ഇതാണ് സൂപ്പർ ബോഡി സ്ട്രച്ചർ...

ടെക്സാസ്: ലോകത്തിലെ ഏറ്റവും ആകാരവടിവുള്ള സ്ത്രീ. ഗവേഷകർക്ക് ഒരു ഉത്തരമേ ഉള്ളൂ - പ്രമുഖ നടിയും അവതാരകയുമായ കെല്ലി ബ്രൂക്ക്. ടെക്സാസ് സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ് കെല്ലിയുടെ ആഴകളവുകൾക്ക് എ പ്ളസ് കൊടുത്തത്. അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത ശരീരപ്രകൃതമാണ് ഗവേഷകർക്ക് ബോധിച്ചത്. കെല്ലിയുടെ ഉയരം, ഭാരം, മുടിയുടെ നീളം, മുഖത്തിന്റെ രൂപം, ശരീരപ്രകൃതം, അവയവ ഭംഗി എല്ലാം വിലയിരുത്തിയ ശേഷമാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. കെല്ലി ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം പേരെയാണ് ഗവേഷകർ ഇഴ കീറി പരിശോധിച്ചത്. മറ്റാർക്കും കെല്ലിയുടെ ഏഴയലത്തുപോലും എത്താനായില്ലെന്നതാണ് യാഥാർത്ഥ്യം. ഇംഗ്ളീഷുകാരിയായ കെല്ലി ബ്രൂക്കർക്ക് ഫാഷൻ ലോകത്തും വൻ ആരാധകരാണുള്ളത്. ശരീരസൗന്ദരത്തിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് കെല്ലി. ഗവേഷണ ഫലം പുറത്തുവന്നതോടെ പ്രശസ്തിയും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha