പെൺകുഞ്ഞിനെ വേണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഒരു പെൺകുഞ്ഞുണ്ടെങ്കിൽ വീടിനൊരു ഐശ്വര്യമാണ്. പെൺകുഞ്ഞുങ്ങൾ ആണെന്നറിയുമ്പോൾ അതിനെ തല്ലിക്കൊഴിക്കുന്ന പലരും ഇന്നുമുണ്ട്. പെണ്‍കുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ദമ്പതിമാരുണ്ട്. ഇവർക്കായി ഒരു സന്തോഷ വാർത്ത ഇതാ
ഹോളണ്ടിലെ മാസ്ട്രിട്ച് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് പെണ്‍കുട്ടികള്‍ ജനിക്കണമെങ്കില്‍ അമ്മയുടെ ഭക്ഷണശീലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്‍െറ സമയവും രീതികളും മാറ്റിയാലും ഇക്കാര്യം നടക്കുമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.
ഓവുലേഷന് രണ്ടുമൂന്നു ദിവസം മുന്‍പു ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ബീജത്തിലെ പുരുഷക്രോമസോമുകളായ വൈ ക്രോമസോം ഇത്രയും ദിവസം ജീവനോടെയിരിയ്ക്കില്ല.അതേ സമയം എക്‌സ് ക്രോമസോം കൂടുതലായി ജീവനോടെയിരിയ്ക്കും.ഓവുലേഷന് മുന്‍പായുള്ള ദിവസങ്ങളില്‍ കോണ്ടംസ് ഉപയോഗിച്ചു അടുപ്പിച്ചു സെക്സിലേർപ്പെടുകയും ഓവുലേഷന്‍ സമയത്ത് കോണ്ടംസ് ഉപയോഗികാത്തിരിക്കുകയുമാണ് വേണ്ടത്. സെക്‌സിലെ മെഷിനറി പൊസിഷന്‍ പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമത്രേ
ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം പൊട്ടാസ്യം, സോഡിയം എന്നിവ കൂടുതല്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ കഴിയ്ക്കാതിരിക്കുകയെന്നതാണ്. കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി എന്നിവ കഴിയ്ക്കുന്നത് പെണ്‍കുട്ടികളുണ്ടാകാനുള്ള സാധ്യതയേറ്റും
വാഴപ്പഴം, ഒലീവ്, ബേകണ്‍, സലാമി, സ്മോക്ക്ഡ് സാല്‍മണ്‍, ചെമ്മീന്‍, സവോറി അരി, ബ്ളൂ ചീസ്, ഉരുളക്കിഴങ്ങ്, ബ്രഡ്, പേസ്ട്രി എന്നവ മാറ്റിനിര്‍ത്തുക. ഇതിന് പകരം കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കട്ടത്തൈര്, ഹാര്‍ഡ് ചീസ്, സാല്‍മണ്‍ മത്സ്യം, ഇലക്കറികള്‍, ടോഫു, ബദാം, ഓട്ട്മീല്‍, ബ്രൊക്കോളി, ഓറഞ്ച് തുടങ്ങിയവയെല്ലാം കാത്സ്യം സമ്പുഷ്ടമാണ്. ബീന്‍സ്, അത്തിപ്പഴം(ഫിഗ്), കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്‍ എന്നിവ ധാരാളം മഗ്നീഷ്യം അടങ്ങിയ വസ്തുക്കളാണ് ഇതും വേണ്ടത്ര കഴിയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്.
സ്ത്രീ ശരീരം കൂടുതല്‍ അസിഡിക്കാകുന്നത് പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പൈനാപ്പിള്‍ പോലെ ശരീരത്തിന്റെ പിഎച്ച് അസിഡിക്കാക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക. എന്നാല്‍ പിതാവിന്റെ ഭക്ഷണരീതിയ്ക്ക് കുഞ്ഞിന്റെ ലിംഗനിര്‍ണയത്തില്‍ വലിയ റോളില്ല എന്നും പറയുന്നു.
അഞ്ചു വര്‍ഷക്കാലം 23നും 42നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനം. ഇവരോട് ഉപ്പിന്‍െറ ഉപയോഗം കുറയ്ക്കാനും പാലുല്‍പന്നങ്ങളുടെ അളവ് കൂട്ടാനും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ 21 പേരാണ് ഗര്‍ഭകാലത്തിന്റെ അവസാനം വരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചത്. ഇതില്‍ 16 പേരും പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.
https://www.facebook.com/Malayalivartha