Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിതമായ മുടി കൊഴിച്ചിലാണോ..? പരിഹാരമുണ്ട്

18 DECEMBER 2017 12:08 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപ്പോലെ അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. സാധാരണയായി ഒരാളുടെ തലയിൽ 100,000 മുതൽ 150,000 മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകൾ തലയിൽനിന്നും കൊഴിയും. അത്രതന്നെ പുതിയ മുടി ഇഴകൾ ഉണ്ടാവുകയും ചെയ്യണം. ഇതുവരെ പൂർണമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും മുടികൊഴിച്ചിലിനു അനവധി കാരണങ്ങൾ ഉണ്ടാകാം. ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. രക്തസമ്മർദ്ദ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകൾ കാരണം താൽകാലികമായതോ സ്ഥിരമായതോ ആയ മുടികൊഴിച്ചിൽ ഉണ്ടാകാം.

ശരീരത്തിൻറെ ഹോർമോൺ സന്തുലനത്തിനെ ബാധിക്കുന്ന എന്തിനും വലിയ തരത്തിലുള്ള പ്രഭാവം ഉണ്ടാകാം. മൈക്കോട്ടിക് ബാധയുടെ ചില ചികിത്സകൾ വലിയതോതിലുള്ള മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. കീമോതെറാപ്പി ഉൾപ്പെടെ വിവിധ തരം ചികിത്സകൾ കാരണവും മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട്. മുടികൊഴിച്ചിൽ അധികമാകുമ്പോൾ നാം പരസ്യത്തിൽകാണുന്നതും മറ്റുള്ളവരുടെ നിർദേശമനുസരിച്ചും പല മരുന്നുകളും എണ്ണകളും പരീക്ഷിക്കാറുണ്ട്. ഇത് പലപ്പോഴും മുടികൊഴിച്ചിൽ കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല എന്നതാണ് സത്യം. പ്രായമാവുന്നതിന്റെ മുന്നോടിയായി, ഭക്ഷണശീലത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട്, ദഹനമില്ലായ്മ, മുടിയില്‍ ശ്രദ്ധയില്ലായ്മ എല്ലാം മുടിക്ക് വില്ലന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വേണം നമ്മള്‍ സ്വീകരിക്കാന്‍.

തുടര്‍ച്ചയായി മുടി കൊഴിയുന്നത് നിങ്ങളെ കഷണ്ടിയിലേക്ക് എത്തിക്കും. ഇതിന് ചികിത്സ തേടാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ചില പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ മുടി കൊഴിച്ചിലിനും കഷണ്ടിക്കും നമുക്ക് പരിഹാരം കാണുവാൻ കഴിയും. ഇത്തരം മാര്‍ഗ്ഗങ്ങള്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല എന്ന് മാത്രമല്ല ഏത് കേശപ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇഞ്ചി നീര് കൊണ്ട് എണ്ണയാക്കി തലയിൽ തേയ്ക്കുന്നത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. ഇഞ്ചി ഉണക്കി അത് എണ്ണയില്‍ ഇട്ട് തിളപ്പിച്ച് സത്ത് മുഴുവന്‍ ഊറ്റിയെടുത്ത ശേഷം ഉപയോഗിക്കാം. എണ്ണ നല്ലതു പോലെ ചൂടാറിയ ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുകയും കട്ടിയുള്ള മുടിയായി മാറ്റുകയും ചെയ്യുന്നു. ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍, ആവക്കാഡോ ഓയില്‍ ഇവ മൂന്നും ചേര്‍ന്നാല്‍ പിന്നെ മുടി കൊഴിച്ചിലിനെ പറ്റി ആലോചിക്കുകയേ വേണ്ട. ഇവ മൂന്നും തുല്യ അളവില്‍ എടുത്ത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇവ അല്‍പം ചൂടാക്കി വേണം മസ്സാജ് ചെയ്യാന്‍. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

ഗ്രീന്‍ ടീ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. രണ്ട് ഗ്രീന്‍ ബാഗ് എടുത്ത് ചൂടുവെള്ളത്തില്‍ ഇട്ട് ഇത് തണുത്ത ശേഷം നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട മുടിയിഴകള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ആവണക്കെണ്ണയും ബദാമും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. നല്ലതു പോലെ മസ്സാജ് ചെയ്ത്കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ഇളം ചൂടുള്ള എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നതാണ് പ്രധാനപ്പെട്ട ഒന്ന്. ഇതില്‍ ആല്‍മണ്ട് ഓയില്‍, വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്ത് വേണം മസ്സാജ് ചെയ്യാന്‍. ദിവസവും അരമണിക്കൂറെങ്കിലും മസ്സാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും കട്ടിയും നല്‍കുന്നു. ശേഷം വേണമെങ്കില്‍ കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിക്കും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്

പഴവും മുട്ടയുടെ വെള്ളയും മുട്ടയുടെ വെള്ള കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തില്‍ ആക്കിയതും മുട്ടയുടെ വെള്ളയും അല്‍പം തേനും മിക്‌സ് ചെയ്ത് ഈ ഹെയര്‍മാസ്‌ക് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. ഇത്തരത്തില്‍ ചെയ്യുന്നത് കഷണ്ടിക്ക് പരിഹാരം നല്‍കുന്നു മാത്രമല്ല മുടി കൊഴിച്ചില്‍ കുറച്ച് മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രണ്ടോ മൂന്നോ സ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേ ദിവസവും രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു സ്പൂണ്‍ തേങ്ങാപ്പാലും ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയേണ്ടതാണ്. പെട്ടെന്ന് ഫലം ലഭിക്കുന്നതിനായി ഒരാഴ്ചയോളം ഇത് തുടരുക.

നെല്ലിക്ക വെയിലത്ത് ഇട്ട് ഉണക്കി ഇത് പൊടിച്ച് വെളിച്ചെണ്ണ ചൂടാക്കി അതില്‍ നെല്ലിക്കപൊടിയിട്ട് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് എല്ലാ വിധത്തിലുള്ള ആരോഗ്യവും നല്‍കുന്നു. മാത്രമല്ല മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. നല്ലതു പോലെ ഓയില്‍ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഉള്ളി നീര് മുടിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കെല്ലാം അറിയാം. മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കഷണ്ടി ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഉള്ളി നീര്. ഉള്ളി നീര് ആഴ്ചയില്‍ രണ്ട് തവണ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുഴുവനായി മുടിയിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ മുടി വളര്‍ച്ച സാധ്യമാവുകയുള്ളൂ.

കറ്റാര്‍ വാഴ ജെല്‍ ആണ് മറ്റൊന്ന്. ഇത് തലയോട്ടിയില്‍ ഉണ്ടാവുന്ന ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കി താരന്‍ കുറച്ച് മുടി കൊഴിച്ചിലിനു പൂര്‍ണമായും വിട നല്‍കുന്നു. കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 40 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുട്ട മാസ്‌ക് മുട്ട മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഇതിലുള്ള വിറ്റാമിനുകളും മിനറല്‍സും മുടിക്ക് തിളക്കവും മുടി വളര്‍ച്ചക്കാവശ്യമായ ഘടകങ്ങളും നല്‍കുന്നു. ഇത് മുടിയുടെ വേരുകളില്‍ നിന്ന് തന്നെ മുടിക്ക് ബലവും ആരോഗ്യവും നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends