്കും ആയുസ് വളരെ കുറവാകും. പോരാത്തതിന് വെളുക്കാൻ തേച്ചത് പാണ്ടായതുപോലെ സൗന്ദര്യത്തിനു മങ്ങലേൽപ്പിക്കാനും കോസ്‌മെറ്റിക്കുകൾക്ക് കഴിയും. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ നമ്മളെ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ട്. എങ്കിലും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നത്. വെളുക്കാനും സൗന്ദര്യസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ചെയ്യാറുണ്ട്. എങ്കിലും ഇവയെല്ലാം ഒന്നിനൊന്ന് പ്രശ്‌നങ്ങളാണ് ചര്‍മ്മത്തില്‍ നമുക്ക് നല്‍കുന്നത്.എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉള്ള ഉത്തമ പ്രതിവിധിയാണ് ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ഏത് സൗന്ദര്യ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ കറ്റാര്‍ വാഴ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കറ്റാര്‍ വാഴ നീരില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുകയാണേൽ ചര്‍മ്മത്തിന് തിളക്കം ലഭിക്കും.

കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ കറ്റാര്‍ വാഴ ഉത്തമമാണ്. കറ്റാര്‍ വാഴ നീരിനോടൊപ്പം അല്‍പം നാരങ്ങ നീരു കൂടി മിക്‌സ് ചെയ്ത് കണ്‍തടങ്ങളില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം 10 മിനിട്ടു കഴിഞ്ഞ് ഇത് തുടച്ച് കളയാവുന്നതാണ്. ഇത് കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.

മുഖക്കുരു പാടുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വളരെ വലിയ ആശ്വാസമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാവ നീരിനോടൊപ്പം അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് മുഖക്കുരു പാടിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കാം നൽകുന്നതിനൊപ്പം മുഖക്കുരു പാടിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പലരുടേയും പ്രധാന പ്രശ്‌നമാണ് എണ്ണമയമുള്ള ചര്‍മ്മം.അതുകാരണം മുഖക്കുരു വളരെയധികം വർധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്നു.

സണ്‍ബേണ്‍ മൂലം പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ കറ്റാര്‍ വാഴ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. കറ്റാര്‍ വാഴ നീര് അല്‍പം തേന്‍ മിക്‌സ് ചെയ്ത് സണ്‍ബേണ്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം.

നല്ലൊരു മോയ്‌സ്ചറൈസര്‍ ആണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മം വരണ്ടതാവുന്നതില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends