Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വയംഭോഗത്തിന്റെയും സംഭോഗത്തിൻെയും കണക്കെടുക്കുന്ന കപട സദാചാരം ഉള്ളിലുള്ളവരെ... മുഖക്കുരു എണ്ണി സ്വഭാവസർട്ടിഫിക്കറ്റ്‌ നൽകുന്ന പരിപാടി ഒന്ന്‌ മാറ്റിപ്പിടിക്കൂ; വനിതാ ഡോക്ടറുടെ കുറിപ്പ് വൈറല്‍

11 APRIL 2018 04:42 PM IST
മലയാളി വാര്‍ത്ത

കവിളില്‌ രണ്ട്‌ ഭാഗത്തും അവിടവിടെ പൊങ്ങുന്ന നടുവിൽ പഴുപ്പുള്ള ചുവന്ന്‌ തുടുത്ത കുരുക്കൾ. നല്ല അസ്സൽ വേദനയാണെന്ന്‌ മാത്രമല്ല, മിക്കവർക്കും ഈ കുരുക്കൾ അപകർഷതാബോധത്തിന്റെ മുഖ്യഹേതു കൂടിയാണ്‌. അത്തരത്തിൽ മുഖത്ത്‌ പ്രത്യക്ഷപ്പെട്ട്‌, ഒരു സുപ്രഭാതത്തിൽ ഇരുനഖങ്ങൾക്കിടയിൽ പെട്ട്‌ ഞെരിഞ്ഞ്‌ ദാരുണാന്ത്യം പ്രാപിച്ച മുഖക്കുരുക്കളുടെ ഓർമ്മയിൽ ഒരു നിമിഷം മൗനം ആചരിച്ച്‌ കൊണ്ട്‌ ഇന്നത്തെ #SecondOpinion ആരംഭിക്കുന്നു.

‘സെബം’ എന്ന്‌ പേരുള്ള എണ്ണമയമുള്ള വസ്‌തുവിന്റെ അമിതമായ ഉൽപാദനം, മുഖത്തെ രോമക്കുഴികളിൽ ഈ വസ്‌തുവും തൊലിയിലെ മൃതകോശങ്ങളും അടിയൽ, പുരുഷ ഹോർമോണുകളുടെ അമിതമായ ഉൽപാദനം, ചിലയിനം ബാക്‌ടീരിയയുടെ പ്രവർത്തനം എന്നിവയാണ്‌ മുഖക്കുരുവിന്റെ പ്രധാനകാരണങ്ങൾ. മുഖത്തും നെറ്റിയിലും കഴുത്തിലും പുറത്തും നെഞ്ചിലും വരെ പല വലുപ്പത്തിൽ രൂപാന്തരം പ്രാപിച്ച്‌ നിലകൊള്ളുന്ന ‘മുഖ’ക്കുരു ചിലർക്കെങ്കിലും വലിയ വിഷമസന്ധിയാണ്‌. ഈ കുരുക്കളെ സത്യത്തിൽ എങ്ങനെയാണ്‌ കൈകാര്യം ചെയ്യേണ്ടത്‌ എന്ന്‌ വല്ല പിടിയുമുണ്ടോ?

മുഖം വൃത്തിയായി സൂക്ഷിക്കുക എന്നത്‌ തന്നെയാണ്‌ ആദ്യപടി. കട്ടിയില്ലാത്ത സോപ്പോ ഫേസ്‌വാഷോ കൊണ്ട്‌ ഇടക്കിടെ മുഖം കഴുകുന്നത്‌ നല്ലതാണ്‌. വെറുതേ വെള്ളം കൊണ്ട്‌ കഴുകുന്നത്‌ പോലും ഇതിന്‌ ഫലപ്രദമാണ്‌. മുഖത്ത്‌ പൊടിയും അഴുക്കും അടിഞ്ഞ്‌ മുഖത്തെ സുഷിരങ്ങൾ അടയുന്ന അവസ്‌ഥ വരുന്നത്‌ ഇങ്ങനെ ഒഴിവാക്കാം. പെൺകുട്ടികൾക്കുണ്ടാകുന്ന പി.സി.ഒ.ഡി എന്ന രോഗാവസ്‌ഥയിൽ ധാരാളമായി മുഖക്കുരു ഉണ്ടാകാറുണ്ട്‌. എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം തുടർച്ചയായി കഴിക്കുന്നത്‌ പി.സി.ഒ.ഡി ഉണ്ടാകാനുള്ള ഒരു പ്രധാനകാരണമാണ്‌. അത്തരത്തിൽ നോക്കുമ്പോഴല്ലാതെ, എണ്ണ അധികമുള്ള ഭക്ഷണത്തിന്‌ മുഖക്കുരു ഉണ്ടാക്കുന്നതിൽ നേരിട്ട്‌ പങ്കുണ്ട്‌ എന്നതൊരു അതിപ്രശസ്‌ത അന്ധവിശ്വാസം മാത്രമാണ്‌.

തൊലിയിലെ സുഷിരങ്ങൾ അടയ്‌ക്കുന്ന ക്രീമുകളും മേക്കപ്പ്‌ വസ്‌തുക്കളും മുഖക്കുരു വർദ്ധിപ്പിക്കും. രാത്രി ഉറങ്ങുന്നതിന്‌ മുൻപ്‌ മേക്കപ്പ്‌ നന്നായി വൃത്തിയാക്കിയ ശേഷമേ ഉറങ്ങാൻ പാടുള്ളൂ. സ്‌ക്രബ്‌ ചെയ്യുന്നതും അമിതവൃത്തി പൂണ്ട്‌ ഉരച്ച്‌ തേച്ച്‌ കഴുകുന്നതും ‘വെളുക്കാൻ തേച്ചത്‌ കുരു പ്രൊഡക്ഷൻ കൂട്ടി’ എന്ന അവസ്‌ഥ ഉറപ്പായും ഉണ്ടാക്കും. മാനസികസമ്മർദവും കുരുക്കളുടെ എണ്ണം കൂട്ടാം. കുരു കുത്തിപ്പൊട്ടിച്ചാൽ മുഖത്ത്‌ അടയാളങ്ങളുടെ പെരുന്നാളായിരിക്കും. അതൊഴിവാക്കാം.

ഇത്രയും പറഞ്ഞ സ്‌ഥിതിക്ക്‌ ചികിത്സ പറയാതെ പറ്റൂലല്ലോ. കണ്ണിൽ കണ്ട മരുന്നെല്ലാം സ്വന്തം ഇഷ്‌ടത്തിന്‌ വാരിത്തേച്ച്‌ കുരു ഇല്ലാതാക്കാൻ നോക്കരുത്‌. കൗമാരത്തിൽ ആൺകുട്ടികൾക്കും കൗമാരശേഷം സ്‌ത്രികൾക്കുമാണ്‌ ഈ ഇടങ്ങേറ്‌ കൂടുതൽ. മെഡിക്കൽ ഷോപ്പിൽ പോയുള്ള മരുന്ന്‌ പരീക്ഷണത്തിലും നല്ലത്‌ ഒരു ഡെർമറ്റോളജിസ്‌റ്റിനെ കാണുന്നതാണ്‌. തേക്കാനുള്ള മരുന്ന്‌ മുതൽ പലവിധ ചികിത്സകളുടെ ഒരു കമനീയശേഖരം തന്നെ അവർ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്‌. മറ്റേതെങ്കിലും രോഗം കാരണമാണ്‌ മുഖക്കുരു ഉണ്ടാകുന്നതെങ്കിൽ ആദ്യം അതിന്‌ ചികിത്സിക്കണം. ആ പിന്നേ, മുഖത്തുള്ള എല്ലാ കുരുവും ‘മുഖക്കുരു’ ആവണമെന്നുമില്ല.

ഇനീപ്പോ നാല്‌ കുരു ഉണ്ടെന്ന്‌ കരുതി മൊഞ്ച്‌ പോയെന്ന്‌ ചിന്തിച്ച്‌ ബേജാറാകേണ്ട. മുഖക്കുരുവൊക്കെ സൗന്ദര്യലക്ഷണമാണെന്ന്‌ ഈ വൈകിയ വേളയിലെങ്കിലും നിങ്ങൾ തിരിച്ചറിയണം. മിക്ക കുരുക്കളും വന്ന പോലെ പൊയ്‌ക്കോളും. ഞെക്കാനും കുത്താനും മാന്താനും ഒന്നും ശ്രമിക്കാതെ സമാധാനത്തിന്റെ പാത പിന്തുടരാൻ മാത്രം ശ്രമിച്ചാൽ മതി.

അപ്പോൾ സുന്ദരികളും സുന്ദരൻമാരുമെല്ലാം പോയാട്ടെ… യോഗം പിരിച്ചു വിട്ടിരിക്കുന്നു.

വാൽക്കഷ്‌ണം : മുഖക്കുരു ഉണ്ടാകുന്ന ആൺകുട്ടികളോട്‌ മാത്രം കടുത്ത വിവേചനം പുലർത്തുന്ന ഒരു നാട്ടുപറച്ചിലുണ്ട്‌. പെൺകുട്ടികളെക്കുറിച്ച്‌ ഈ വിഡ്‌ഢിത്തരം അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. കാര്യം എന്താച്ചാൽ, കൂടുതൽ സ്വയംഭോഗം ചെയ്യുന്ന പയ്യൻമാർക്കാണത്രെ മുഖം നിറയെ കുരുക്കളുണ്ടാകുക! ഇത്‌ വിശ്വസിച്ച്‌ മയമില്ലാതെ അവരെ കളിയാക്കുന്നവരോട്‌ പൊരുതാനാവാതെയാണ്‌ മിക്കപ്പോഴും പാവം ആൺകുട്ടി മുഖക്കുരുവിന്‌ മരുന്നന്വേഷിച്ച്‌ ഇറങ്ങുന്നത്‌.

ഉള്ളത്‌ പറഞ്ഞാൽ സ്വയംഭോഗവും മുഖക്കുരുവും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ല. സ്വയംഭോഗം ചെയ്യുന്നത്‌ ഒരു വ്യക്‌തിയുടെ സ്വകാര്യത ആണെന്നിരിക്കേ, ഇത്തരം തോന്നുംപടിയുള്ള ഊഹക്കച്ചവടവും മുഖലക്ഷണം പറച്ചിലും പകരുന്ന ക്രൂരമായ പരിഹാസത്തെ ‘മനുഷ്യത്വമില്ലായ്‌മ’ എന്ന്‌ വിളിക്കേണ്ടി വരും. സ്വയംഭോഗത്തിന്റെയും സംഭോഗത്തിൻെയും കണക്കെടുക്കുന്ന കപടസദാചാരം ഉള്ളിലുള്ളവരൊക്കെ മുഖക്കുരുവെണ്ണി സ്വഭാവസർട്ടിഫിക്കറ്റ്‌ നൽകുന്ന പരിപാടി ഒന്ന്‌ മാറ്റിപ്പിടിക്കുന്നതും വളരെ നന്നാകും. അങ്ങനെയൊരു കാര്യം നിലനിൽക്കുന്നേയില്ല. ഇനിയിപ്പോ ഇത്‌ വായിച്ച്‌ എത്ര കുരു പൊട്ടിയോ എന്തോ.!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends