സൺ ടാൻ മാറ്റാൻ വീട്ടുവൈദ്യം- ഒന്ന് പരീക്ഷിച്ചു നോക്കൂ

വെയിൽ കൊണ്ടില്ലെങ്കിൽ വിസിറ്റമിൻ ഡി യുടെ അഭാവം , എന്നാൽ വെയിൽ കൊണ്ടാലോ സൺ ടാൻ. സ്ത്രീകളെയും പുരുഷന്മാരെയും ഒന്നുപോലെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് സൺ ടാൻ. സൂര്യപ്രകാശം ഏറ്റതുമൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ ഇപ്പോൾ മാർക്കറ്റിൽ ധാരാളം ക്രീമുകൾ ലഭ്യമാണ്. എന്നാൽ ഇവക്ക് ഫലപ്രദമായതും പാർശ്വ ഫലങ്ങളില്ലാത്തതുമായ ഈ വീട്ടുവൈദ്യം ഒന്ന് പരീക്ഷിച്ചു നോക്കൂ
കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്.
ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നീ അളവിലാണ് ചേരുവകളെടുക്കേണ്ടത്. ഇവയെല്ലാം കൂടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. കട്ടയില്ലാതെ വേണം മിശ്രിതമാക്കാന്‍.ഇത് കരുവാളിച്ച ഭാഗത്തു നല്ലപോലെ പുരട്ടിപ്പിടിപ്പിയ്ക്കുക.അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.കഴുകിയ ശേഷം മോയിസ്ചറൈന്‍ പുരട്ടാം.
മുഖത്തും കയ്യിലും മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗം കരുവാളിച്ചാലും ഈ മിശ്രിതം ഉപയോഗിച്ചാൽ കരുവാളിപ്പു മാറി ചര്‍മത്തിന് നിറം ലഭിയ്ക്കും.
https://www.facebook.com/Malayalivartha