Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളുടെ വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധം അകറ്റാൻ ചില വീട്ടുവൈദ്യങ്ങള്‍

04 DECEMBER 2017 09:20 AM IST
മലയാളി വാര്‍ത്ത

വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധം സ്ത്രീകളെ ഏറെ വിഷമത്തിലാക്കുന്ന ഒരു പ്രശ്നമാണ്. ഈ ദുർഗന്ധംമൂലം സ്ത്രീകൾ മാനസികമായി തകരുന്നു. പല സ്ത്രീകളും വിചാരിക്കുന്നത് അവര്‍ക്ക് എന്തോ മാരകമായ അസുഖമോ മറ്റോ ആണെന്നാണ്‌. സ്വകാര്യ ഭാഗത്ത് ആയതിനാൽ പലർക്കും ചികിത്സ നേടാൻ മടിയാണ്. അതുകൊണ്ടുതന്നെ അവർ സ്വയംചികിൽസിക്കാൻ തുടങ്ങും.

സ്‌ത്രീ ശരീരത്തിലെ സ്വാഭാവിക പ്രവര്‍ത്തനമാണ്‌ വജൈനല്‍ ഡിസ്‌ചാര്‍ജ്‌ അഥവാ യോനീസ്രവം. ആരോഗ്യകരമായ സ്‌ത്രീ ശരീരത്തിന്റെ ലക്ഷണം കൂടിയാണിത്‌. സാധാരണയായി വെളുപ്പ്‌, ഇളം മഞ്ഞ നിറങ്ങളിലാണ്‌ സ്രവമുണ്ടാകുക. ഗര്‍ഭാശയ ഗളത്തില്‍ നിന്നാണ്‌ ഇത്തരം സ്രവങ്ങളുണ്ടാവുക.

വെളുത്ത നിറത്തിലുള്ള സ്രവം വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ നിറം മാറുന്നു. യോനീസ്രവത്തിന്റെ അളവ്‌ പല സ്‌ത്രീകളിലും പല വിധമാണ്‌. ശരീരത്തിലുള്ള ഈസ്‌ട്രജന്‍ ഹോര്‍മോണിന്റെ തോതാണ്‌ സ്രവങ്ങളുടെ അളവിലും വ്യത്യാസമുണ്ടാക്കുന്നത്‌.

വജൈനയിലെ യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ കട്ടിയുള്ള, വെളുത്ത ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്. ക്ലാമിഡിയ, ഗൊണേറിയ, ട്രോക്കോമോണിയായിസ് തുടങ്ങിയ രോഗങ്ങള്‍ വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. ദുര്‍ഗന്ധത്തിനൊപ്പം വജൈനല്‍ ഡിസ്ചാര്‍ജിലുള്ള നിറവ്യത്യാസവും പെല്‍വിക് പ്രദേശത്തെ വേദനയുമെല്ലാം കാരണങ്ങളാകാറുണ്ട്.

ഇതിനു പുറമെ ബാക്ടീരിയല്‍ അണുബാധകളാണ് ഈ ഭാഗത്തെ ദുര്‍ഗന്ധത്തിനുള്ള മറ്റൊരു കാരണം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യത്യാസം, പ്രത്യേകിച്ചു ഗര്‍ഭ, മുലയൂട്ടല്‍, മെനോപോസ് സമയങ്ങളില്‍, ആര്‍ത്തവസമയത്തുപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ പോലുള്ളവയെല്ലാം ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. മാത്രമല്ല ഈ ഭാഗത്ത് വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിയ്ക്കുന്നതും ഡൗച്ചിംഗ് പോലുള്ളവയുമെല്ലാം ദുര്‍ഗന്ധത്തിനുള്ള കാരണമാകാറുണ്ട്.

ഇത് കാരണം യോനീഭാഗത്തെ പിഎച്ച് നിലയില്‍ വ്യത്യാസം വരാറുണ്ട്. ഇത് അണുബാധകള്‍ക്കു കാരണമാകുകയും ഈ ഭാഗത്തുള്ള ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് അനേകം വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തില്‍ നിന്നും മോചനം നല്‍കുക മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിനു സഹായകമാകുകയും ചെയ്യും.

വെറ്റില ഉപയോഗിച്ച് ഈ ദുര്‍ഗന്ധം അകറ്റാവുന്നതാണ്.വെറ്റില, ടാമ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്. നാലോ അഞ്ചോ വെറ്റില ചെറിയ കഷ്ണങ്ങളാക്കി അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ ഇതില്‍ ടാമ്പൂണ്‍ മുക്കി വജൈനയില്‍ വയ്ക്കുക. ഇത് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റിക്കളയാം. ദിവസവും ഒരാഴ്ച ഇതു ചെയ്യുക.


നല്ല നാടന്‍ നെല്ലിക്കയാണ് ദുര്‍ഗന്ധം അകറ്റുവാനുള്ള മറ്റൊരു മാര്‍ഗ്ഗം. 2 നെല്ലിക്ക, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ്, ഒരു ഗ്ലാസ് വെള്ളംഎന്നിവയാണ് ഇതിനായി വേണ്ടത്. നെല്ലിക്ക കുരു നീക്കി അരക്കുക. ഇതില്‍ ജീരകപ്പൊടി, ഉപ്പ് എന്നിവയും കലര്‍ത്തി വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി വേണം കുടിയ്ക്കാന്‍. ഒരാഴ്ചക്കാലം ഇതു ചെയ്യുക. നെല്ലിക്കയില്‍ ഉപ്പു പുരട്ടി വെയിലത്തു വച്ചുണക്കിയും കഴിയ്ക്കാം. ദിവസവും നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ ഗുണകരമാണ്.

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളത്തില്‍ ഇരിയ്ക്കുന്നത് യോനീഭാഗത്തെ ദുര്‍ഗന്ധം മാറാനുള്ള നല്ലൊരു വഴിയാണ്. ഉലുവയാണ് മറ്റൊരു വഴി. ഒരു ടീസ്പൂണ്‍ ഉലുവ, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ ചെറുചൂടില്‍ വേണം തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇത് പ്രാതലിനു മുന്‍പായി വേണം, കുടിയ്ക്കാന്‍. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.

ദുര്‍ഗന്ധം അകറ്റുവാന്‍ മറ്റൊരു വഴിയാണ് തൈര് കൊണ്ടുള്ള രീതി. തൈരിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറഞ്ഞാല്‍ യോനീ ഭാഗത്തെ പി എച്ച് തോത് ശരിയായി നില നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ്.1-2 ടീസ്പൂണ്‍ തൈര്, 1 ടാമ്പൂണ്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ടാമ്പൂണ്‍ തൈരില്‍ മുക്കി വജൈനല്‍ ഭാഗത്തു വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാറ്റി ഈ ഭാഗം കഴുകാം.

വജൈനല്‍ ദുര്‍ഗന്ധം മാറാനുള്ള തികച്ചും സ്വാഭാവികമായ ഒരു വഴിയാണ് മഞ്ഞള്‍. മഞ്ഞളിന് അണുബാധകള്‍ തടയാനും ഇതുവഴി ദുര്‍ഗന്ധമകറ്റാനുമുള്ള കഴിവുണ്ട്. മഞ്ഞള്‍ ചവച്ചരച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ ഒരു നുള്ളു മഞ്ഞളിട്ടു തിളപ്പിച്ചു പാല്‍ കുടിയ്ക്കാം. മഞ്ഞളിട്ടു തിളപ്പിച്ച ചൂടുവെള്ളവും ഗുണം ചെയ്യുന്ന ഒന്നാണ്. മുഴുവന്‍ മഞ്ഞള്‍ നല്ലപോലെ വൃത്തിയാക്കി വെള്ളത്തിലിട്ട് ഈ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിയ്ക്കുക. ഈ വെള്ളം കൊണ്ട് വജൈനല്‍ ഭാഗം കഴുകുന്നത് നല്ലതാണ്. ദിവസവും ഒരാഴ്ച ഇതു ചെയ്യുക. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

ഏറ്റവും നല്ലൊരു ഔഷധമാണ് ആര്യവേപ്പില. പലര്‍ക്കും ആര്യവേപ്പിലയുടെ ഗുണങ്ങള്‍ അറിയില്ലെങ്കിലും ചിലര്‍ക്കെങ്കിലും അറിയാം. 10 ആര്യവേപ്പിലയും ഒരു കഷ്ണം ആര്യവേപ്പിന്റെ തോലും ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതി വറ്റുന്നതു വരെ തിളപ്പിയ്ക്കണം. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ വജൈനല്‍ ഭാഗം കഴുകാന്‍ ഉപയോഗിയ്ക്കാം. ഇത് ആഴചയില്‍ ഒരു ദിവസമെങ്കിലും ചെയ്യണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends