സൂക്ഷിക്കുക..! സ്വകാര്യ ഭാഗങ്ങൾ ഷേവ് ചെയ്‌താൽ സംഭവിക്കുന്നത്...

വളരെ സെൻസിറ്റീവായ ഭാഗമാണ് ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ. അതുകൊണ്ടുതന്നെ നാം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇന്‍ഫെക്ഷനും ചൊറിച്ചിലും പോലുള്ള മറ്റ് പല ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാകും. സ്വകാര്യഭാഗങ്ങളിൽ എന്ത് പ്രശ്നമുണ്ടായാലും മിക്കവാറും ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഡോക്ടർമാരെ കാണാൻപോലും മടിയാണ്. അതിനാൽ ഇങ്ങനെയുള്ളവർ സ്വയം ചികിത്സ ചെയ്യുകയും ഇത് കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ഭാഗമായി എല്ലാ സ്ത്രീകളും ഷേവ് ചെയ്യാറുണ്ട്. ഷേവ് ചെയ്യുമ്പോൾ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ അത് കൂടുതൽ അപകടം വരുത്തിവയ്ക്കും.
ശരീരത്തിലെ മറ്റ് ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്. ഓരോരുത്തരുടേയും ചര്‍മ്മവും ചര്‍മ്മത്തിന്റെ സ്വഭാവവും വളരെ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം നോക്കിയിട്ട് വേണം ഷേവ് ചെയ്യാൻ. ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് ചെയ്യുന്ന ഷേവിംഗ് രീതികളിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ഷേവിംഗ് രീതികള്‍ മാറുന്നതിനനുസരിച്ച് അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അണുബാധയ്ക്ക് കാരണമാകുന്നതും ഇത്തരം അശ്രദ്ധയാണ്. ഇത് പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കൈപ്പത്തികളേക്കാള്‍ സോഫ്റ്റ് ആയിരിക്കും ഇത്തരം ഭാഗങ്ങളിലെ ചര്‍മ്മവും. അതുകൊണ്ട് തന്നെ അശ്രദ്ധയുണ്ടാക്കുന്ന അപകടം വളരെ വലുതായിരിക്കും. ആരോഗ്യകരമായ ബാക്ടീരിയകള്‍ നശിച്ച് പോവുന്നതിന് ഇത് കാരണമാകുന്നു.
ഇത് അവിടുത്തെ പി എച്ച് ലെവലില്‍ മാറ്റം വരുത്തുന്നു. ഇതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ കൂട്ടുന്നു. തടി കൂടുതലുള്ള സ്ത്രീകളില്‍ അപകടകരമാണ് ഇത്തരത്തിലുള്ള ഷേവിംഗ്. കാരണം ഇത്തരക്കാരില്‍ സാധാരണക്കാരേക്കാള്‍ രോമം ചര്‍മ്മത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുക. ഇത് ഷേവ് ചെയ്യുമ്പോള്‍ ബാക്ടീരിയകള്‍ക്കുള്ള വാസസ്ഥാനം ഒന്നു കൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. വളരെ സെന്‍സിറ്റീവ് ആയതു കൊണ്ട് തന്നെ മുറിയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പെട്ടെന്ന് തന്നെ അണുബാധ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴി വെക്കുന്നു. ഷേവ് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സ്വകാര്യഭാഗങ്ങളിലെ രോമം ഒരിക്കലും ആരോഗ്യപരമായി ഷേവ് ചെയ്യേണ്ട ആവശ്യമില്ല. ഇത് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. മാത്രമല്ല ഗുണങ്ങളാകട്ടെ വളരെ കൂടുതലും.
പലപ്പോഴും മറ്റ് ശരീര ഭാഗങ്ങളെ അപേക്ഷിച്ച് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഭാഗമാണ് ഇവിടം. അതുകൊണ്ട് തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം ഭാഗങ്ങളിലെ രോമങ്ങള്‍ അവയവങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. രാസവസ്തുക്കള്‍ കലര്‍ന്ന ഷേവിംഗ് ക്രീം സ്വകാര്യഭാഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പല വിധത്തിലുള്ള അലര്‍ജിക്കും മറ്റും ഇത് കാരണമാകുന്നു. പലതരത്തിലുള്ള ലൈംഗിക രോഗങ്ങളേയും പ്രതിരോധിയ്ക്കാന്‍ ഇത്തരം ഭാഗങ്ങളിലെ രോമങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഷേവ് ചെയ്യുമ്പോള്‍ അത് ലൈംഗിക രോഗങ്ങളെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നല്ലൊരു ശതമാനം സ്ത്രീകളിലും ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ബാക്ടീരിയയ്ക്ക് വളരാന്‍ പറ്റിയ ഏറ്റവും പറ്റിയ സ്ഥലമാണ് ഇവിടെ എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഇത് അണുബാധ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഷേവ് ചെയ്യുമ്പോള്‍ അത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.
https://www.facebook.com/Malayalivartha